Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെക്കൻഡ് റഫറണ്ടത്തിൽ തട്ടി മേയും കോർബിനും അടിച്ച് പിരിഞ്ഞു; 42 ദിവസം നീണ്ട ചർച്ചക്കൊടുവിൽ ഇരുവർക്കും രണ്ട് വഴി; ലേബർ പിന്തുണ ഇല്ലെന്നുറപ്പായതോടെ രാജിയല്ലാതെ മറ്റൊരു വഴിയുമില്ലാതെ തെരേസ മെയ്‌; ബ്രിട്ടണിൽ രാഷ്ട്രീയം കലങ്ങിമറിയുമ്പോൾ

സെക്കൻഡ് റഫറണ്ടത്തിൽ തട്ടി മേയും കോർബിനും അടിച്ച് പിരിഞ്ഞു; 42 ദിവസം നീണ്ട ചർച്ചക്കൊടുവിൽ ഇരുവർക്കും രണ്ട് വഴി; ലേബർ പിന്തുണ ഇല്ലെന്നുറപ്പായതോടെ രാജിയല്ലാതെ മറ്റൊരു വഴിയുമില്ലാതെ തെരേസ മെയ്‌; ബ്രിട്ടണിൽ രാഷ്ട്രീയം കലങ്ങിമറിയുമ്പോൾ

ബ്രെക്സിറ്റ് അനിശ്ചിതാവസ്ഥ പരിഹരിക്കുന്നതിന് കഴിഞ്ഞ 42 ദിവസങ്ങളായി നടന്ന് വരുന്ന ടോറി-ലേബർ ചർച്ച അടിച്ച് പിരിഞ്ഞതായി റിപ്പോർട്ട്. രണ്ടാമത് റഫറണ്ടം നടത്തണമെന്ന് ലേബർ നേതാവ് ജെറമി കോർബിൻ വാശി പിടിച്ചപ്പോൾ അതൊരിക്കലും നടക്കില്ലെന്ന് പ്രധാനമന്ത്രി തെരേസ മെയ്‌ തറപ്പിച്ച് പറഞ്ഞതോടെയാണ് ഇരുവരും ഇക്കാര്യത്തിൽ അടിച്ച് പിരിഞ്ഞിരിക്കുന്നത്. ഇനി ബ്രെക്സിറ്റ് വിഷയത്തിൽ ഇരു നേതാക്കളും രണ്ട് വഴികളിലൂടെയായിരിക്കും സഞ്ചരിക്കുക. ഈ വിധത്തിൽ ബ്രെക്സിറ്റ് വിഷയത്തിൽ ലേബർ പിന്തുണയില്ലാതായതോടെ രാജിയല്ലാതെ മറ്റൊരു വഴിയുമില്ലാത്ത അവസ്ഥയിലായിരിക്കുകയാണ് തെരേസ മെയ്‌.

രണ്ടാമത് റഫറണ്ടം നടത്തണമെന്ന കോർബിന്റെ പിടിവാശിയാണ് ചർച്ച പൊളിച്ചിരിക്കുന്നതെന്നാണ് തെരേസ കുറ്റപ്പെടുത്തുന്നത്. എന്നാൽ തെരേസയുടെ വിട്ട് വീഴ്ചയില്ലാത്ത നിലപാടാണ് ചർച്ച നിഷ്ഫലമാക്കിയിരിക്കുന്നതെന്നും അതിലൂടെ അധിക കാലം പ്രധാനമന്ത്രി സ്ഥാനത്തിരിക്കേണ്ടെന്ന സ്ഥിതി അവർ തന്നെ സംജാതമാക്കിയിരിക്കുന്നുവെന്ന് കോർബിനും ആരോപിക്കുന്നു.ബ്രിട്ടനെ യൂറോപ്യൻ യൂണിയന് പുറത്തെത്തിക്കുന്നതിന് ഒരു കരാറുണ്ടാക്കാൻ സാധിക്കാത്തതിൽ ഇരു പാർട്ടികളും പരസ്പരം പഴിചാരുന്ന അവസ്ഥയാണ് നിലവിലുള്ളത്.

42 ദിവസം ചർച്ച ചെയ്തിട്ടും ഒരു തീരുമാനത്തിലെത്താൻ സാധിക്കാതിരുന്നത് പ്രധാനമന്ത്രിയുടെ വർധിച്ച് വരുന്ന ദൗർബല്യത്തെയും അസ്ഥിരതയെയുമാണ് സൂചിപ്പിക്കുന്നതെന്ന് എടുത്ത് കാട്ടി കോർബിൻ തെരേസക്ക് ഒരു കത്തയക്കുകയും ചെയ്തിരുന്നു. ടോറി പാർട്ടിയിൽ നേതൃയുദ്ധം മുറുകുന്നതിനാൽ അവർക്ക് വിട്ട് വീഴ്ചയോടെയുള്ള ഒരു ബ്രെക്സിറ്റ് കരാർ നടപ്പിലാക്കാനാവുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും കോർബിൻ അഭിപ്രായപ്പെടുന്നു. അതിനാൽ തെരസേ അധിക കാലം പ്രധാനമന്ത്രിയായി മുന്നോട്ട് പോകില്ലെന്നും കോർബിൻ പ്രവചിക്കുന്നു.

ബ്രെക്സിറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചർച്ചകളിൽ നിന്നും കോർബിൻ പിന്മാറിയതിനെ തുടർന്ന് ഇരു പാർട്ടികളിലെയും നേതാക്കന്മാർ തമ്മിൽ കടുത്ത വാക്തർക്കത്തിന് തിരികൊളുത്തിയിട്ടുണ്ട്. ബ്രെക്സിറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ചർച്ചകൾ പരാജയപ്പെട്ടതിനും ഡീലിലെത്താൻ സാധിക്കാത്തതിനും പ്രധാന കാരണം ലേബർ പാർട്ടിക്ക് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടില്ലാത്തതാണെന്നാണ് ഇന്നലെ ബ്രിസ്റ്റോളിൽ യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവെ തെരേസ ആരോപിച്ചിരിക്കുന്നത്. അതായത് ബ്രെക്സിറ്റ് നടപ്പിലാക്കണമോ അതല്ല രണ്ടാമത് റഫറണ്ടം നടത്തണമോ എന്ന കാര്യങ്ങളിൽ ലേബറിന് ഇപ്പോഴും സുസ്ഥിരമായ നിലപാടുകളില്ലെന്നാണ് തെരേസ ആരോപിക്കുന്നത്.

രണ്ടാമത് റഫറണ്ടം എന്തായാലും നടത്തണമെന്ന് ലേബറിന്റെ പ്രധാന നെഗോഷ്യേറ്ററായ കെയിർ സ്ടാർമർ പിടിവാശി പിടിച്ചതാണ് ചർച്ച പരാജയപ്പെടാൻ പ്രധാന കാരണമായി വർത്തിച്ചതെന്നാണ് ഒരു നമ്പർ പത്ത് ഉറവിടം ആരോപിക്കുന്നത്. രണ്ടാമത് റഫറണ്ടത്തെ തങ്ങൾ പിന്തുണക്കുന്നുവെന്നും എന്നാൽ 2016ൽ നടത്തിയ റഫറണ്ടത്തിന്റെ ടേമുകളുടെ അടിസ്ഥാനത്തിലായിരിക്കരുത് ഇതെന്നുമാണ് കോർബിൻ പ്രതികരിച്ചിരിക്കുന്നത്. നോ ഡീലിനെ പ്രതിരോധിക്കുന്ന വിധത്തിലുള്ള റഫറണ്ടമായിരിക്കണമിതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP