Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഗ്നിപടരുംമുമ്പ് യേശുക്രിസ്തു നോത്രദാം കത്തീഡ്രലിൽനിന്നിറങ്ങി പുറത്തുപോയോ? തീ കെടുത്തി ചരിത്രസ്മാരകത്തെ പൂർണമായും നശിക്കാതെ കാത്തത് യേശുവെന്ന് സ്ഥാപിച്ച് അഗ്നിക്കിടയിൽ തിളങ്ങിയ യേശുവിന്റെ ചിത്രവുമായി സോഷ്യൽ മീഡിയ

അഗ്നിപടരുംമുമ്പ് യേശുക്രിസ്തു നോത്രദാം കത്തീഡ്രലിൽനിന്നിറങ്ങി പുറത്തുപോയോ? തീ കെടുത്തി ചരിത്രസ്മാരകത്തെ പൂർണമായും നശിക്കാതെ കാത്തത് യേശുവെന്ന് സ്ഥാപിച്ച് അഗ്നിക്കിടയിൽ തിളങ്ങിയ യേശുവിന്റെ ചിത്രവുമായി സോഷ്യൽ മീഡിയ

നൂറ്റാണ്ടുകൾ പഴക്കമുള്ള നോത്രദാം കത്തീഡ്രൽ കത്തിനശിക്കുന്നതിന് മുമ്പ്, പള്ളിയിൽനിന്ന് യേശുക്രിസ്തു പുറത്തേക്ക് പോകുന്നത് ദൃശ്യമായതായി വിശ്വാസികൾ. കത്തിപ്പടർന്ന അഗ്നിക്കുള്ളിൽനിന്നാണ് യേശുവിന്റേതെന്ന് തോന്നിക്കുന്ന രൂപം പുറത്തേക്ക് പോകുന്നതായി കണ്ടതെന്ന് അവർ പറയുന്നു. സ്‌കോട്ട്‌ലൻഡിലെ വെസ്റ്റ് ഡൺബാർട്ടൺഷയറിൽനിന്നുള്ള ലെസ്ലി റോവൻ എന്ന സ്ത്രീയാണ് യേശുരൂപം കണ്ടതായി സോഷ്യൽ മീഡിയയിൽ ആദ്യം അവകാശപ്പെട്ടത്. അവരുടെ കണ്ടെത്തൽ ശരിവെച്ചുകൊണ്ട് വലിയൊരു വിഭാഗം പിന്നാലെയെത്തി.

അഗ്നിബാധയേൽക്കാതെ ദൈവപുത്രൻ പുറത്തേക്ക് പോകുന്നത് കണ്ടുവെന്ന ലെസ്ലിയുടെ വാദം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിട്ടുണ്ട്. എട്ടരനൂറ്റാണ്ട് പഴക്കമുള്ള ചരിത്രസ്മാരകത്തിൽ കുരിശിലേറ്റുന്ന സമയത്ത് യേശു ധരിച്ചിരുന്നതെന്ന് കരുതുന്ന മുൾക്കിരീടമുൾപ്പെടെ ഒട്ടേറെ അമൂല്യ വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ട്. വിഖ്യാതങ്ങളായ ഒട്ടേറെ പെയിന്റിങ്ങുകളും ഇവിടെയുണ്ട്. മുൾക്കിരീടം സംരക്ഷിക്കാനായി എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ.

പള്ളി കത്തുന്ന ചിത്രത്തിലേക്ക് സൂക്ഷിച്ചുനോക്കൂ, ദൈവപുത്രൻ പുറത്തേക്കിറങ്ങി വരുന്നത് നിങ്ങൾക്ക് കാണാനാവുമെന്നാണ് ലെസ്ലി ഫേസ്‌ബുക്കിൽ കുറിച്ചത്. യേശുവിന്റേതെന്ന് അവർ അവകാശപ്പെടുന്ന രൂപം വൃത്തത്തിനുള്ളിലാക്കി കൂടുതൽ വ്യക്തമായി കാണിച്ചിട്ടുമുണ്ട്. ചിത്രത്തിലേക്ക് നോക്കിയ തനിക്ക് ഒറ്റനോട്ടത്തിൽത്തന്നെ യേശുവിനെ തിരിച്ചറിയാനായെന്നും അതിൽ താൻ അതിരറ്റം സന്തോഷിക്കുന്നതായും ലെസ്ലി പറയുന്നു.

അഗ്നിക്കുള്ളിൽനിന്ന് യേശു പുറത്തേക്കുവരുന്ന ചിത്രം കത്തീഡ്രൽ കത്തിയമർന്നതിന്റെ ദുഃഖം പേറുന്ന പാരീസിലെ ജനതയെ ആശ്വസിപ്പിക്കുമെന്നും ലെസ്ലി പറഞ്ഞു. സോഷ്യൽ മീഡിയയിൽ ലെസ്ലിയുടെ പോസ്റ്റ് ഒട്ടേറെപ്പേരാണ് ഷെയർ ചെയ്തത്. മിക്കവരും ലെസ്ലിയുടെ കണ്ടെത്തൽ ശരിവെക്കുന്നുമുണ്ട്. യേശുവി്‌ന്റെ വസ്ത്രവും മറ്റും വ്യക്തമായി കാണാമെന്ന് ചിലർ അവകാശപ്പെട്ടു. ഒട്ടേറെ പ്രതിമകൾ കൊത്തിവെച്ചിട്ടുള്ള കത്തീഡ്രലിലെ ഏതെങ്കിലും രൂപമാകാം ലെസ്ലി കണ്ടതെന്ന് എതിർക്കുന്നവർ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP