Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കോട്ട്‌ലൻഡ് രണ്ടും കൽപിച്ചുതന്നെ; സ്വാതന്ത്ര്യത്തിനുവേണ്ടി വീണ്ടും റഫറണ്ടത്തിന് ഒരുങ്ങുമ്പോൾ ഇക്കുറി സ്വന്തം കറൻസിയും; പൗണ്ട് സ്റ്റെർലിങ് ഉപേക്ഷിക്കാൻ ഉറച്ച് സ്‌കോട്ട്‌ലൻഡ്

സ്‌കോട്ട്‌ലൻഡ് രണ്ടും കൽപിച്ചുതന്നെ; സ്വാതന്ത്ര്യത്തിനുവേണ്ടി വീണ്ടും റഫറണ്ടത്തിന് ഒരുങ്ങുമ്പോൾ ഇക്കുറി സ്വന്തം കറൻസിയും; പൗണ്ട് സ്റ്റെർലിങ് ഉപേക്ഷിക്കാൻ ഉറച്ച് സ്‌കോട്ട്‌ലൻഡ്

യൂറോപ്യൻ യൂണിയനിൽനിന്ന് വേർപിരിയുകയെന്ന ലക്ഷ്യത്തോടെ ബ്രിട്ടൻ മുന്നേറുമ്പോൾ, ബ്രിട്ടനിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമാവുകയെന്ന ലക്ഷ്യത്തിലാണ് സ്‌കോട്ട്‌ലൻഡിന്റെ പോക്ക്. സ്‌കോട്ട്‌ലൻഡിന്റെ ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർഗണിന്റെ ശക്തമായ നിലപാടുകളാണ് സ്‌കോട്ടിഷ് ജനതയുടെ സ്വാതന്ത്ര്യ മോഹം ആളിക്കത്തിക്കുന്നത്. യൂറോപ്യൻ യൂണിയൻ വിടുന്നത് സംബന്ധിച്ച് രണ്ടാമതൊരു ഹിതപരിശോധന വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന നിക്കോളയുടെ സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടി, ഇപ്പോൾ പൗണ്ടിന് പകരം പുതിയ നാണയം കൊണ്ടുവരാനുള്ള ഒരുക്കത്തിലുമാണ്.

സമ്പദ്‌വ്യവസ്ഥയുടെ സ്വാതന്ത്ര്യത്തിനാണ് ഏറ്റവും പ്രാധാന്യം കൽപിക്കുന്നതെന്ന് നിക്കോള പറഞ്ഞു. സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് തയ്യാറെടുത്തുകൊള്ളാനും അവർ പാർട്ടി പ്രവർത്തകരെ ആഹ്വാനം ചെയ്തു. സ്‌കോട്ട്‌ലൻഡിലെ 24 ലക്ഷം കുടുംബങ്ങൾക്കും സ്വാനത്ര്യം നേടിക്കൊടുക്കുമെന്നാണ് പ്രഖ്യാപനം. സ്വാതന്ത്ര്യത്തിനായുള്ള പ്രവർത്തനങ്ങളുടെ തുടക്കമെന്നോണമാണ് പൗണ്ട് സ്റ്റെർലിങ്ങിനെ ഔദ്യോഗിക നാണയത്തിൽനിന്ന് പുറത്താക്കാനുള്ള നീക്കങ്ങൾ. പുതിയ നാണയം വരുന്നതോടെ, സാമ്പത്തികമായി പരമാധികാരം നേടാനാവുമെന്നും സ്‌കോട്ട്‌ലൻഡ് കരുതുന്നു.

സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ പലതരം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് എസ്.എൻ.പി. കോൺഫറൻസിൽ സംസാരിക്കവെ നിക്കോള പറഞ്ഞു. അതെല്ലാ സ്വതന്ത്ര രാഷ്ട്രങ്ങളും നേരിടുന്നതാണ്. അതിന് നാം സജ്ജരായിരിക്കണം. അത്തരം പ്രതിസന്ധികളെ വിഭവസദൃദ്ധികൊണ്ട് നേരിടാനാകുമെന്നും സ്‌കോട്ട്‌ലൻഡിനെപ്പോലെ അനുഗ്രഹിക്കപ്പെട്ട രാജ്യങ്ങൾ ഭൂമിയിൽ കുറവാണെന്നും നിക്കോള പാർട്ടി പ്രവർത്തകരോട് പറഞ്ഞു. സ്വതന്ത്ര പരമാധികാര രാഷ്ട്രമാകാൻ സ്‌കോട്ട്‌ലൻഡിന് യോഗ്യതയില്ലെന്ന വാദങ്ങൾ നാം ഖണ്ഡിക്കണമെന്നും അവർ ആഹ്വാനം ചെയ്തു. സ്വതന്ത്ര സ്‌കോട്ട്‌ലൻഡ് എന്ന ആശയത്തിലേക്ക് മുന്നേറുന്നതാണ് നമ്മുടെ സാമ്പത്തികാശയങ്ങളെന്നും അവർ പറഞ്ഞു.

എന്നാൽ, ഹിതപരിശോധനയിലേക്ക് രാജ്യത്തെ അനാവശ്യമായി തള്ളിവിടുകയാണെന്ന് സ്‌കോട്ട്‌ലൻഡിലെ കൺസർവേറ്റീവ് പാർട്ടി ആരോപിച്ചു. നിക്കോളയുടെ നിർദേശങ്ങൾ രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നവയാണെന്നും സ്‌കോട്ട്‌ലൻഡിന് സ്വന്തമായി നാണയം എത്രയും പെട്ടെന്ന് നിലവിൽ വരുമെന്ന പ്രഖ്യാപനം സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുമെന്നും അവർ ആരോപിച്ചു. സ്വന്തം പാർട്ടിയുടെ വികലമായ താത്പര്യങ്ങൾ നടപ്പിലാക്കുകയാണ് നിക്കോളയുടെ നയമെന്ന് കൺസർവേറ്റീവ് പാർട്ടി നേതാവ് ആദം ടോംകിൻസ് പറഞ്ഞു.

സ്‌കോട്ട്‌ലൻഡിലെ ലേബർ പാർട്ടിയും എസ്.എൻ.പിയോടും നിക്കോളയോടും യോജിക്കുന്നില്ല. രാജ്യത്തെ ഐക്യപ്പെടുത്തുന്നതിനെക്കാൾ പാർട്ടിയെ ഒറ്റക്കെട്ടാക്കുന്നതിനാണ് നിക്കോളയ്ക്ക് താത്പര്യമെന്ന് ലേബർ പാർട്ടി നേതാവ് റിച്ചാർഡ് ലിയോനാർഡ് പറഞ്ഞു. പൗണ്ട് എത്രയും വേഗം ഇല്ലാതാക്കുമെന്ന എസ്.എൻ.പിയുടെ പ്രഖ്യാപനത്തോട് യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് വായ്പയുൾപ്പെടെയെടുത്ത ആയിരക്കണക്കിന് കുടുംബങ്ങളെയാകും ഈ തീരുമാനം വലയ്ക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP