Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്ഞിയുടെ പുറത്ത് ട്രംപ് സ്പർശിച്ചത് പ്രോട്ടോക്കോൾ ലംഘനമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ; രാജ്ഞിയുടെ ക്ഷണം നിരസിച്ച് ട്രംപ് വിരുദ്ധ റാലിയിൽ പ്രസംഗിച്ച് വിവാദം ക്ഷണിച്ച് വരുത്തി ലേബർ പാർട്ടി നേതാവ് കോർബിൻ; ട്രംപിനെതിരെ പ്രതിഷേധവുമായി ഒഴുകിയെത്തിയത് പതിനായിരങ്ങൾ

രാജ്ഞിയുടെ പുറത്ത് ട്രംപ് സ്പർശിച്ചത് പ്രോട്ടോക്കോൾ ലംഘനമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ; രാജ്ഞിയുടെ ക്ഷണം നിരസിച്ച് ട്രംപ് വിരുദ്ധ റാലിയിൽ പ്രസംഗിച്ച് വിവാദം ക്ഷണിച്ച് വരുത്തി ലേബർ പാർട്ടി നേതാവ് കോർബിൻ; ട്രംപിനെതിരെ പ്രതിഷേധവുമായി ഒഴുകിയെത്തിയത് പതിനായിരങ്ങൾ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുകെ സന്ദർശനത്തിനോട് അനുബന്ധിച്ച് ബക്കിങ്ഹാം പാലസിൽ ട്രംപിനും കുടുംബത്തിനും ഒരുക്കിയ വിരുന്നിനിടെ ട്രംപ് രാജ്ഞിയുടെ ചുമലിൽ കൈവച്ചത് വൻ വിവാദമാകുന്നു. പാനോപചാരത്തിനിടെ ട്രംപ് ഇത്തരത്തിൽ രാജ്ഞിയെ സ്പർശിച്ചത് കടുത്ത പ്രോട്ടോക്കോൾ ലംഘനമാണെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ വിമർശിച്ചിരിക്കുന്നത്. ഇതിനിടെ വിരുന്നിലേക്കുള്ള രാജ്ഞിയുടെ ക്ഷണം നിരസിച്ച് ട്രംപ് വിരുദ്ധ റാലിയിൽ പ്രസംഗിച്ച് കൊണ്ട് ലേബർ നേതാവ് ജെറമി കോർബിൻ വിവാദം ക്ഷണിച്ച് വരുത്തിയെന്നും റിപ്പോർട്ടുണ്ട്. ട്രംപിന് ഊഷ്മളമായ സ്വീകരണം കൊട്ടാരത്തിലും മറ്റും കൊഴുക്കുമ്പോഴും തെരുവുകളിൽ ആയിരക്കണക്കിന് പേർ കടുത്ത പ്രതിഷേധവുമായി ഒഴുകിയെത്തിയിരുന്നു.

രാജ്ഞിയെ പ്രശംസിച്ച് ചടങ്ങിൽ വച്ച് ട്രംപ് വാതോരാതെ സംസാരിച്ചിരുന്നു. തുടർന്ന് പാനോപചാരത്തിൽ പങ്കെടുക്കുന്നതിനായി രാജ്ഞി എഴുന്നേൽക്കുന്നതിനിടെയായിരുന്നു ട്രംപ് തന്റെ കൈ കൊണ്ട് നന്ദി സൂചകമായി രാജ്ഞിയുടെ ചുമലിൽ തട്ടിയിരുന്നത്. വിൻഡ്സർ ഗ്രേറ്റ് പാർക്ക് സ്പാർക്ലിങ് ഇംഗ്ലീഷ് വൈൻ നിറച്ച ഗ്ലാസുമായി രാജ്ഞി എഴുന്നേറ്റ വേളയിലായിരുന്നു തന്റെ ഇടത്ത് കൈ കൊണ്ട് ട്രംപ് രാജ്ഞിയുടെ വലത് ചുമലിൽ തട്ടിയിരുന്നത്. ഇത്തരത്തിൽ ഔപചാരികമായ ചടങ്ങിനിടെ രാജ്ഞിയെ ഇത്തരത്തിൽ സ്പർശിക്കരുതെന്ന പ്രോട്ടോക്കോൾ ഈ നീക്കത്തിലൂടെ ട്രംപ് ലംഘിച്ചുവെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ കടുത്ത വിമർശനമുയർത്തിയിരിക്കുന്നത്.

എന്നാൽ ട്രംപിന്റെ ഈ സ്പർശനത്തിൽ രാജ്ഞി യാതൊരു ഭാവഭേദവും പ്രകടിപ്പിക്കാതെ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് തന്റെ ആതിഥേയത്വം രാജ്ഞി തുടരുകയും ചെയ്തിരുന്നു. ഈ ചരിത്രപരമായ സ്റ്റേറ്റ് വിസിറ്റിന്റെ ഭാഗമായി കൊട്ടാരത്തിൽ അതിഥികളായി എത്തിച്ചേരാൻ സാധിച്ചതിൽ താനും കുടുംബവും വളരെ നന്ദിയുള്ളവരായിരിക്കുന്നുവെന്ന് ട്രംപ് രാജ്ഞിയോട് വ്യക്തമാക്കുകയും ചെയ്തിരുന്നു.കോമൺവെൽത്ത് രാജ്യങ്ങളുടെ ഐക്യത്തിന് ബ്രിട്ടീഷ് രാജകുടുംബം വഹിക്കുന്ന പങ്കിനെയും ട്രംപ് ചടങ്ങിൽ വച്ച് സ്തുതിച്ചിരുന്നു.

യുഎസ് പ്രസിഡന്റുമായുള്ള കടുത്ത വാഗ്വാദങ്ങൾ തുടരുന്നതിനിടെ ലേബർ നേതാവ് ജെറമി കോർബിൻ ഇന്നലെ ട്രംപ് വിരുദ്ധ റാലിയിൽ പങ്കെടുത്തുകൊണ്ട് പ്രശ്നം വഷളാക്കിയെന്നും റിപ്പോർട്ടുണ്ട്. ട്രംപിന് പാലസിൽ ഒരുക്കിയിരുന്ന വിരുന്നിൽ പങ്കെടുക്കാൻ രാജ്ഞി കോർബിനെ ക്ഷണിച്ചിരുന്നുവെങ്കിലും അത് നിരസിച്ച് കൊണ്ടായിരുന്നു കോർബിൻ ട്രംപ് വിരുദ്ധ റാലിയിൽ പ്രസംഗിക്കാൻ പോയിരുന്നത്. എന്നാൽ ചൈനീസ് പ്രസിഡന്റിന് കൊട്ടാരത്തിൽ ഇതു പോലെ ഒരുക്കിയിരുന്ന വിരുന്നിൽ പങ്കെടുക്കാൻ കോർബിൻ മുൻനിരയിലെത്തുകയും ചെയ്തിരുന്നു.

ട്രംപിന്റെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ലണ്ടനിൽ സംഘടിപ്പിക്കപ്പെട്ട ട്രംപ് വിരുദ്ധ റാലിയിൽ പ്രസംഗിച്ചാണ് കോർബിൻ വിവാദം ക്ഷണിച്ച് വരുത്തിയിരിക്കുന്നത്. ട്രംപിനെ ഒരു നാപ്പി ധരിച്ച കുട്ടിയായി പരിഹാസ്യനായി ചിത്രീകരിച്ച ബ്ലിങ് പറത്തുന്ന ചടങ്ങിൽ ലേബർ ബാക്ക്‌ബെഞ്ചർമാരായ ഡയാനെ അബോട്ടും എമിലി തോൺബെറിയും പങ്കെടുത്തുവെന്നും സൂചനയുണ്ട്. കോർബിൻ ട്രംപ് വിരുദ്ധ റാലിയിൽ പങ്കെടുത്തതിനെ വിമർശിച്ച് ഫോറിൻ സെക്രട്ടറി ജെറമി ഹണ്ട് രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള പ്രവർത്തികൾ യുകെയ്ക്ക് യുഎസുമായുള്ള പ്രത്യേക ബന്ധത്തെ തകർക്കുന്നതിന് വഴിയൊരുക്കുമെന്നും ഹണ്ട് മുന്നറിയിപ്പേകുന്നു. ട്രംപിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച് ലേബർ നേതാവും ലണ്ടൻ മേയറുമായ സാദിഖ് ഖാനും മുന്നിട്ടിറങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP