Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മദീര മലയിടുക്കിൽ നിന്ന് ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 29പേർക്ക് ദാരുണാന്ത്യം; മറിഞ്ഞത് 55ഓളം പേർ യാത്ര ചെയ്തിരുന്ന ബസ്; പരിക്കേറ്റവരുടെ നില ഗുരുതരം

മദീര മലയിടുക്കിൽ നിന്ന് ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 29പേർക്ക് ദാരുണാന്ത്യം; മറിഞ്ഞത് 55ഓളം പേർ യാത്ര ചെയ്തിരുന്ന ബസ്; പരിക്കേറ്റവരുടെ നില ഗുരുതരം

മറുനാടൻ ഡെസ്‌ക്‌

പോർച്ചുഗീസ് ദ്വീപ് മദീരയിൽ ടൂറിസ്റ്റ് ബസ് താഴ്ചിയിലേക്ക് മറിഞ്ഞു 29പേർക്ക് ദാരുണാന്ത്യം. 22ലധികം പേർക്ക് പരിക്കേറ്റതായി വിവരമുണ്ട്. ബസിൽ 55ഓളം പേരുണ്ടായിരുന്നതായാണ് വിവരം. തീരദേശ പട്ടണമായ കാനിക്കോയ്ക്ക് സമീപമാണ് അപകടം. 11പൂരുഷന്മാരും 17 സ്ത്രീകളുമാണ് മരിച്ചത്. ജർമ്മനിയിൽ നിന്നുള്ള ടൂറിസ്റ്റുകളായിരുന്നു അധികവും. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം.

ഡ്രൈവറും ഗൈഡും പോർച്ചുഗീസിൽ നിന്നുള്ളവരാണ്. 14ഓളം ആംബുലൻസുകൾ രക്ഷാപ്രവർത്തനത്തിനായി എത്തി. ' എനിക്ക് ഈ സാഹചര്യത്തിൽ എന്താണ് പറയേണ്ടതെന്നും അവരുടെ വേദനകൾ കാണാൻ സാധിക്കുന്നില്ലെന്നും മേയർ സോസ പറഞ്ഞു.

മലയിടുക്കിലെ ഇറക്കം ഇറങ്ങുന്നതിനിടെ വളവ് തീരിയുന്നതിനിടയിൽ ബസിന്റെ നിയന്ത്രണം വിട്ട് താഴെ ഒരു വീടിന് സമീപത്തേക്ക് പതിക്കുകയായിരുന്നു. വീടിന് ചെറിയ കേടുപാടുകൾ ഉണ്ടായെങ്കിലും വലിയ തോതിലുള്ള അപകടങ്ങളൊന്നും സംഭവിച്ചില്ല. അപകടകരമായ വളവിൽ നേരത്തെയും നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. സ്ഥലത്ത് അപകട മുന്നറിയിപ്പോ റോഡിൽ സൈഡ് വാളോ സ്ഥാപിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

  

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP