Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവളെ ഞങ്ങളുടെ നാട്ടിലേക്ക് അയച്ചാൽ ഞങ്ങൾ ഉടൻ തൂക്കിക്കൊല്ലും; ഒരിക്കലും ബംഗ്ലാദേശി പൗരത്വം ഇല്ലാത്ത ഒരാളെ എന്തിനാണ് ഇങ്ങോട്ട് അയക്കുന്നതെന്നറിയില്ല; ബ്രിട്ടീഷ് പൗരത്വം റദ്ദ് ചെയ്ത ഷമീമ ബീഗത്തെ കുറിച്ച് ബംഗ്ലാദേശിന് പറയാനുള്ളത് ഇത് മാത്രം; ഐസിസ് വധുവിന്റെ പൗരത്വം ബ്രിട്ടന് തിരിച്ച് കൊടുക്കേണ്ടി വരും

അവളെ ഞങ്ങളുടെ നാട്ടിലേക്ക് അയച്ചാൽ ഞങ്ങൾ ഉടൻ തൂക്കിക്കൊല്ലും; ഒരിക്കലും ബംഗ്ലാദേശി പൗരത്വം ഇല്ലാത്ത ഒരാളെ എന്തിനാണ് ഇങ്ങോട്ട് അയക്കുന്നതെന്നറിയില്ല; ബ്രിട്ടീഷ് പൗരത്വം റദ്ദ് ചെയ്ത ഷമീമ ബീഗത്തെ കുറിച്ച് ബംഗ്ലാദേശിന് പറയാനുള്ളത് ഇത് മാത്രം; ഐസിസ് വധുവിന്റെ പൗരത്വം ബ്രിട്ടന് തിരിച്ച് കൊടുക്കേണ്ടി വരും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: 2015ൽ തന്റെ 15ാം വയസിൽ ലണ്ടനിൽ നിന്നും സിറിയയിലേക്ക് പലായനം ചെയ്ത് ഐസിസ് ഭീകരനെ വിവാഹം കഴിച്ച ഷമീമ ബീഗം എന്ന ജിഹാദി വിധവ വീണ്ടും വാർത്തകളിൽ നിറയുന്നു. ഹോം ഓഫീസ് ബ്രിട്ടീഷ് പൗരത്വം റദ്ദ് ചെയ്ത ഷമീമയെ സ്വീകരിക്കാൻ ഒരുക്കമല്ലെന്ന ശക്തമായ നിലപാടാണ് ഷമീമയുടെ സ്വദേശമായ ബംഗ്ലാദേശും ഇപ്പോൾ എടുത്തിരിക്കുന്നത്. അവളെ ഞങ്ങളുടെ നാട്ടിലേക്ക് അയച്ചാൽ ഞങ്ങൾ ഉടൻ തൂക്കിക്കൊല്ലുമെന്നാണ് ബംഗ്ലാദേശ് മുന്നറിയിപ്പേകിയിരിക്കുന്നത്. ബംഗ്ലാദേശി പൗരത്വം ഇല്ലാത്ത ഷമീമയെ എന്തിനാണ് തങ്ങളുടെ രാജ്യത്തേക്ക് അയക്കുന്നതെന്നാണ് ബംഗ്ലാദേശി വിദേശകാര്യമന്ത്രിയായ അബ്ദുൾ മോമെൻ ചോദിച്ചിരിക്കുന്നത്.

സിറിയയിൽ ഐസിസിന്റെ പതനത്തെ തുടർന്ന് സ്വദേശമായ ബ്രിട്ടനിലേക്ക് തിരിച്ച് വരാൻ ഷമീമ ആഗ്രഹം പ്രകടിപ്പിച്ചത് കടുത്ത വിവാദത്തിനായിരുന്നു വഴിയൊരുക്കിയിരുന്നത്. ഭീകരവാദത്തിനായി നാട് വിട്ട ഒരാളെ ബ്രിട്ടന്റെ മണ്ണിൽ കാല് കുത്താൻ അനുവദിക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞ് ഹോം ഓഫീസ് ഷമീമയുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കുകയായിരുന്നു. ഷമീമയ്ക്ക് ബംഗ്ലാദേശി പൗരത്വമുള്ളതിനാൽ പൗരത്വമില്ലാത്ത അവസ്ഥയുണ്ടാകില്ലെന്നും ഹോം സെക്രട്ടറി സാജിദ് ജാവിദ് ഈ നടപടിയെ ന്യായീകരിച്ചിരുന്നു. എന്നാൽ ഷമീമയ്ക്ക് ബംഗ്ലാദേശി പൗരത്വമില്ലെന്ന് ഇപ്പോൾ വ്യക്തമായതിലൂടെ റദ്ദാക്കിയ ബ്രിട്ടീഷ് പൗരത്വം ഹോം ഓഫീസ് തിരിച്ച് കൊടുക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ഐസിസിന്റെ പതനത്തെ തുടർന്ന് നിലവിൽ സിറിയയിലെ അഭയാർത്ഥി ക്യാമ്പിൽ കഴിഞ്ഞ് വരുന്ന ഷമീമയുടെ മൂന്നാമത്തെ കുഞ്ഞും ജനിച്ച് ദിവസങ്ങൾക്കുള്ളിൽ ഇവിടെ വച്ച് മരിച്ചിരുന്നു. 19 വയസുള്ള ഷമീമ ബംഗ്ലാദേശിൽ പ്രവേശിച്ചാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് അവിടുത്തെ വിദേശകാര്യമന്ത്രി മുന്നറിയിപ്പേകിയിരിക്കുന്നത്. തീവ്രവാദത്തിനായി ആര് ഇറങ്ങിത്തിരിച്ചാലും ബംഗ്ലാദേശ് അവർക്ക് വധശിക്ഷ നൽകുമെന്നും ഷമീമയുടെ കാര്യത്തിലും ഇതാണ് സംഭവിക്കുകയെന്നുമാണ് മോമെൻ മുന്നറിയിപ്പേകുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ജാവിദ് ഷമീമയുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയിരുന്നത്.

ഐടിവി ന്യൂസിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മോമെൻ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഷമീമ ബീഗം ബംഗ്ലാദേശി പൗരത്വമില്ലാത്ത ആളായതിനാൽ തങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെന്നാണ് മോമെൻ വ്യക്തമാക്കിയിരിക്കുന്നത്. ആരെങ്കിലും തീവ്രവാദത്തിന് ഇറങ്ങിയെന്ന് തെളിഞ്ഞാൽ അവരെ വധശിക്ഷയ്ക്ക് വിധേയമാക്കുകയാണ് ചെയ്യാറെന്നും അദ്ദേഹം ആവർത്തിക്കുന്നു.ഐസിസിനോടും മറ്റും തങ്ങൾക്ക് യാതൊരു വിധ അനുതാപമില്ലെന്നും മോമെൻ വ്യക്തമാക്കുന്നു. ബ്രിട്ടീഷ് നാഷണാലിറ്റി ആക്ട് 1981 പ്രകാരമാണ് സാജിദ് ഷമീമയുടെ പൗരത്വം റദ്ദാക്കിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP