Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സൗദി തലവെട്ടിക്കൊന്നവരിൽ 16ഉം 17ഉം വയസ്സിൽ അറസ്റ്റു ചെയ്യപ്പെട്ട രണ്ട് കൗമാരക്കാരും; അമേരിക്കയിലേക്കും പോകാൻ വിസ റെഡിയായ മുജ്തബയെ വധശിക്ഷക്കിരയാക്കിയത് രാജകുടുംബത്തിനെതിരെയുള്ള പ്രക്ഷോഭം വാട്സ് ആപ്പിൽ ഷെയർ ചെയ്തതിന്! ഇന്ത്യൻ ജനാധിപത്യത്തിന് സ്തുതിയായിരിക്കട്ടെ!

സൗദി തലവെട്ടിക്കൊന്നവരിൽ 16ഉം 17ഉം വയസ്സിൽ അറസ്റ്റു ചെയ്യപ്പെട്ട രണ്ട് കൗമാരക്കാരും; അമേരിക്കയിലേക്കും പോകാൻ വിസ റെഡിയായ മുജ്തബയെ വധശിക്ഷക്കിരയാക്കിയത് രാജകുടുംബത്തിനെതിരെയുള്ള പ്രക്ഷോഭം വാട്സ് ആപ്പിൽ ഷെയർ ചെയ്തതിന്! ഇന്ത്യൻ ജനാധിപത്യത്തിന് സ്തുതിയായിരിക്കട്ടെ!

മറുനാടൻ ഡെസ്‌ക്‌

റിയാദ്: എന്തൊക്കെ കുറ്റവും കുറവുകളും ഉണ്ടെന്ന് പറയുമ്പോൾ ഇന്ത്യൻ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും പകരം വെക്കാൻ മറ്റൊന്ന് ഇല്ലെന്ന് വ്യക്തമാക്കുന്ന സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. സൗദി അറേബ്യയിലെ പോലെ രാജഭരണം നിലനിൽക്കുന്ന രാജ്യത്തു നിന്നും പുറത്തുവരുന്ന വാർത്തകൾ കേൾക്കുമ്പോൾ നമ്മൾ എന്തുകൊണ്ടും ഇന്ത്യൻ ജനാധിപത്യം സ്തുതിയായിരിക്കട്ടെ എന്നു പറയേണ്ടി തന്ന വരും. കഴിഞ്ഞ ദിവസമാണ് തീവ്രവാദ കുറ്റം ആരോപിച്ചു കൊണ്ടും സൗദി അറേബ്യ 37 പേരുടെ തലവെട്ടി പ്രദർശിപ്പിച്ചത്. ഈ സംഭവം ലോകത്തെ മുഴുവൻ നടക്കിയിട്ടുണ്ട്. ലോക മാധ്യമങ്ങളിൽ മുഴുവൻ ഇതു സംബന്ധിച്ച വാർത്തയും വന്നു. ഇങ്ങനെ കിരാതമായ വിധത്തിൽ തവവെട്ടി കൊലപ്പെടുത്തിയവരിർ 16ഉം 17ഉം വയസ്സിൽ അറസ്റ്റു ചെയ്യപ്പെട്ട രണ്ട് കൗമാരക്കാരും ഉണ്ടെന്നാണ് പുറത്തുവരുന്ന വാർത്ത.

ഇവരെ കുറിച്ചുള്ള വിവരങ്ങൾ ഡെയ്‌ലി മെയ്ൽ അടക്കമുള്ള പാശ്ചാത്യ മാധ്യമങ്ങൾ പുറത്തുവിട്ടു. അമേരിക്കയിൽ പുതുജീവിതം ആഗ്രഹിച്ചിരുന്ന കൗമാരക്കാരുടെ തലയാണ് അറുക്കപ്പെട്ടത്. യുഎസ്എയിലെ മിഷിഗൺ യൂണിവേഴ്‌സിറ്റിയിൽ തുടർപഠനം ആഗ്രഹിച്ച ആധുനിക കാഴ്‌ച്ചപ്പാടുള്ള മുജ്തബ അൽ സ്വീക്കാത്ത് എന്ന പതിനേഴുകാരും അബ്ദുൾ കരീം അൽ ഹവാജ് എന്നയാൾ 16ാം വയസിൽ പിടിയിലായി തടവിലാക്കപ്പെട്ട ആളാണ്. ഇവരെയാണ് കസ്റ്റഡിയിൽ വെച്ച് വളരെ ക്രൂരമായി ടോർച്ചർ ചെയ്തിരുന്നതായുമാണ് റിപ്പോർട്ടുകൾ.

രാജകുടുംബത്തിനെതിരെ വാട്‌സ് ആപ്പിൽ പോസ്റ്റിട്ടു എന്നത് അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. ഇത് രാജ്യദ്രോഹമായി പരിഗണിച്ചു കൊണ്ടാണ് വധശിക്ഷ നടല്ലികാക്കിയതും. അന്താരാഷ്ട്ര നിയമ പ്രാകാരം 18 വയസിൽ താഴെയുള്ളവരുടെ വധശിക്ഷ ഒരു കാരണ വശാലും അംഗീകരിക്കാനാകാത്ത കാര്യമാണ്. എന്നാൽ, ഇതൊന്നും തടവിലാക്കപ്പെട്ട ഈ കൗമാരക്കാരുടെ കാര്യത്തിൽ ബാധകമായില്ല. അബ്ദുൾ കരീം അൽ ഹവാജ് തീർത്തും സമാധാനപരമായ ഒരു പ്രക്ഷോഭത്തിന്റെ ചിത്രമായിരുന്നു വാട്‌സ് ആപ്പ് വഴി ഷെയർ ചെയ്തത്. ഇതിന്റെ പേരിൽ ഇവരുടെ തലയറുത്ത സംഭവം ലോകത്തെ മുഴുവൻ ഞെട്ടിച്ചിട്ടുണ്ട്.

ഇരുവരും തെറ്റു ചെയ്തു എന്നു വരുത്താൻ വേണ്ടി കസ്റ്റഡിയിൽ വലിയ പീഡനമാണ് അനുഭവിക്കേണ്ടി വന്നതെന്നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഫറയുന്നത്. വിമാനത്താവളത്തിൽ വച്ചാണ് അൽ ഹാവാജ് അറസ്റ്റു ചെയ്യപ്പെടുന്നത്. സൈബർ കുറ്റമാണ് ഇയാൾക്കെതിരെ ആദ്യം ചുമത്തിയത്. പിന്നീട് വധശിക്ഷക്ക് വിധിക്കുകയായിരുന്നു. ഭീകരവാദക്കുറ്റം ആരോപിച്ച് 37 പേരുടെ തലവെട്ടുകാണ് സൗദി ചെയ്തത്. ഇതിൽ രണ്ടുപേരുടെ തല കമ്പിൽക്കുത്തി പൊതുജനങ്ങൾക്ക് കാണാനായി പ്രദർശിപ്പിക്കുകയും ചെയ്തു. പൊതുപ്രദർശനം മറ്റുള്ളവർക്കുള്ള മുന്നറിയിപ്പാണെന്നും സൗദി അറേബ്യൻ ഭരണകൂടം അറിയിച്ചു.

കുറ്റവാളികൾക്ക് മുന്നറിയിപ്പ് നൽകാനാണ് വെട്ടിമാറ്റപ്പെട്ട മനുഷ്യതലകൾ പ്രദർശിപ്പിച്ചതെന്നാണ് സൗദിയുടെ പക്ഷം. കടുത്ത പ്രതിഷേധമാണ് മനുഷ്യാവകാശ സംഘടനകൾ ഉൾപ്പെടെ സൗദി അറേബ്യയുടെ നടപടിക്ക് എതിരെ ഉയർത്തിയത്. സ്വന്തം പൗരന്മാർക്ക് തന്നെയാണ് സൗദി വധശിക്ഷ നൽകിയത്. ഭീകരവാദ ആശയം പ്രചരിപ്പിച്ചതിനും ഭീകരവാദ സെല്ലുകൾ രൂപീകരിച്ചതിനുമാണ് ശിക്ഷയെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയം പറയുന്നത്. വംശീയമായ വേർതിരിവിനും പ്രതികൾ ശ്രമിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. റിയാദിലെ പ്രത്യേക ക്രിമിനൽ കോടതിയാണ് വിചാരണയും ശിക്ഷയും നടത്തിയത്.

സൗദി സുരക്ഷാ ഉദ്യോഗസ്ഥരെ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമിക്കുകയും കൊലപ്പെടുത്തുകയും ഇവർ ചെയ്തുവെന്ന് കോടതി പറഞ്ഞു. സൗദി അറേബ്യയ്ക്ക് എതിരെ ശത്രുക്കളുമായി സമ്പർക്കം പുലർത്തുകയും ചെയ്തുവെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. വിധിയുടെ പകർപ്പ് സർക്കാർ അധീനതയിലുള്ള മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഖുർ ആൻ വചനങ്ങളോടെയാണ് ശിക്ഷാവിധി ആരംഭിച്ചത്. രാജ്യത്തെ ന്യൂനപക്ഷ മുസ്ലിം ജനതയായ ഷിയ മുസ്ലിം മതവിഭാഗത്തിൽ നിന്നുള്ളവരും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഭൂരിപക്ഷവും സുന്നിമതവിഭാഗക്കാരുള്ള സൗദി, ഷിയ വിഭാഗങ്ങൾക്ക് എതിരെയുള്ള അക്രമങ്ങളിൽ ഏറെ പഴികേട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP