Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോതിരം കൈമാറി മധുരവും കൊടുത്ത് ചുംബിക്കാൻ ആഞ്ഞപ്പോൾ ദാ ഇടിച്ച് കയറി വരുന്നു മുൻ കാമുകി; എല്ലാം എന്റെ തെറ്റ് എന്നെ തന്നെ കെട്ടണേ എന്ന് പറഞ്ഞെത്തിയ കാഴ്ച കണ്ട് നടുങ്ങി വധു...; ഇന്നലെ ഒരു കല്യാണ വേദിയിൽ വരൻ കുരുങ്ങി കുത്തുപാള എടുത്തത് ഇങ്ങനെ

മോതിരം കൈമാറി മധുരവും കൊടുത്ത് ചുംബിക്കാൻ ആഞ്ഞപ്പോൾ ദാ ഇടിച്ച് കയറി വരുന്നു മുൻ കാമുകി; എല്ലാം എന്റെ തെറ്റ് എന്നെ തന്നെ കെട്ടണേ എന്ന് പറഞ്ഞെത്തിയ കാഴ്ച കണ്ട് നടുങ്ങി വധു...; ഇന്നലെ ഒരു കല്യാണ വേദിയിൽ വരൻ കുരുങ്ങി കുത്തുപാള എടുത്തത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

വിവാഹം കഴിച്ച് പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുമ്പോൾ പഴയ കാമുകി തന്നെ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് ഇരച്ച് വന്നാൽ വരന്റെ ഗതിയെന്താകും...? ഇന്നലെ ചൈനയിലെ ഒരു വിവാഹവേദിയിൽ ഉണ്ടായ കാഴ്ചയിതായിരുന്നു. ഇത് സംബന്ധിച്ച് പുറത്ത് വന്ന ഒരു വീഡിയോ വൈറലാകുന്നുണ്ട്.

വിവാഹത്തിനോട് അനുബന്ധിച്ച് മോതിരം കൈമാറി മധുരവും കൊടുത്ത് വരൻ വധുവിനെ ചുംബിക്കാൻ ഒരുങ്ങുമ്പോഴാണ് വരന്റെ മുൻ കാമുകി ഇവിടേക്കി ഇടിച്ച് കയറി വന്നത്. എല്ലാം എന്റെ തെറ്റാണെന്നും എന്നെ തന്നെ കെട്ടണമെന്നും പറഞ്ഞ് കരഞ്ഞ് വരന്റെ കാൽ പിടിച്ചുള്ള മുൻകാമുകിയുടെ പ്രകടനം കണ്ട് വേദിയിലെ വധു നടുങ്ങി നിൽക്കുന്നതും വീഡിയോയിൽ കാണാം. ഇതോടെ വരൻ പ്രശ്നത്തിൽ കുരുങ്ങി കുത്തുപാള എടുക്കേണ്ട അവസ്ഥയിലെത്തുകയും ചെയ്തു.

ഒരിക്കൽ തന്നെ ഹൃദയത്തോളം സ്നേഹിച്ചിരുന്ന പ്രിയപ്പെട്ടവൻ എന്നെന്നേക്കുമായി കൈവിട്ട് പോകുന്നതിന്റെ ദുഃഖം പേറി വളരെ വൈകാരികമായിട്ടായിരുന്നു മുൻകാമുകി വിവാഹവേദിയിലേക്ക് കുതിച്ചെത്തിയിരുന്നത്. വധുവിനെ തോൽപ്പിക്കുന്ന വിധത്തിൽ വിവാഹവസ്ത്രവുമണിഞ്ഞായിരുന്നു കാമുകിയുടെ വരവ്. തങ്ങൾ വേർപിരിയാൻ കാരണമായത് തന്റെ തെറ്റ് മൂലമാണെന്ന് പറഞ്ഞ് വരന്റെ മുമ്പിൽ നിന്ന് മുട്ട് കുത്തി കരയുന്ന കാമുകിയെ വീഡിയോയിൽ കാണാം. കാമുകിയുടെ പ്രകടനം കണ്ട് വധു ദേഷ്യത്തോടെ വേദിയിൽ നിന്നും പോകുന്നുമുണ്ട്.

30 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ വൈറലായിട്ടുണ്ട്. ഒരു എന്റർടെയിന്മെന്റ് ബ്ലോഗറാണ് ഈ വീഡിയോ ആദ്യമായി ഷെയർ ചെയ്തിരിക്കുന്നത്.തുടർന്ന് ചൈനീസ് മാധ്യമങ്ങൾ ഇത് വ്യാപകമായി ഷെയർ ചെയ്യുകയായിരുന്നു. തന്റെ ഭർത്താവാകാൻ പോകുന്നയാളുടെ മുൻകാമുകിയുടെ പ്രകടനം കണ്ട് വധു ആകെ തകർന്നിരുന്നുവെന്നും കാരണം ഇരുവരുടെയും വ്യക്തിത്വം തീർത്തും വ്യത്യസ്തമായിരുന്നുവെന്നുമാണ് ഹുനാൻ ലീഗൽ ചാനലുമായി അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന സ്റ്റാർ വീഡിയോ വെളിപ്പെടുത്തിയിരിക്കുന്നത്.

താൻ അറിയിക്കാതിരുന്നിട്ട് കൂടി തന്റെ മുൻ കാമുകി വിവാഹവസ്ത്രമണിഞ്ഞ് വിവാഹവേദിയിലേക്ക് അപ്രതീക്ഷിതമായി എത്തിയത് കണ്ട് വരൻ അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ച് നിന്ന് പോയിരുന്നു. തന്റെ എല്ലാ തെറ്റുകളും പൊറുക്കണമെന്നും തനിക്ക് ഒരു അവസരം കൂടി നൽകണമെന്നുമായിരുന്നു കാമുകി കേണിരുന്നത്. ഇതിനിടെ ഞെട്ടിത്തരിച്ച് നിൽക്കുന്ന തന്റെ വധുവിന്റെ കൈ പിടിച്ച് അവളെ ശാന്തയാക്കാനും വരൻ ഒരു ശ്രമം നടത്തുന്നത് വീഡിയോയിൽ കാണാം.

വേദിയിലെ നാടകങ്ങൾ കണ്ട് വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരും ഞെട്ടിത്തരിച്ചിരുന്നു.വരന്റെ കാമുകി എത്തിച്ചേർന്നതിൽ വധുവും കുടുംബാംഗങ്ങളും ആകപ്പാടെ അമ്പരന്ന് പോയിരുന്നു.വരൻ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും വധു വരന്റെ കൈ തട്ടിമാറ്റ് വേദിയിൽ നിന്നും പോകുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP