Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തന്റെ ഹിന്ദുവായ മകളെ മുസ്ലീമായി ജീവിക്കാൻ പ്രേരിപ്പിക്കുന്നതിനെ കുറിച്ച് ചോദിക്കാൻ ചെന്നതാണ്; മരണം സംഭവിച്ചത് അപകടം മൂലം; ലണ്ടനിൽ ഇന്ത്യൻ യുവതിയെ അമ്പെയ്തുകൊന്ന കേസിൽ മുൻ ഭർത്താവിന്റെ വാദം ഇങ്ങനെ

തന്റെ ഹിന്ദുവായ മകളെ മുസ്ലീമായി ജീവിക്കാൻ പ്രേരിപ്പിക്കുന്നതിനെ കുറിച്ച് ചോദിക്കാൻ ചെന്നതാണ്; മരണം സംഭവിച്ചത് അപകടം മൂലം; ലണ്ടനിൽ ഇന്ത്യൻ യുവതിയെ അമ്പെയ്തുകൊന്ന കേസിൽ മുൻ ഭർത്താവിന്റെ വാദം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കഴിഞ്ഞ വർഷം നവംബർ 12ന് ലണ്ടനിലെ ഇൽഫോർഡിലെ വീട്ടിൽ ഇന്ത്യക്കാരിയായ ദേവി അൺമത്തല്ലെഗഡൂ എന്ന 35 കാരി മുൻ ഭർത്താവായ രാമനോഡ്ജ് അൺമത്തല്ലെഗഡൂവിനാൽ കൊല്ലപ്പെട്ട സംഭവത്തിൽ തന്റെ തെറ്റ് സ്വയം ന്യായീകരിക്കാൻ ശ്രമിച്ച് പ്രതി രംഗത്തെത്തി. തന്റെ ഹിന്ദുവായ മകളെ മുസ്ലീമായി ജീവിക്കാൻ പ്രേരിപ്പിക്കുന്നതിനെ കുറിച്ച് ചോദിക്കാൻ ചെന്നതായിരുന്നു താൻ അവിടെയെന്നും ദേവിയുടെ മരണം സംഭവിച്ചത് അപകടം മൂലമാണെന്നുമാണ് രാമനോഡ്ജ് പുതിയ വാദമുയർത്തിയിരിക്കുന്നത്.

ഇന്ത്യയിൽ നിന്നും രാമനോഡ്ജിനെ വിവാഹം ചെയ്ത് ലണ്ടനിൽ എത്തിയ ദേവി കിച്ചൺ നന്നാക്കാൻ വന്ന പാക്കിസ്ഥാനിയെ പ്രണയിച്ചപ്പോൾ ഭർത്താവിനെ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഈ വിരോധം ഉള്ളിൽ സൂക്ഷിച്ച ഇന്ത്യക്കാരനായ ഭർത്താവ് ദേവിയെ അമ്പെയ്തുകൊന്ന് പക തീർക്കുകയായിരുന്നുവെന്നുമാണ് പൊലീസ് കണ്ടെത്തിയിരുന്നത്. പൂർണഗർഭിണിയായിരുന്ന വേളയിൽ ദേവിക്ക് അമ്പേറ്റതിനെ തുടർന്ന് വയറ്റിലെ കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുത്തെങ്കിലും കുട്ടിയും മരിക്കുകയായിരുന്നു.

ദേവിയിൽ തനിക്ക് ജനിച്ച പെൺകുട്ടിയെ ദേവിയുടെ പുതിയ ഭർത്താവും പാക്കിസ്ഥാനി യുവാവുമായ ഇംതിയാസ് മുഹമ്മദ് മുസ്ലീമായി ജീവിക്കാൻ സമ്മർദം ചെലുത്തുന്നത് അറിഞ്ഞിട്ടായിരുന്നു താൻ അവരുടെ വീട്ടിലെത്തിയിരുന്നതെന്നും രാമനോഡ്ജ് വാദിക്കുന്നു. എന്നാൽ തങ്ങളുടെ വീട്ടിലെ കിച്ചൺ നന്നാക്കാൻ വന്ന ഇംതിയാസുമായി ദേവിക്ക് അടുപ്പമുണ്ടാവുകയായിരുന്നു. രാമനോഡ്ജുമായുള്ള ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങൾ മൂലം ഇംതിയാസിനോടുള്ള ദേവിയുടെ അടുപ്പം വേഗത്തിൽ പ്രണയമായി മാറുകയായിരുന്നുവെന്നും തുടർന്ന് ദേവി രാമനോഡ്ജിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ജീവിക്കാൻ തുടങ്ങുകയുമായിരുന്നു. ഇതിലുള്ള പകയാണ് ദേവിയെ കൊന്ന് കൊണ്ട് മുൻ ഭർത്താവ് വീട്ടിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ഇതിനെതിരെയുള്ള പുതിയ മറുവാദവുമായിട്ടാണ് രാമനോഡ്ജ് ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്.

ഇംതിയാസുമായി തർക്കമുണ്ടായാൽ സ്വന്തം ജീവൻ സംരക്ഷിക്കുന്നതിനായി പ്രതിരോധം ലക്ഷ്യം വച്ചാണ് താൻ അമ്പും വില്ലും അന്ന് എടുത്തിരുന്നതെന്നും രാമനോഡ്ജ് വെളിപ്പെടുത്തുന്നു. തന്നെ കണ്ട് ദേവിയും ഇംതിയാസും വെറുതെ പേടിച്ച് മുകളിലത്തെ നിലയിലേക്ക് ഓടുകയായിരുന്നുവെന്നും താൻ അബദ്ധത്തിൽ അമ്പെയ്ത് പോവുകയായിരുന്നുവെന്നുമാണ് ഓൾഡ് ബെയ്ലി കോടതിയിൽ രാമനോഡ്ജ് സ്വയം ന്യായീകരിച്ചിരിക്കുന്നത്. മൗറീഷ്യസിൽ വച്ച് തന്റെ സഹോദരനുമൊത്ത് വേട്ടയാടൽ നിർവഹിച്ച് സുവർണ ദിനങ്ങളെ ഓർക്കുന്നതിന് വേണ്ടി മാത്രമായിരുന്നു താൻ അമ്പും വില്ലും വാങ്ങിയിരുന്നതെന്നും രാമനോഡ്ജ് വിശദീകരിക്കുന്നു.

കൊല്ലപ്പെടുമ്പോൾ ദേവി ഇംതിയാസിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. തങ്ങളുടെ ആദ്യ കുട്ടിയെ ഇരുവരും ആവേശത്തോടെ കാത്തിരിക്കുമ്പോഴാണ് ദേവി കൊല്ലപ്പെട്ടത്. ദേവി തന്നെ ഉപേക്ഷിച്ച് ഇംതിയാസിനൊപ്പം പോയപ്പോൾ രാമനോഡ്ജ് ഉടൻ യാതൊരു വിധത്തിലും പ്രതികരിച്ചിരുന്നില്ലെന്നാണ് കോടതിയിൽ മുമ്പ് ബോധിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ തന്നെ ചതിച്ച മുൻഭാര്യയോടുള്ള പക കനലായി മനസിൽ എരിച്ച ഇദ്ദേഹം ഒരു വർഷത്തോളം വിവിധ ആയുധങ്ങൾ ദേവിയുടെ ഷെഡിൽ സംഭരിക്കുകയും തക്കം കിട്ടിയപ്പോൾ ദേവിയെ വകവരുത്തുകയുമായിരുന്നു.

ഇംതിയാസിനെയും ദേവിയെയും ബന്ധിക്കാനും ഇരുവരെയും ഗർഭത്തിലുള്ള കുഞ്ഞിനെയും കൊല്ലുകയായിരുന്നു സായുധനായി എത്തിയ രാമനോഡ്ജ് ലക്ഷ്യമിട്ടിരുന്നതെന്നും കോടതിക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്. രാമനോഡ്ജ് പ്രതികാരത്തോടെ തന്നെ പിന്തുടരുന്നത് കണ്ട ഇംതിയാസ് ദേവിക്കരികിലേക്ക് പേടിച്ച് ഓടിയടുത്തിരുന്നുവെന്നാണ് റിപ്പോർട്ട്. കേസിലെ വിചാരണ തുടരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP