Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹമാസിന്റെ ഇസ്രയേൽ വിരുദ്ധതാ റാലിക്ക് ആശംസകൾ അയച്ച് ജെറമി കോർബിൻ; ലേബർ പാർട്ടി തലവന് നന്ദി അറിയിച്ച് ഫലസ്തീൻ വിമോചന സംഘടനയായ ഹമാസ്; ഇസ്രയേലിനെ തകർക്കാൻ രൂപം കൊണ്ട ഭീകര സംഘടനയെന്ന് പറഞ്ഞ് കടുത്ത വിമർശനവുമായി മാധ്യമങ്ങൾ; ഫലസ്തീൻ ബന്ധത്തിന്റെ പേരിൽ ബ്രിട്ടീഷ് ലേബർ പാർട്ടി പ്രതിസന്ധിയിലാകുന്നത് ഇങ്ങനെ

ഹമാസിന്റെ ഇസ്രയേൽ വിരുദ്ധതാ റാലിക്ക് ആശംസകൾ അയച്ച് ജെറമി കോർബിൻ; ലേബർ പാർട്ടി തലവന് നന്ദി അറിയിച്ച് ഫലസ്തീൻ വിമോചന സംഘടനയായ ഹമാസ്; ഇസ്രയേലിനെ തകർക്കാൻ രൂപം കൊണ്ട ഭീകര സംഘടനയെന്ന് പറഞ്ഞ് കടുത്ത വിമർശനവുമായി മാധ്യമങ്ങൾ; ഫലസ്തീൻ ബന്ധത്തിന്റെ പേരിൽ ബ്രിട്ടീഷ് ലേബർ പാർട്ടി പ്രതിസന്ധിയിലാകുന്നത് ഇങ്ങനെ

ണ്ടനിൽ കഴിഞ്ഞ വീക്കെൻഡിൽ നടന്ന ഇസ്രയേൽ വിരുദ്ധ റാലിക്ക് ആശംസകൾ അറിയിച്ച ലേബർ നേതാവ് ജെറമി കോർബിന് നന്ദി അറിയിച്ച് കൊണ്ട് ഫലസ്തീൻ ഭീകര സംഘടനയായ ഹമാസ് രംഗത്തെത്തി. എന്നാൽ ഹമാസ് എന്നത് ഇസ്രയേലിനെ തകർക്കാൻ രൂപം കൊണ്ട ഭീകരസംഘടനയാണെന്ന കടുത്ത വിമർശനങ്ങളുമായി പ്രമുഖ മാധ്യമങ്ങൾ രംഗത്തെത്തിയിട്ടുമുണ്ട്. ഇതോടെ ഫലസ്തീൻ ബന്ധത്തിന്റെ പേരിൽ ബ്രിട്ടീഷ് ലേബർ പാർട്ടി കടുത്ത പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത്. ഇന്നലെ വളരെ ശ്രദ്ധയോടെ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഹമാസ് കോർബിനോട് കൃതജ്ഞത പ്രകാശിപ്പിച്ചിരിക്കുന്നത്.

നിഷ്‌കളങ്കരായ നിരവധി സിവിലിയന്മാരുടെ ജീവനെടുത്ത ഹമാസിന്റെ സായുധ വിഭാഗമാണ് കോർബിനെ സല്യൂട്ട് ചെയ്തുകൊണ്ടുള്ള സന്ദേശമയച്ചിരിക്കുന്നത്.തങ്ങളോട് സഹാനുഭൂതി പുലർത്തുന്ന സന്ദേശമയച്ച കോർബിനോട് നന്ദി പ്രകാശിപ്പിക്കുന്നുവെന്നും കടപ്പെട്ടിരിക്കുന്നുവെന്നുമാണ് ഹമാസ് സന്ദേശം വ്യക്തമാക്കുന്നത്. മിഡിൽ ഈസ്റ്റിൽ ട്രംപ് നടത്താനൊരുങ്ങുന്ന സൈനിക നീക്കത്തോട് കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ കോർബിന്റെ നിലപാടിനെ തങ്ങൾ ബഹുമാനിക്കുന്നുവെന്നും ഹമാസ് വെളിപ്പെടുത്തുന്നു. കോർബിനും ഹമാസും തമ്മിൽ വളരെ നാളായി ഊഷ്മളമായ ബന്ധം പുലർത്തി വരുന്നുണ്ട്. അതിന്റെ പേരിൽ വിവിധ തുറകളിൽ നിന്നും കടുത്ത വിമർശനം അദ്ദേഹത്തിന് നേരെ ഉയർന്ന് വരുന്നുമുണ്ട്.

' സുഹൃത്തുക്കൾ' എന്നായിരുന്നു 2009ൽ കോർബിൻ ഹമാസിനെ മാധ്യമങ്ങൾക്ക് മുമ്പിൽ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ അത്തരത്തിൽ ഹമാസിനെ വിശേഷിപ്പിച്ചതിൽ താൻ ഖേദിക്കുന്നുവെന്ന് കോർബിൻ പിന്നീട് വ്യക്തമാക്കിയിരുന്നുവെങ്കിലും ഹമാസിന്റെ നേതാക്കളെ കോർബിൻ പിന്നീട് നിരവധി തവണ സന്ദർശിക്കുകയും ചെയ്തിരുന്നു. 2015ൽ താൻ ലേബർ നേതാവായപ്പോൾ ഹമാസിന്റെ മുതിർന്ന നേതാക്കളെ ബ്രിട്ടീഷ് പാർലിമെന്റ് സന്ദർശിക്കാൻ കോർബിൻ ക്ഷണിക്കുകയും ചെയ്തിരുന്നു. ഫലസ്തീനെ പിന്തുണച്ച് കൊണ്ടുള്ള പ്രസ്താവനയിൽ ഇസ്രയേലി നേതൃത്വത്തെ കോർബിൻ നിശിചമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തിരുന്നു.

ലേബർ ഗവൺമെന്റ് അധികാരത്തിൽ വന്നാൽ അത് ഫലസ്തീനിയൻ സ്റ്റേറ്റിനെ അംഗീകരിക്കുമെന്നും പ്രശ്നം പരിഹരിക്കാൻ സത്വര ചർച്ചകൾക്ക് സമ്മർദം ചെലുത്തുമെന്നും യുഎൻ തീരുമാനങ്ങളെ അടിസ്ഥാനമാക്കി പ്രശ്നം പരിഹരിക്കുമെന്നും ഫലസ്തീനിൽ അന്താരാഷ്ട്ര നിയമങ്ങളും നീതിയും അധികകാലം നിഷേധിക്കാൻ ഇടയാക്കില്ലെന്നും കോർബിൻ ഇസ്രയേൽ വിരുദ്ധ റാലിയെ പിന്തുണച്ച് കൊണ്ടുള്ള പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. സെൻട്രൽ ലണ്ടനിൽ വച്ച് നടന്ന റാലിക്കിടെ ഈ പ്രസ്താവന വായിക്കുകയും ചെയ്തിരുന്നു.

നാഷണൽ ഫ്രന്റ്, മുസ്ലിം ബ്രദർഹുഡ് എന്നിവയിലെ അംഗങ്ങൾ റാലിയിൽ പങ്കെടുത്തിരുന്നു. കോർബിന്റെ നിലപാടിനെ വിമർശിച്ച് നിരവധി പ്രമുഖ ദേശീയ-അന്തർദേശീയ മാധ്യമങ്ങൾ രംഗത്തെത്തുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP