Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫർണിച്ചർ വെയിലത്തിട്ടതിന് ശിക്ഷയായി 26കാരിയായ വേലക്കാരിയെ മണിക്കൂറുകൾ വെയിലത്തിട്ട് മരത്തിൽ കെട്ടിവരിഞ്ഞ് നിർത്തി അറബ് മുതലാളി; സൗദിയിലെ വേലക്കാരുടെ ഞെട്ടിക്കുന്ന അവസ്ഥയെ വ്യക്തമാക്കുന്ന ചിത്രം ഏറ്റെടുത്ത് ലോകം; സൗദി അറേബ്യയോട് വിശദീകരണം ചോദിച്ച് ഫിലിപ്പീൻസ്

ഫർണിച്ചർ വെയിലത്തിട്ടതിന് ശിക്ഷയായി 26കാരിയായ വേലക്കാരിയെ മണിക്കൂറുകൾ വെയിലത്തിട്ട് മരത്തിൽ കെട്ടിവരിഞ്ഞ് നിർത്തി അറബ് മുതലാളി; സൗദിയിലെ വേലക്കാരുടെ ഞെട്ടിക്കുന്ന അവസ്ഥയെ വ്യക്തമാക്കുന്ന ചിത്രം ഏറ്റെടുത്ത് ലോകം; സൗദി അറേബ്യയോട് വിശദീകരണം ചോദിച്ച് ഫിലിപ്പീൻസ്

മറുനാടൻ ഡെസ്‌ക്‌

റിയാദ്: കാലാകാലങ്ങളായി സൗദി അറേബ്യ നടത്തിക്കൊണ്ടിരിക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണം പുറത്ത് വന്നു. റിയാദിൽ വീട്ട് വേലക്കാരിയായി ജോലി ചെയ്യുന്ന ഫിലിപ്പീൻസുകാരി ലൗലി അകോസ്റ്റ ബറ്യൂലോ(26)യെ പൊരിവെയിലത്ത് മരത്തിൽ മണിക്കൂറുകളോളം കെട്ടിവരിഞ്ഞിട്ട് അറബ് മുതലാളി നരകിപ്പിച്ചുവെന്നാണ് പുതിയ റിപ്പോർട്ട്. ഫർണിച്ചർ വെയിലത്തിട്ടതിനുള്ള ശിക്ഷയായിട്ടായിരുന്നു ഈ മനുഷ്യത്വവിരുദ്ധമായ പ്രവർത്തിയെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ സൗദിയിലെ വേലക്കാരുടെ ഞെട്ടിക്കുന്ന അവസ്ഥയെ വ്യക്തമാക്കുന്ന ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ലോകം. ഇക്കാര്യത്തിൽ സൗദി അറേബ്യയോട് വിശദീകരണം ചോദിച്ച് ഫിലിപ്പീൻസ് രംഗത്തെത്തിയിട്ടുമുണ്ട്.

വിലയേറിയ ഫർണിച്ചറുകളിലൊന്ന് വെയിലത്തിട്ട് നിറം മങ്ങിപ്പിച്ചത് വീട്ടുടമയെ ദേഷ്യത്തിലാക്കുകയും ലൗലിയെ കടുത്ത ശിക്ഷയ്ക്ക് വിധേയയാക്കുകയുമായിരുന്നു. ഈ കടുത്ത ശിക്ഷയുടെ ചിത്രങ്ങൾ ലൗലിയുടെ സഹപ്രവർത്തകയും മറ്റൊരു ഫിലിപ്പീൻസുകാരിയും ക്യാമറയിൽ പകർത്തുകയും ലോകത്തെ അറിയിക്കുകയുമായിരുന്നു. ലൗലിയുടെ അരയും കാലുകളുടെ മരത്തിൽ ബന്ധിച്ച നിലയിലുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മെയ്‌ ഒമ്പതിനായായിരുന്നു ലൗലിയെ വീടിന്റെ പൂന്തോട്ടത്തിലെ മരത്തിൽ കെട്ടിയിട്ടിരുന്നത്.

ഫർണിച്ചർ വെയിലത്തിട്ട തെറ്റ് ബോധ്യപ്പെടുത്താനും വെയിലത്ത് മണിക്കൂറുകളോളം കിടക്കുന്നതിന്റെ ബുദ്ധിമുട്ട് ലൗലിയെ പഠിപ്പിക്കാനുമായിരുന്നു വീട്ടുടമസ്ഥർ ഈ യുവതിയോട് ഇത്തരത്തിൽ മനുഷ്യത്വരഹിതമായി പെരുമാറിയിരിക്കുന്നത്. യുവതി സൗദിയിൽ അനുഭവിച്ച നരകയാതനയെക്കുറിച്ച് യഥാസമയം അറിയാനും രണ്ട് കുട്ടികളുടെ അമ്മയായ ലൗലിയെ വിജയകരമായ തിരിച്ച് ഫിലിപ്പീൻസിലേക്ക് കൊണ്ടു വരാനും തങ്ങൾക്ക് സാധിച്ചിരിക്കുന്നുവെന്നാണ് ദി ഫിലിപ്പീൻസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഫോറിൻ അഫയേർസ് (ഡിഎഫ്എ) പ്രതികരിച്ചിരിക്കുന്നത്.

മെയ്‌ 9ന് രാത്രി 8.55ന് ലൗലി മനിലയിലെത്തിയെന്നാണ് ഡിഎഫ്എ വെളിപ്പെടുത്തുന്നത്. ലൗലി തന്റെ തൊഴിലുടമയാൽ ക്രൂരമായ ശിക്ഷിപ്പെട്ടുവെന്ന് റിയാദിലെ ഫിലിപ്പീൻസ് എംബസി റിപ്പോർട്ട് ചെയ്തതിനെ തുടർന്നായിരുന്നു അതേ ദിവസം തന്നെ ലൗലിയെ രക്ഷിക്കാൻ സത്വര നടപടിയുണ്ടായത്. ലൗലിയെ രക്ഷിക്കുന്നതിന് സഹായമഭ്യർത്ഥിച്ചത് ലൗലിയുടെ സഹപ്രവർത്തകയായിരുന്നു. തങ്ങൾക്ക് പറ്റി പോകുന്ന ചെറിയ പിഴവുകൾക്ക് പോലും തൊഴിലുടമ കടുത്ത ശിക്ഷയേകാറുണ്ടെന്നാണ് ലൗലിയുട സഹപ്രവർത്തകയും സ്ഥിരീകരിച്ചിരിക്കുന്നത്.

ഫിലിപ്പീൻസിലെ ലാ യൂണിയനിലെ വീട്ടിൽ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ലൗലി ഇപ്പോൾ. തന്നെ സഹായിച്ച ഏവരോടും നന്ദിയുണ്ടെന്നും ലൗലി പ്രതികരിക്കുന്നു. ഇത്തരത്തിൽ നരകയാതനകൾ അനുഭവിച്ച് സൗദിയിൽ കഴിയുന്ന മറ്റ് ഫിലിപ്പിനോകളെയും രക്ഷിക്കണമെന്നാണ് താൻ ആവശ്യപ്പെടുന്നതെന്നും ലൗലി വ്യക്തമാക്കുന്നു. തന്റെ സഹപ്രവർത്തകരിലൊരാളാണ് താൻ ശിക്ഷിക്കപ്പെടുന്ന ഫോട്ടോയെടുത്ത് പുറത്ത് വിട്ട് തന്റെ രക്ഷക്കുള്ള വഴിതുറന്നിരിക്കുന്നതെന്നും ആ സഹപ്രവർത്തകയുടെ സുരക്ഷിതത്വത്തെക്കുറിച്ചോർത്ത് തനിക്ക് ആശങ്കയുണ്ടെന്നും ലൗലി പറയുന്നു. അതിനാൽ അവരെയും രക്ഷിക്കേണ്ടതുണ്ടെന്നും ലൗലി ആവർത്തിക്കുന്നു. മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലുമായി നിലവിൽ 2.3 മില്യൺ ഫില ിപ്പിനോകളാണ് ജോലിയെടുക്കുന്നത്. ഇവരിൽ പകുതിയിലേറെ പേരും സ്ത്രീകളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP