Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുഡാനി ഡോക്ടറും ഫിലിപ്പിനൊ ഭാര്യയ്ക്കും ബ്രിട്ടനിൽ ജോലിയിൽ തുടരാം; 18 മാസം പ്രായമുള്ള കുഞ്ഞ് ഉടൻ നാട് വിടണം; വിസ നിഷേധിച്ച് കൊണ്ട് ഡോക്ടറുടെ നവജാത ശിശുവിന് ബ്രിട്ടണിലെ ഹോം ഓഫീസ് അയച്ച കത്ത് വൈറലാകുമ്പോൾ

സുഡാനി ഡോക്ടറും ഫിലിപ്പിനൊ ഭാര്യയ്ക്കും ബ്രിട്ടനിൽ ജോലിയിൽ തുടരാം; 18 മാസം പ്രായമുള്ള കുഞ്ഞ് ഉടൻ നാട് വിടണം; വിസ നിഷേധിച്ച് കൊണ്ട് ഡോക്ടറുടെ നവജാത ശിശുവിന് ബ്രിട്ടണിലെ ഹോം ഓഫീസ് അയച്ച കത്ത് വൈറലാകുമ്പോൾ

എൻഎച്ച്സ് ഹോസ്പിറ്റലിലെ സുഡാൻ കാരനായ ഡോക്ടർ മാഗ്ഡി ഇബ്രാഹിമും (43) ഭാര്യയായ ഫിലിപ്പിനൊക്കാരി ഏപ്രിലും(30) ഇപ്പോൾ ആകെ അങ്കലാപ്പിലായിരിക്കുകയാണ്. തങ്ങളുടെ 18 മാസം പ്രായമുള്ള കുഞ്ഞിനെ നാടു കടത്തണമെന്ന് നിർദ്ദേശിച്ച് ഹോം ഓഫീസ് ഇവർക്ക് കത്തയച്ചതിനെ തുടർന്നാണ് ഇവർ കടുത്ത പ്രതിസന്ധിയിലായിരിക്കുന്നത്. വിദേശികളായ അച്ഛനും അമ്മയ്ക്കും ഇവിടെ തുടരാമെന്നും എന്നാൽ 18 മാസം പ്രായമുള്ള ഐസക്ക് എന്ന കുഞ്ഞിന് വിസ നൽകാനാവില്ലെന്നും വ്യക്തമാക്കി ഹോം ഓഫീസ് അയച്ചിരിക്കുന്ന കത്ത് ഇപ്പോൾ വൈറലാകുന്നുമുണ്ട്.

ഐസക്കിന്റെ വിലാസത്തിൽ വ്യക്തിപരമായിട്ടാണ് ഹോംഓഫീസ് ഈ മുന്നറിയിപ്പ് കത്തയച്ചിരിക്കുന്നതെന്നതും ഏവരെയും അതിശയിപ്പിക്കുന്നുണ്ട്. ബ്ലാക്ക്പൂളിലെ വിക്ടോറിയ ഹോസ്പിറ്റലിലെ കാർ പാർക്കിൽ വച്ച് ഐസക്കിന്റെ സഹോദരി എലിയാന ജനിച്ച് ഒരു ദിവസം കഴിഞ്ഞാണ് ഈ കത്ത് ലഭിച്ചിരിക്കുന്നത്. ഇൻഡെഫനിറ്റ് ലീവ് ടു റിമെയിനിന് ഐസക്ക് സമർപ്പിച്ചിരിക്കുന്ന അപേക്ഷ തള്ളിയിരിക്കുന്നുവെന്നും അതിനാൽ ഉടൻ യുകെ വിട്ട് പോകണമെന്നുമാണ് ഹോം ഓഫീസ് അറിയിച്ചിരിക്കുന്നത്. ഈ കത്ത് ലഭിച്ചതിനെ തുടർന്ന് തങ്ങൾക്ക് ഉറങ്ങാൻ പോലുമാകുന്നില്ലെന്നാണ് ഇബ്രാഹിം പ്രതികരിച്ചിരിക്കുന്നത്.

ഇതിനാൽ തങ്ങൾ രാജ്യം വിട്ട് പോകേണ്ട അവസ്ഥയിലായിരിക്കുന്നുവെന്നും അദ്ദേഹം പരിതപിക്കുന്നു. തങ്ങൾക്ക് ഇരുവർക്കും ശരിയായ വിസകളുണ്ടായിട്ടും ഹോം ഓഫീസ് ഇത്തരത്തിൽ പെരുമാറിയിരിക്കുന്നതെന്താണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഫെബ്രുവരിയിലായിരുന്നു വിക്ടോറിയ ഹോസ്പിറ്റലിൽ ഇബ്രാഹിം മെഡിക്കൽ പ്രാക്ടീഷണറായി പ്രവർത്തിക്കാനാരംഭിച്ചത്.

യുകെയിൽ ജോലി ചെയ്യുന്നതിനുള്ള വിസ ലഭിച്ചതിനെ തുടർന്നാണ് അദ്ദേഹം സുഡാനിൽ നിന്നും ഇവിടേക്ക് വന്നത്. ഫിലിപ്പീൻസുകാരിയായ അദ്ദേഹത്തിന്റെ ഭാര്യ ഡിപ്പെന്റന്റ് സ്റ്റാറ്റസിലാണ് ഇബ്രാഹിനൊപ്പം ഇവിടേക്ക് വന്നിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP