Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാൽ നൂറ്റാണ്ടിലെ ഏറ്റവും വലിയ നഷ്ടം സംഭവിച്ചെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത് കൺസർവേറ്റീവുകൾ തന്നെ; ഉള്ള സീറ്റുകളുടെ എണ്ണം കുറച്ച് ലേബർ പാർട്ടിയും; എല്ലാവരും എഴുതി തള്ളിയ ലിബറൽ ഡെമോക്രാറ്റ്സ് സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കി; ബ്രിട്ടീഷ് കൗൺസിൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇങ്ങനെ

കാൽ നൂറ്റാണ്ടിലെ ഏറ്റവും വലിയ നഷ്ടം സംഭവിച്ചെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത് കൺസർവേറ്റീവുകൾ തന്നെ; ഉള്ള സീറ്റുകളുടെ എണ്ണം കുറച്ച് ലേബർ പാർട്ടിയും; എല്ലാവരും എഴുതി തള്ളിയ ലിബറൽ ഡെമോക്രാറ്റ്സ് സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കി; ബ്രിട്ടീഷ് കൗൺസിൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടനിലെ ഏറ്റവും പുതിയ ലോക്കൽ ഇലക്ഷൻ ഫലങ്ങൾ പുറത്ത് വന്നപ്പോൾ ഭരണകക്ഷിയായ കൺസർവേറ്റീവുകൾക്ക് 1335 സീറ്റുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. എന്നാൽ കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ നഷ്ടം ടോറികൾക്ക് സംഭവിച്ചെങ്കിലും ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത് കൺസർവേറ്റീവുകൾ തന്നെയാണ്. ലേബർ പാർട്ടിക്കും ഉള്ള സീറ്റുകളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട്. പക്ഷേ അതേ സമയം എല്ലാവരും എഴുതി തള്ളിയ ലിബറൽ ഡെമോക്രാറ്റ്സ് സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കി അപ്രതീക്ഷിത മുന്നേറ്റം നടത്തുകയും ചെയ്തു. കൗൺസിൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇത്തരത്തിലാണ് പുറത്ത് വന്നിരിക്കുന്നത്.

പുതിയ ഫലങ്ങൾ അനുസരിച്ച് ലേബർ പാർട്ടിക്ക് നേരത്തെയുള്ളതിനേക്കാൾ 86 സീറ്റുകളാണ് കുറഞ്ഞിരിക്കുന്നത്. എന്നാൽ ലിബറൽ ഡെമോക്രാറ്റുകൾ 704 സീറ്റുകളാണ് അധികമായി നേടിയിരിക്കുന്നത്. 248 ഇംഗ്ലീഷ് കൗൺസിലുകളിലും നോർത്തേൺ അയർലണ്ടിലെ 11 കൗൺസിലുകളിലുമാണ് തെരഞ്ഞെടുപ്പ് നടന്നിരിക്കുന്നത്. ഇത്രയധികം നഷ്ടമുണ്ടായിട്ടും 3559 സീറ്റുകൾ നേടിയാണ് കൺസർവേറ്റീവുകൾ ഏറ്റവും മുന്നിലെത്തിയിരിക്കുന്നത്. ലേബറിന് 2020 സീറ്റുകളും ലിബറൽ ഡെമോക്രാറ്റുകൾക്ക് 1351 സീറ്റുകളുമാണ് നേടിയിരിക്കുന്നത്. നിലവിൽ 93 കൗൺസിലുകളാണ് ടോറികൾ ഭരണം പിടിച്ചിരിക്കുന്നത്.

ലേബർ 60 കൗൺസിലുകളുടെയും ലിബറൽ ഡെമോക്രാറ്റുകൾ 18 കൗൺസിലുകളുടെയും ഭരണത്തിന് അർഹത നേടിയിട്ടുണ്ട്. എന്നാൽ 77 കൗൺസിലുകളിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് ടോറികൾക്ക് ഈ തെരഞ്ഞെടുപ്പിൽ കടുത്ത തിരിച്ചടിയുണ്ടാകുന്നതിന് പ്രധാന കാരണമായി വർത്തിച്ചിരിക്കുന്നത്. 1994ൽ ജോൺ മേജറുടെ നേതൃത്വത്തിലുണ്ടായിരുന്ന സമയത്ത് 2000 സീറ്റുകൾ നഷ്ടപ്പെട്ടതിന് ശേഷം ടോറികൾ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്.

നിജെൽ ഫെരാജ് സ്ഥാപിച്ച യുകിപ് പാർട്ടിക്ക് 31 സീറ്റുകൾ മാത്രമാണ് നേടാൻ സാധിച്ചിരിക്കുന്നത്. പാർട്ടിക്ക് 145 സീറ്റുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇന്റിപെന്റന്റ് കൗൺസിലർമാരും മറ്റ് ചില പാർട്ടികളും നേടിയിരിക്കുന്ന സീറ്റുകളുടെ എണ്ണം 862 ആണ്. 39,000 ബാലറ്റ് പേപ്പറുകൾ വോട്ടർമാർ ദുരുപയോഗപ്പെടുത്തിയിട്ടുണ്ടെന്നാണ് റിട്ടേണിങ് ഓഫീസർമാർ വെളിപ്പെടുത്തിയിരിക്കുന്നത്. ബ്രെക്സിറ്റ് സമയത്തിന് നടപ്പിലാക്കാത്ത സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് അവർ ബാലറ്റ്പേപ്പറിന്മേൽ പ്രതിഷേധ വാചകങ്ങൾ എഴുതി വച്ചിട്ടുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.

തന്റെ നേതൃത്വത്തിലുള്ള പാർട്ടിക്കേറ്റ കടുത്ത തിരിച്ചടിയിൽ നിന്നും രക്ഷപ്പെടുന്നതിനായി തെരേസ ഇന്നലെ വെയിൽസും സ്‌കോട്ട്ലൻഡും സന്ദർശിക്കാൻ പോയിരുന്നു. ഇവിടങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. താൻ കടുത്ത ഇലക്ഷനെയാണ് അഭിമുഖീകരിച്ചിരിക്കുന്നതെന്നും ബ്രെക്സിറ്റിലെ അനിശ്ചിതത്വം കടുത്ത തിരിച്ചടിക്ക് വഴിയൊരുക്കിയെന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ടോറികൾക്ക് പുറമെ ലേബർ പാർട്ടിക്കും അടിത്തറ നഷ്ടപ്പെടുകയും പരമ്പരാഗത ലേബർ വോട്ടർമാർ ചെറിയ പാർട്ടികൾക്ക് വോട്ട് ചെയ്യുകയും ചെയ്തുവെന്നതും പുതിയ തെരഞ്ഞെടുപ്പിലെ നിർണായക പ്രവണതയായി വർത്തിച്ചിട്ടുണ്ട്.

ബ്രെക്സിറ്റ് സമയത്തിന് നടപ്പിലാക്കേണ്ടതുണ്ടെന്ന ശക്തമായ സന്ദേശമാണ് ഈ ഫലത്തിലൂടെ ജനം തങ്ങൾക്കും ലേബറിനും നൽകിയിരിക്കുന്നതെന്നും തെരേസ ഇന്നലെ നടന്ന വെൽഷ് കൺസർവേറ്റീവ് കോൺഫറൻസിൽ വച്ച് പ്രതികരിച്ചിട്ടുണ്ട്. പുതിയ ഫലത്തെ തുർന്ന് എത്രയും പെട്ടെന്ന് ബ്രെക്സിറ്റ് ഡീൽ യാഥാർത്ഥ്യമാക്കാനുള്ള സമ്മർദമം തെരേസക്കും ലേബർ നേതാവ് ജെറമി കോർബിനും മേൽ ശക്തമായിട്ടുണ്ട്. അതായ്ത മെയ്‌ 23ന് നടക്കുന്ന യൂറോപ്യൻ പാർലിമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കാൻ ഇരുവരും നിർബന്ധിതരായിരിക്കുകയാണ്.

2015ലെ തെരഞ്ഞെടുപ്പ് പരാജയത്തേക്കാൾ ദയനീയമായ പരാജയമാണ് കോർബിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി ഏറ്റ് വാങ്ങിയിരിക്കുന്നത്. ഇത് തങ്ങൾക്ക് കടുത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നുവെന്ന കാര്യം കോർബിനും സമ്മതിച്ചിട്ടുണ്ട്. ബ്രെക്സിറ്റ് പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന സന്ദേശമാണ് വോട്ടർമാർ നൽകിയിരിക്കുന്നതെന്നും കോർബിൻ എടുത്ത് കാട്ടുന്നു. എംപിമാർ ലീവ് പക്ഷത്തായാലും റിമെയിൻ പക്ഷത്തായാലും ബ്രെക്സിറ്റ് വിഷയത്തിൽ പാർലിമെന്റിലൂടെ ഒരു പരിഹാരം കാണണമെന്നാണ് എംപിമാർക്ക് ജനം ഇതിലൂടെ താക്കീതേകിയിരിക്കുന്നതെന്നും കോർബിൻ അഭിപ്രായപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP