Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

2000 ഡോളറിൽ പാക്കേജ് തുടങ്ങും; ആണിനും പെണ്ണിനും ദമ്പതികൾക്കും സ്വാഗതം; സേവനം അനുസരിച്ച് ഫീസ് ഉയരും; യൂട്യൂബ് വീഡിയോകളിലൂടെ സെക്സ് എഡ്യുക്കേഷനും; നികുതിയടച്ച് മാത്രമേ ഫീസ് വാങ്ങൂ; 27ാം വയസിൽ വർഷം തോറും ഒരു മില്യൺ ഡോളർ വരുമാനം ഉണ്ടാക്കുന്ന ഒരു വേശ്യയുടെ കഥ

2000 ഡോളറിൽ പാക്കേജ് തുടങ്ങും; ആണിനും പെണ്ണിനും ദമ്പതികൾക്കും സ്വാഗതം; സേവനം അനുസരിച്ച് ഫീസ് ഉയരും; യൂട്യൂബ് വീഡിയോകളിലൂടെ സെക്സ് എഡ്യുക്കേഷനും; നികുതിയടച്ച് മാത്രമേ ഫീസ് വാങ്ങൂ; 27ാം വയസിൽ വർഷം തോറും ഒരു മില്യൺ ഡോളർ വരുമാനം ഉണ്ടാക്കുന്ന ഒരു വേശ്യയുടെ കഥ

ലീസ് ലിറ്റിൽ എന്ന 27കാരിയാണ് ഇന്ന് അമേരിക്കയിൽ ഏറ്റവും കൂടുൽ പ്രതിഫലം പറ്റുന്ന ലൈംഗിക തൊഴിലാളിയെന്ന് റിപ്പോർട്ട്. 2000 ഡോളർ മുതലുള്ള പാക്കേജിലാണ് ആലീസിന്റെ സേവനം ലഭ്യമാകുന്നത്. ആണിനും പെണ്ണിനും ദമ്പതികൾക്കും ഒരു പോലെ ലൈംഗിക സേവനങ്ങൾ ആലീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോരുത്തർക്കും ആവശ്യമായ സേവനം അനുസരിച്ച് ഫീസ് ഉയരും. യൂട്യൂബ് വീഡിയോകളിലൂടെ സെക്സ് എഡ്യുക്കേഷനും ഈ യുവതി പ്രദാനം ചെയ്യുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും നികുതിയടച്ച് മാത്രമേ ഫീസ് വാങ്ങി തികച്ചും നിയമപരമായിട്ടാണ് ആലീസ് പ്രവർത്തിക്കുന്നത്. 27ാം വയസിൽ വർഷം തോറും ഒരു മില്യൺ ഡോളർ വരുമാനം ഉണ്ടാക്കുന്ന ഒരു വേശ്യയുടെ കഥ ആരെയും അതിശയിപ്പിക്കും.

തന്റെ ജോലിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തി ആലീസ് ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. അയർലണ്ടിൽ ജനിച്ച ആലീസ് നിലവിൽ യുഎസിലെ നെവേദയിലെ കാർസൻ സിറ്റിയിലാണ് കഴിയുന്നത്. 2016 മുതലാണ് നിയമപരമായ ലൈംഗിക വൃത്തിയിൽ ആലീസ് ഏർപ്പെടാനാരംഭിച്ചത്.ദമ്പതിമാർക്കിടയിൽ അടുപ്പം വർധിപ്പിക്കുന്നതിന് താനുമായുള്ള ഇടപെടൽ സഹായിക്കുന്നുണ്ടെന്നും ആലീസ് അവകാശപ്പെടുന്നു. വളർന്ന് വരുമ്പോൾ താൻ ഈ ജോലി ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും തികച്ചും യാദൃശ്ചികമായിട്ടാണ് ഇതിലേക്ക് എത്തിപ്പെട്ടതെന്നും യുവതി വെളിപ്പെടുത്തുന്നു.

നിലവിൽ ഈ ജോലി തികച്ചും ആസ്വദിച്ചാണ് ആലീസ് ചെയ്യുന്നത്. തന്റെ അടുത്തെത്തുന്ന കസ്റ്റമർമാരുടെ വിവിധ പ്രശ്നങ്ങൾ അതിജീവിക്കുന്നതിനുള്ള വിവിധ സേവനങ്ങളും ആലീസ് പ്രദാനം ചെയ്ത് വരുന്നുണ്ട്. കന്യകാത്വവുമായി ബന്ധപ്പെട്ട് യുവതികൾക്കുണ്ടാകുന്ന അനാവശ്യമായ തെറ്റിദ്ധാരണകളും കോംപ്ലക്സുകളും ഇല്ലാതാക്കുന്നതിനുള്ള ട്രീറ്റ്മെന്റുകളും ആലീസ് നൽകുന്നുണ്ട്. ഉദ്ധാരണ പ്രശ്നങ്ങളുള്ളവർക്ക് അതിനെ അതിജീവിക്കുന്നതിനുള്ള ക്ലാസുകളും ഈ യുവതിയിൽ നിന്നും ലഭിക്കും.ഒരേ സമയം നിരവധി ലൈംഗിക ബന്ധങ്ങളുള്ളത് താൻ ആസ്വദിക്കുന്നുവെന്നാണ് ആലീസ് വെളിപ്പെടുത്തിയിരിക്കുന്നത്.

വ്യക്തിപരമായി ഓരോരുത്തർക്കും ലൈംഗിക സേവനം നൽകുന്നതിന് പുറമെ ദമ്പതികൾക്കായി പ്രത്യേക പാക്കേജും ഈ യുവതി ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പാക്കേജുകളിലൂടെ ദമ്പതികൾക്കിടയിൽ ബന്ധം ഊഷ്മളമാക്കാൻ സഹായിക്കുന്നുവെന്നും ആലീസ് അവകാശപ്പെടുന്നു. ഒരു വിദഗ്ധ എന്ന നിലയിൽ ലൈംഗിക പ്രവർത്തി എത്തരത്തിൽ ഊഷ്മളവും മധുരതരവുമാക്കാമെന്ന് പ്രാവർത്തികമായി ദമ്പതികൾക്ക് കാണിച്ച് കൊടുക്കാൻ ആലീസിന് സാധിക്കുന്നുണ്ട്. അഞ്ചാം വയസിൽ അയർലണ്ടിൽ നിന്നും അമേരിക്കയിലേക്ക് വരുമ്പോൾ താൻ ഒരിക്കലും ഇത്തരത്തിലായിത്തീരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ആലീസ് ആവർത്തിക്കുന്നത്.

സെക്സ് വർക്കറാകുന്നതിന് മുമ്പ് മറ്റ് നിരവധി ജോലികളിൽ ആലീസ് ഏർപ്പെട്ടിരുന്നു. മനുഷ്യരുമായി അടുത്ത് ഇടപെടാൻ അത്രയേറെ താൽപര്യമുള്ളതിനാലാണ് താൻ ഈ ജോലി സ്വീകരിക്കാൻ കാരണമായിത്തീർന്നതെന്നും യുവതി വെളിപ്പെടുത്തുന്നു. സെക്സ് വർക്കറായി പ്രവർത്തിക്കാൻ തീരുമാനിച്ചത് മുതൽ 2016ൽ ആലീസ് നെവേദയിലെ കാർസൻ സിറ്റിക്ക് പുറത്തുള്ള മൂൻലൈറ്റ് ബന്നി റേഞ്ചിലേക്ക് നീങ്ങുകയായിരുന്നു. ഇവിടെ പ്രവർത്തി്ക്കുന്ന നിയമാനുസൃത വേശ്യാലയവുമായി ബന്ധപ്പെട്ടായിരുന്നു ആലീസ് പിന്നീട് പ്രവർത്തിച്ചത്.തന്റെ യൂട്യൂബ്ചാനലിലൂടെ ആലീസ് ലൈംഗികപരമായ വീഡിയോകൾ പുറത്ത് വിടാറുണ്ട്. ഇതിൽ സെക്സ് ടോയ് റിവ്യൂസ്, സ്വയംഭോഗം, ഓറൽ സെക്സ് തുടങ്ങിയ വിഷയങ്ങളിലുള്ള വീഡിയോകൾ തുടങ്ങിയവ ആലീസ് ഇതിലൂടെ പുറത്ത് വിടുന്നുണ്ട്. നിലവിൽ 14,000 സബ്സ്‌ക്രൈബേർസാണ് ഈ ചാനലിനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP