Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്നലെ ഉണ്ടാക്കിയ പാർട്ടി ഇന്ന് ബ്രിട്ടണിലെ അധികാരം പിടിക്കുമോ? യൂറോപ്യൻ യൂണിയൻ ഇലക്ഷനിൽ മുന്നിലെത്തുക നിഗൽ ഫരാജിന്റെ പുതിയ എക്‌സിറ്റ് പാർട്ടി; ലേബറിനും പിന്നിൽ മൂന്നാമതായി ടോറികൾ

ഇന്നലെ ഉണ്ടാക്കിയ പാർട്ടി ഇന്ന് ബ്രിട്ടണിലെ അധികാരം പിടിക്കുമോ? യൂറോപ്യൻ യൂണിയൻ ഇലക്ഷനിൽ മുന്നിലെത്തുക നിഗൽ ഫരാജിന്റെ പുതിയ എക്‌സിറ്റ് പാർട്ടി; ലേബറിനും പിന്നിൽ മൂന്നാമതായി ടോറികൾ

ർഷങ്ങളുടെ പരിചയസമ്പത്തുള്ള കൺസർവേറ്റീവ് പാർട്ടിയെയും ലേബർ പാർട്ടിയെയും തറപറ്റിച്ച് നിഗൽ ഫരാജിന്റെ ബ്രെക്‌സിറ്റ് പാർട്ടി ഭരണം പിടിക്കുമോ? യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നിഗൽ ഫരാജിന്റെ പാർട്ടി വിജയിക്കുമെന്നാണ് യുഗവ് സർവേ ഫലം.. കഴിഞ്ഞയാഴ്ച മാത്രം പിറവിയെടുത്ത ബ്രെക്‌സിറ്റ് പാർട്ടിക്ക് 27 ശതമാനം പേരുടെ പിന്തുണയുണ്ടെന്ന് സർവേ വിലയിരുത്തുന്നു. യുക്കിപ്പ് പാർട്ടിയുടെ സ്വീകാര്യതയിലുണ്ടായ ഇടിവാണ് ബ്രെക്‌സിറ്റ് പാർട്ടിക്ക് നേട്ടമായത്. 14 ശതമാനത്തിൽനിന്ന് ഏഴുശതമാനമായി അവർ ചുരുങ്ങി.

22 ശതമാനവുമായി ലേബർ പാർട്ടി രണ്ടാമത് നിൽക്കുമ്പോൾ, ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടികൾക്ക് 15 ശതമാനം പേരുടെ പിന്തുണയേയുള്ളൂ. ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നതിലുണ്ടായ അനിശ്ചിതത്വവും കാലതാമസവുമാണ് ടോറികളെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളാൻ ഇടയാക്കിയതെന്നാണ് വിലയിരുത്തൽ. ടോറികളുടെ ദൗർബല്യവും വലതുപക്ഷത്തേക്ക് ചായുന്ന യുക്കിപ്പ് പാർട്ടിയോടുള്ള വിയോജിപ്പാണ് ബ്രെക്‌സിറ്റ് പാർട്ടിയെ മുുന്നിലെത്തിച്ചതെന്ന് യുഗവ് പൊളിറ്റിക്കൽ റിസർച്ച് മാനേജർ ക്രിസ് കുർട്ടിസ് പറഞ്ഞു.

തെരേസ മെയ്‌ കൊണ്ടുവന്ന ബ്രെക്‌സിറ്റ് കരാർ പാർലമെന്റിൽ മൂ്ന്നുവട്ടം പരാജയപ്പെട്ടതോടെ, ടോറികൾക്ക് തിരഞ്ഞെടുപ്പിൽ കടുത്ത തിരിച്ചടി നേരിടുമെന്ന് വ്യക്തമായിരുന്നു. മെയ്‌ 23-ന് നടക്കുന്ന യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബ്രിട്ടനുണ്ടാകില്ലെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ, ബ്രെക്‌സിറ്റ് വൈകിയതോടെയാണ് തിരഞ്ഞെടുപ്പിൽ പങ്കാളിയാകേണ്ടിവന്നത്. യൂറോപ്യൻ തിരഞ്ഞെടുപ്പിൽ നിഗൽ ഫരാജിന്റെ നേതൃത്വത്തിൽ മറ്റൊരു അത്ഭുതം കാണാൻ പോവുകയാണെന്നും കുർട്ടിസ് പറഞ്ഞു.

2014-ൽ ഫരാജ് നേതൃത്വം നൽകിയ യുക്കിപ് പാർട്ടിയാണ് ബ്രിട്ടനിൽ ഒന്നാമതെത്തിയത്. പിന്നീട് യുക്കിപ്പ് വിട്ട ഫരാജ്, കഴിഞ്ഞയാഴ്ചയാണ് അനുനിസ്റ്റ റീസ് മോഗുമായി ചേർന്ന് ബ്രെക്‌സിറ്റ് പാർട്ടിക്ക് രൂപം നൽകിയത്. തിരഞ്ഞെടുപ്പിന് അഞ്ചാഴ്ചയോളം ശേഷിക്കുന്നുണ്ടെങ്കിലും ഫരാജിന് ബ്രെക്‌സിറ്റ് പാർട്ടിയെ വിജയത്തിലേക്കെത്തിക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബ്രെക്‌സിറ്റ് നടപ്പാക്കാതെ ജനങ്ങളെ വഞ്ചിച്ചുവെന്ന ഒറ്റ നിലപാട് മാത്രമാണ് ഫരാജിന്റെ പാർട്ടി ഉയർത്തിപ്പിടിക്കുന്നത്.

തന്റെ പാർട്ടിയുടെ നയങ്ങൾ യുക്കിപ്പിനോട് സമാനമാണെന്ന് ഫരാജ് പറഞ്ഞു. എന്നാൽ, മുസ്ലീങ്ങളോടുള്ള ഇപ്പോഴത്തെ നേതാവ് ജെറാർഡ് ബാറ്റണിന്റെ നിലപാടിനെ ഫരാജ് തുറന്നെതിർക്കുന്നു. നിയന്ത്രിത കുടിയേറ്റമുൾപ്പെടെയുള്ള വിഷയങ്ങളിൽ തൽക്കാലം അഭിപ്രായം പറയാതെയാണ് ഫരാജിന്റെ പ്രചാരണം. ബ്രെക്‌സിറ്റ് മാത്രമാണ് തിരഞ്ഞെടുപ്പിൽ ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ജനഹിതം നടപ്പാക്കുന്നതിൽ പരാജയപ്പെട്ട സർക്കാരിനെ തുറന്നുകാണിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP