Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോക്കൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ മൂന്നാമതാകുമെന്ന് ഉറപ്പായതോടെ ഒരു ബ്രെക്‌സിറ്റ് ബിൽ കൂടി അവതരിപ്പിക്കാൻ നീക്കം നടത്തി തെരേസ മെയ്‌; പാർട്ടി ഭരണഘടന മാറ്റി മേയെ പുറത്താക്കാൻ ടോറി എംപിമാർ; ബ്രിട്ടണിലെ രാഷ്ട്രീയം ചൂടുപിടിക്കുമ്പോൾ

ലോക്കൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ മൂന്നാമതാകുമെന്ന് ഉറപ്പായതോടെ ഒരു ബ്രെക്‌സിറ്റ് ബിൽ കൂടി അവതരിപ്പിക്കാൻ നീക്കം നടത്തി തെരേസ മെയ്‌; പാർട്ടി ഭരണഘടന മാറ്റി മേയെ പുറത്താക്കാൻ ടോറി എംപിമാർ; ബ്രിട്ടണിലെ രാഷ്ട്രീയം ചൂടുപിടിക്കുമ്പോൾ

പാർട്ടിയുടെ ഭരണഘടനയിൽ മാറ്റം വരുത്തി തെരേസ മേയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കാൻ കൺസർവേറ്റീവ് പാർട്ടി എംപിമാർ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നതിനിടെ, നാലാം തവണ ബ്രെക്‌സിറ്റ് ബിൽ പാർലമെന്റിൽ അവതതരിപ്പിക്കാനൊരുങ്ങുകയാണ് തെരേസ. മൂന്നുവട്ടം പാർലമെന്റ് തള്ളിയ ബ്രെക്‌സിറ്റ് ബിൽ ഇക്കറു കരകയറുമെന്ന പ്രതീക്ഷയൊന്നുമില്ലെങ്കിലും മെയ് 23-ന് നടക്കുന്ന യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖം രക്ഷിക്കലാണ് തെരേസയുടെ ലക്ഷ്യം. പത്തുദിവസത്തിനുള്ളിൽ ബ്രെക്‌സിറ്റ് ബിൽ അവതരിപ്പിക്കാനാണ് തെരേസ ശ്രമിക്കുന്നത്.

നേതൃത്വ്‌ത്തെ മാറ്റുന്നതിന് പാർട്ടിക്കുള്ളിൽ നടക്കുന്ന വോട്ടെടുപ്പിന്റെ സമയപരിധി ഒരുവർഷത്തിൽനിന്ന് ആറുമാസമായി ചുരുക്കാനാണ് ടോറി വിമത എംപിമാർ ശ്രമിക്കുന്നത്. ഇതിനായി അവർ കഴിഞ്ഞദിവസം യോഗം ചേരുകയും ചെയ്തിരുന്നു. അങ്ങനെ നിയമം മാറ്റുകയാണെങ്കിൽ തെരേസയ്‌ക്കെതിരെ വീണ്ടും അവിശ്വാസം കൊണ്ടുവരാനും അവരെ പുറത്താക്കാനാനുമാവും. ബ്രെക്‌സിറ്റ് അനിയന്ത്രിതമായി വൈകിപ്പിച്ചതിന് പിന്നിൽ തെരേസയാണെന്ന് അവർ വിശ്വസിക്കുന്നു. ബ്രെക്‌സിറ്റ് വൈകിയതോടെ, മെയ് 23-ലെ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് പങ്കെടുക്കേണ്ടിവന്നു. തിരഞ്ഞെടുപ്പിൽ നിഗൽ ഫരാജിന്റെ ബ്രെക്‌സിറ്റ് പാർട്ടി വിജയിക്കുമെന്നാണ് കരുതുന്നത്.

പാർട്ടി ഭരണഘടനയിൽ മാറ്റം വരുത്താനുള്ള നീക്കം വിജയിച്ചാൽ ജൂൺ 12-ന് തെരേസയ്‌ക്കെതിരേ എംപിമാർ അവിശ്വാസം കൊണ്ടുവരും. ജേക്കബ് റെസ് മോഗിന്റെ നേതൃൃത്വത്തിൽ കഴിഞ്ഞ ഡിസംബറിലാണ് തെരേസയ്‌ക്കെതിരേ പാർട്ടിക്കുള്ളിൽ അവിശ്വാസം അവതരിപ്പിച്ചത്. അത് പരാജയപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ തെരേസയ്‌ക്കെതിരായ അവിശ്വാസം വിജയം കാണുമെന്ന പ്രതീക്ഷയിലാണ് എംപിമാർ. മാത്രമല്ല, അപ്പോഴേക്കും യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പ് ഫലം വരികയും തെരേസയുടെ നില കൂടുതൽ പരുങ്ങലിലാവുകയും ചെയ്യുമെന്നും അവർ കരുതുന്നു.

ബ്രെക്‌സിറ്റ് ബിൽ ഏതുവിധേനയും പാർലമെന്റിൽ പാസ്സാക്കിയെടുക്കുന്നതിന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിനുമായി തെരേസ ചർച്ച നടത്തിയിരുന്നു. എന്നാൽ, കോർബിൻ വെച്ച വ്യവസ്ഥകൾ അംഗീകരിക്കാനാകാതെ വന്നതോടെ ഈ ചർച്ചയും ഫലം കണ്ടില്ല. വീണ്ടും ബ്രെക്‌സിറ്റ് ബിൽ അവതരിപ്പിക്കുകയാണെങ്കിൽ ബ്രിട്ടന്റെ നിർണായക ഘട്ടമാണെന്ന് എംപിമാരെ ബോധ്യപ്പെടുത്താനാകുമെന്നാണ് തെരേസ കരുതുന്നത്. ലേബർ പാർട്ടിയുമായി തർക്കം നിലനിൽക്കുന്ന മേഖലകളിൽ കഴിയുന്നതും വേഗം പരിഹാരം കാണാൻ ശ്രമം നടക്കുന്നുണ്ടെന്ന് തെരേസയുടെ ഔദ്യോഗിക വക്താവ് പറഞ്ഞു.

ബ്രെക്‌സിറ്റ് ബിൽ മൂന്നുവട്ടം പാർലമെന്റിൽ പരാജയപ്പെട്ടതോടെ, ടോറി പാർട്ടിയിൽ ഏറ്റവും കൂടുതൽ തിരിച്ചടികൾ നേരിട്ട പ്രധാനമന്ത്രിയെന്ന നിലയ്ക്കാണ് തെരേസ ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. നേതാവിനെതിരെ അവിശ്വാസം കൊണ്ടുവരാനുള്ള കാലപരിധി ആറുമാസമായി കുറയ്ക്കുന്നതിൽ വിമത എംപിമാർ വിജയിക്കുകയാണെങ്കിൽ, അത് മറ്റൊരു തിരിച്ചടിക്കുള്ള കളമൊരുങ്ങലാകും. ജൂണിൽ അവിശ്വാസം കൊണ്ടുവരുന്നത് സംബന്ധിച്ച് വിമത എംപിമാർക്കിടയിൽ ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. അതിനുമുമ്പ് ബ്രെക്‌സിറ്റ് ഏതുവിധേനയും നടപ്പിലാക്കി മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് തെരേസ മെയ്‌.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP