Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിർണായക സമയത്ത് വിളിച്ച് വരുത്തിയത് വിനയായോ? അടുത്ത പ്രധാനമന്ത്രിയാകാൻ ബോറിസ് ജോൺസന് പരസ്യപിന്തുണ നൽകി ട്രംപ്; അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനം ടോറികൾക്കിടയിൽ കലാപമാകുമ്പോൾ

നിർണായക സമയത്ത് വിളിച്ച് വരുത്തിയത് വിനയായോ? അടുത്ത പ്രധാനമന്ത്രിയാകാൻ ബോറിസ് ജോൺസന് പരസ്യപിന്തുണ നൽകി ട്രംപ്; അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനം ടോറികൾക്കിടയിൽ കലാപമാകുമ്പോൾ

ലണ്ടൻ: തെരേസയുടെ പിൻഗാമിയായി പ്രധാനമന്ത്രിസ്ഥാനത്തിരിക്കാൻ ഏറ്റവും യോഗ്യൻ മുൻ ലണ്ടൻ മേയറും പ്രമുഖ ബ്രെക്സിറ്റ് നേതാവുമായ ബോറിസ് ജോൺസനാണെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി.അടുത്ത ആഴ്ച യുകെയിൽ മൂന്ന് ദിവസത്തെ സന്ദർശനം നടക്കാൻ ഒരുങ്ങുന്നതിനിടെയാണ് ട്രംപ് ഈ നിർണായക പ്രസ്താവനയിലൂടെ ബോറിസിനെ പിന്തുണച്ചിരിക്കുന്നത്.

താൻ രാജി പ്രഖ്യാപനം നടത്തിയ വേളയിൽ ട്രംപിനെ വിളിച്ച് വരുത്തിയതിലൂടെ ഇത്തരത്തിൽ തെരേസ പുലിവാല് പിടിച്ചിരിക്കുന്നുവെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. തന്റെ പ്രധാന എതിരാളി ബോറിസിനെ ട്രംപ് പിന്തുണച്ചതിൽ തെരേസക്ക് നീരസമുണ്ടാകാൻ സാധ്യതയുണ്ടെന്ന സൂചനയും ശക്തമാണ്. ട്രംപ് ഈ വിധത്തിൽ ബോറിസിനെ പിന്തുണച്ചതിനാൽ തെരേസയുടെ പിൻഗാമിയാകുന്നതിനുള്ള മത്സരം മുറുകിയിരിക്കുന്ന ടോറി പാളയത്തിൽ കലാപത്തിനും തിരി കൊളുത്തിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ജോലി വളരെ നന്നായി നിർവഹിക്കാൻ നിലവിൽ ഏറ്റവും യോഗ്യൻ ബോറിസാണെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ആഴ്ചത്തെ യുകെ സന്ദർശനത്തിനിടയിൽ ട്രംപ് ബോറിസിനെ കണ്ട് കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. തന്റെ ഏറ്റവും നല്ലൊരു സുഹൃത്താണ് ബോറിസെന്ന് ഇതിന് മുമ്പ് ട്രംപ് വെളിപ്പെടുത്തിയിരുന്നു. മുൻ ഫോറിൻ സെക്രട്ടറി കൂടിയായ ബോറിസും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച സംഘടിപ്പിച്ചിരിക്കുന്നത് ഉയർന്ന റാങ്കുകളിലുള്ള വൈറ്റ് ഹൗസ് ഒഫീഷ്യലുകളാമെന്നാ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.

കടുത്ത ബ്രെക്സിറ്ററായ ബോറിസാണ് പ്രധാനമന്ത്രിയാകുന്നതിന് ഏറ്റവും അനുയോജ്യനെന്നും മുമ്പ് ടോറി നേതൃത്വ മത്സരത്തിൽ പങ്കെടുത്തതിനാൽ അതിന്റെ നല്ല അനുഭവസമ്പത്ത് ബോറിസിനുണ്ടെന്നും ഒരു അഭിമുഖത്തിൽ ട്രംപ് പ്രശംസിച്ചിട്ടുണ്ട്. യുഎസ് അംബാസിഡറുടെ ലണ്ടനിലെ വസതിയായ വിൻഫീൽഡ് ഹൗസിൽ താമസിക്കുന്നതിനിടെ ചില പ്രത്യേക മീറ്റിംഗുകളെ കുറിച്ച് നിശ്ചയിക്കാനുണ്ടെന്നാണ് ട്രംപിന്റെ ടീം ബ്രിട്ടീഷ് ഒഫീഷ്യലുകളോട് വെളിപ്പെടുത്തുമെന്നാണ് സൂചന. ബോറിസ് ജോൺസൻ, ബ്രെക്സിറ്റ് പാർട്ടി നേതാവ് നിജെൽ ഫെരാജ്, അല്ലെങ്കിൽ മറ്റേതെങ്കിലും ടോറി നേതാക്കൾ തുടങ്ങിയവരുമായുള്ള മീറ്റിംഗുകൾ അതിന് ശേഷമായരിക്കും ട്രംപ് നടത്തുന്നത്.

ട്രംപ് തന്റെ യുകെ സന്ദർശനത്തിനിടെ ഏതെങ്കിലും തരത്തിലുള്ള വിവാദങ്ങൾ ഉയർത്തുമോയെന്നാണ് ചില ബ്രിട്ടീഷ് ഒഫീഷ്യലുകൾ ആശങ്കപ്പെടുന്നത്. എന്നാൽ ഡൗണിങ് സ്ട്രീറ്റ് ഇക്കാര്യത്തിൽ ഉത്കണ്ഠകളൊന്നും പുലർത്തുന്നുമില്ല. തന്റെ സന്ദർശനത്തിനിടെ യുകെയിൽ വച്ച് ആരെയെല്ലാമാണ് സന്ദർശിക്കേണ്ടതെന്ന് ട്രംപാണ് തീരുമാനിക്കുകയെന്നാണ് ഒരു ഡൗണിങ് സ്ട്രീറ്റ് ഉറവിടം പ്രതികരിച്ചിരിക്കുന്നത്. തെരേസയുടെ പിൻഗാമിയായി ബോറിസിനെ തെരഞ്ഞെടുക്കുമോയെന്ന് തനിക്കറിയില്ലെന്നും എന്നാൽ തനിക്ക് അയാളെ ഇഷ്ടമാണെന്നും ട്രംപ് പറയുന്നു.

യുഎസിനോടും തന്നോടും വളരെ പോസിറ്റീവ് ഭാവം പുലർത്തുന്ന ടോറി നേതാവാണ് ബോറിസെന്നും അതിനാൽ ഇനി നമ്പർ പത്തിലെത്തേണ്ടത് ബോറിസാണെന്നും ട്രംപ് ആവർത്തിക്കുന്നു.പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന നിരവധി ടോറി നേതാക്കൾ തന്റെ അംഗീകാരത്തിനായി ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ മൈക്കൽ ഗോവ് ഇക്കൂട്ടത്തിൽ പെടുന്നില്ലെന്നും ട്രംപ് വെളിപ്പെടുത്തുന്നു . ഫോറിൻ സെക്രട്ടറി ജെറമി ഹണ്ടിനെയും താനേറെ ഇഷ്ടപ്പെടുന്നുവെന്നും ട്രംപ് അഭിപ്രായപ്പെടുന്നു. യുകെ സന്ദർശനത്തിനിടെ ബോറിസിനെ ട്രംപിന് സന്ദർശിക്കുന്നതിനുള്ള അപേക്ഷ വൈറ്റ്ഹൗസിലെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫായ മൈക്ക് മുലാനെ സമർപ്പിച്ചേക്കുമെന്നാണ് സൂചന.ട്രംപിന്റെ സന്ദർശനത്തിനെതിരെ യുകെയിലെ വിവിധ ഭാഗങ്ങളിൽ കടുത്ത പ്രതിഷേധങ്ങൾ കനക്കുന്നതിനിടെയാണ് ട്രംപ് , ബോറിസിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP