Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫ്രാൻസിൽ മുന്നിലെത്തിയത് മറീൻ ലീപ്പെനിന്റെ വംശീയ പാർട്ടി; ജർമനിയിൽ കൂടുതൽ സീറ്റുകളും ദേശീയ വാദികളുടെ പാർട്ടിക്ക്; സോഷ്യലിസ്റ്റുകൾ മുന്നിലെത്തിയത് സ്‌പെയിനിൽ മാത്രം; ഗ്രീൻ പാർട്ടിക്കും മികച്ച വിജയം; യൂറോപ്യൻ പാർലമെന്റെ തിരഞ്ഞെടുപ്പിൽ വംശീയ കൊടുങ്കാറ്റ് ആഞ്ഞുവീശി

ഫ്രാൻസിൽ മുന്നിലെത്തിയത് മറീൻ ലീപ്പെനിന്റെ വംശീയ പാർട്ടി; ജർമനിയിൽ കൂടുതൽ സീറ്റുകളും ദേശീയ വാദികളുടെ പാർട്ടിക്ക്; സോഷ്യലിസ്റ്റുകൾ മുന്നിലെത്തിയത് സ്‌പെയിനിൽ മാത്രം; ഗ്രീൻ പാർട്ടിക്കും മികച്ച വിജയം; യൂറോപ്യൻ പാർലമെന്റെ തിരഞ്ഞെടുപ്പിൽ വംശീയ കൊടുങ്കാറ്റ് ആഞ്ഞുവീശി

യൂറോപ്യൻ യൂണിയൻ പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പ് യൂറോപ്പിന്റെ മാറുന്ന മനസ്സിന്റെ വ്യക്തമായ നേർക്കാഴ്ചയായി. അനധികൃത കുടിയേറ്റവും ഭീകരവാദവുമൊക്കെയുയർത്തുന്ന ഭീഷണികൾക്കുള്ള യൂറോപ്പിന്റെ മറുപടിയായാണ് വലതുപക്ഷ, ദേശീയ വാദ പാർട്ടികൾക്കുണ്ടായ വിജയത്തെ വിലയിരുത്തുന്നത്. യൂറോപ്പിലെ മിക്കവാറും രാജ്യങ്ങളിലെല്ലാം വലതുപക്ഷ പാർട്ടികൾ വിജയം നേടി. പ്രമുഖ പാർട്ടികളെ പിന്തള്ളി ദേശീയ വാദികളായ പാർട്ടികൾക്ക് കൂടുതൽ പ്രാതിനിധ്യമുള്ള പാർലമെന്റാണ് യൂറോപ്യൻ യൂണിയനിൽ വരാൻ പോകുന്നതെന്ന് വിവിധ രാജ്യങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഫ്രാൻസിൽ പ്രസിഡന്റ് എമ്മാനുവൽ മാക്രോണിന്റെ പാർട്ടിയെ പരാജയപ്പെടുത്തി മറീൻ ലെ പെന്നിന്റെ വലതുപക്ഷ പാർട്ടിയായ നാഷണൽ റാലി വിജയം കണ്ടു. യൂറോപ്യൻ പാർലമൈന്റിൽ തീവ്ര വലതുപക്ഷ ആശയക്കാർക്ക് ഇക്കുറി വ്യക്തമായ മേധാവി്ത്തമുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ലെ പെൻ പറഞ്ഞു. നാഷണൽ റാലി പാർട്ടിക്ക് 24.9 ശതമാനം വോട്ട് ലഭിച്ചപ്പോൾ മാക്രോണിന്റെ എൻ മെർച്ചെ പാർട്ടിക്ക് 21.5 ശതമാനവും ഗ്രീൻ പാർട്ടിക്ക് 12.8 ശതമാനം വോട്ടുമാണ് നേടാനായത്.

യൂറോപ്യൻ പാർലമെന്റിലെ 751 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ വലതുപക്ഷ, ദേശീയവാദി പാർട്ടികൾക്ക് മുൻതൂക്കമുണ്ടെന്നാണ് സൂചനകൾ. ഫ്രാൻസിലേതിന് സമാനമാണ് മറ്റ് പ്രധാന രാജ്യങ്ങളിൽനിന്നുള്ള തിരഞ്ഞെടുപ്പ് വാർത്തകളും. ഇറ്റലലിയിൽ മാറ്റിയോ സാൽവിനി നയിക്കുന്ന വലതുപക്ഷ വിഭാഗത്തിനാണ് വിജയം. ജർമനിയിൽ ഗ്രീൻ പാർട്ടിക്കാണ് മുൻതൂക്കമെങ്കിലും കുടിയേറ്റ വിരുദ്ധ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ്ഡ്യൂഷ്‌ലൻഡ് പത്തുശതമാനത്തിലേറെ വോട്ട് സ്വന്തമാക്കുകയും സീറ്റുകൾ നേടുകയും ചെയ്തു. സോഷ്യലിസ്റ്റുകൾ വിജയം നേടിയ യൂറോപ്പിലെ പ്രധാന രാജ്യം സ്‌പെയിൻ മാത്രമാണ്. പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ പാർട്ടി കൂടുതൽ ശതമാനം വോട്ട് നേടി വിജയം കുറിച്ചു.

ഇത്തവണ തിരഞ്ഞെടുപ്പിനോട് 27 അംഗരാജ്യങ്ങളിലെയും ജനങ്ങൾ കാര്യമായ താത്പര്യം കാണിച്ചിരുന്നുവെന്ന് നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. 50.5 ശതമാനം പേരാണ് ഇക്കുറി വോട്ട് ചെയ്തത്. 20 വർഷത്തിനിടെ ഏറ്റവും ഉയർന്ന വോട്ടിങ് ശതമാനമാണിത്. 2014-നെ അപേക്ഷിച്ച് എട്ട് ശതമാനം വർധന. യൂറോപ്യൻ വോട്ടെടുപ്പിനോട് മുഖം തിരിക്കുന്ന പതിവ് രീതിയായിരുന്നില്ല ഇക്കുറി അംഗരാജ്യങ്ങളിലെന്ന് ശതമാനത്തിലെ ഈ വർധന തെളിയിക്കുന്നു.

യൂറോപ്യൻ പാർലമെന്റിലെ പ്രധാനപ്പെട്ട രണ്ട് മുന്നണികൾക്കും, കൺസർവേറ്റീവ് പാർട്ടികളുടെ കൂട്ടായ്മയായ യൂറോപ്യൻ പീപ്പിൾസ് പാർട്ടിക്കും സോഷ്യലിസ്റ്റ്‌സ് ആൻഡ് ഡമോക്രാറ്റ്‌സിനും 1979-നുശേഷം തനിച്ച് ഭൂരിപക്ഷം അവകാശപ്പെടാനില്ലാത്ത സാഹചര്യമാണ് ഇത്തവണ ഉരുത്തിരിഞ്ഞുവന്നിട്ടുള്ളത്. സഖ്യകക്ഷി ഭരണത്തിനാണ് ഇത് വാതിൽ തുറന്നിട്ടുള്ളത്. ഫ്രാൻസിൽ ലെ പെന്നും ഇറ്റലിയിൽ സാൽവിനിയും നയിക്കുന്ന കുടിയേറ്റ വിരുദ്ധ പാർട്ടികളുടെ കൂട്ടായ്മയ്ക്ക് പാർലമെന്റിൽ വലിയൊരു സാന്നിധ്യമാകാനും കഴിഞ്ഞു.

751 അംഗ പാർലമെന്റിൽ യൂറോപ്യൻ പീപ്പിൾസ് പാർട്ടി 178 സീറ്റിലും സോഷ്യലിസ്റ്റ്‌സ് ആൻഡ് ഡമോക്രാറ്റ്‌സ് 152 സീറ്റിലും വിജയിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഗ്രീൻസ് ആൻഡ് ലിബറൽസിനും ഇക്കുറി കാര്യമായ മുന്നേറ്റമുണ്ട്. കഴിഞ്ഞതവണത്തെക്കാൾ 56 സീറ്റ് അധികം നേടുന്ന ഗ്രീൻസ് ആൻഡ് ലിബറൽസ് 173 സീറ്റ് സ്വന്തമാക്കുമെന്നും കണക്കാക്കുന്നു. ഇറ്റലിയിൽ സാൽവിനിയുടെ ലീഗിന് കഴിഞ്ഞതവണ വെറും ആറ് ശതമാനം വോട്ടാണ് ലഭിച്ചതെങ്കിൽ ഇക്കുറി 33 ശതമാനം വോട്ട് നേടാനായി. ഡമോക്രാറ്റിക് പാർ്ട്ടിയെക്കാൾ പത്ത് ശതമാനം കൂടുതൽ. ലീഗിന്റെ സഖ്യകക്ഷിയായ 5-സ്റ്റാൻ മൂവ്‌മെന്റിന് 19 ശതമാനം വോട്ടും ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP