Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തെരേസ മെയ്‌ക്ക് പകരം പ്രധാനമന്ത്രിയാകാൻ മത്സരിക്കുന്നത് ഈ പത്ത് നേതാക്കൾ; ഒരു മാസത്തിനകം ഇവരിൽ രണ്ടു പേർ യഥാർത്ഥ മത്സരത്തിനിറങ്ങും; കൂടുതൽ സാധ്യത ബോറിസ് ജോൺസനും ജെറമി ഹണ്ടിനും; യുകെയിലെ രാഷ്ട്രീയം എങ്ങോട്ട് ?

തെരേസ മെയ്‌ക്ക് പകരം പ്രധാനമന്ത്രിയാകാൻ മത്സരിക്കുന്നത് ഈ പത്ത് നേതാക്കൾ; ഒരു മാസത്തിനകം ഇവരിൽ രണ്ടു പേർ യഥാർത്ഥ മത്സരത്തിനിറങ്ങും; കൂടുതൽ സാധ്യത ബോറിസ് ജോൺസനും ജെറമി ഹണ്ടിനും; യുകെയിലെ രാഷ്ട്രീയം എങ്ങോട്ട് ?

സ്ഥാനമൊഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ക്ക് പകരമുള്ള ആളെ തെരഞ്ഞെടുക്കുന്നതിനായുള്ള പ്രക്രിയകൾ ടോറി പാളയത്തിൽ പുരോഗമിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്.ഇത് സംബന്ധിച്ച നോമിനേഷൻ പ്രക്രിയ ഇന്നലെ പൂർത്തിയായപ്പോൾ മൊത്തത്തിൽ പത്ത് ടോറി നേതാക്കളാണ് പ്രധാനമന്ത്രിയാകുന്നതിനും പാർട്ടി നേതാവാകുന്നതിനുമുള്ള പ്രാഥമിക റൗണ്ടിൽ മത്സരരംഗത്തുള്ളത്.വിവിധ ഘട്ടങ്ങളിലൂടെ കടന്ന് പോകുന്നതിനെ തുടർന്ന് ഒരു മാസത്തിനകം ഇവരിൽ രണ്ട് പേരായിരിക്കും യഥാർത്ഥ മത്സരത്തിനിറങ്ങുന്നത്.

ഇവരിൽ പ്രധാനമന്ത്രിയാകുന്നതിന് കൂടുതൽ സാധ്യത ബ്രെക്സിറ്റ് നേതാവും മുൻ ഫോറിൻ സെക്രട്ടറിയുമായി ബോറിസ് ജോൺസനും ഇപ്പോഴത്തെ ഫോറിൻ സെക്രട്ടറി ജെറമി ഹണ്ടിനുമാണെന്നാണ് പ്രവചനങ്ങൾ വെളിപ്പെടുത്തുന്നത്.ഇന്നലെ രാത്രിയോടെ പത്ത് പേർ നോമിനേഷൻ സമർപ്പിച്ചിട്ടുണ്ടെന്നാണ് 1922 കമ്മിറ്റി ഓഫ് ബാക്ക്‌ബെഞ്ച് ടോറീസ് വെളിപ്പെടുത്തിയിരിക്കുന്നത്.പാർലിമെന്ററി പാർട്ടി ഇവരിൽ നിന്നും രണ്ട് പേരെ അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുക്കുന്നതിനെ തുടർന്ന് ടോറി മെമ്പർമാർ ഇവരിൽ നിന്നും വിജയിയെ തെരഞ്ഞെടുക്കുകയും ചെയ്യും.

ബോറിസ് ജോൺസൻ, ജെറമി ഹണ്ട്, മൈക്കൽ ഗോവ്, സാജിദ് ജാവിദ്, ഡൊമിനിക് റാബ്, മാറ്റ് ഹാൻകോക്ക്, റോറി സ്റ്റിയൂവർട്ട്, ആൻഡ്രിയ ലീഡ്സം, മാർക്ക് ഹാർപർ, എസ്തെർ മാക് വേ എന്നിവരാണ് മത്സരരംഗത്തുള്ളത്.പ്രധാനമന്ത്രിയെയും പാർട്ടി നേതാവിനെയും തെരഞ്ഞെടുക്കുന്നതിൽ ഇനി ഏറ്റവും പ്രധാനപ്പെട്ട പ്രക്രിയ നടക്കാനിരിക്കുന്നത് ജൂൺ 13നാണ്. അന്നായിരിക്കും ഇത് സംബന്ധിച്ച ആദ്യ ബാലറ്റ് നടക്കുന്നത്.ഇതിൽ 16 വോട്ടുകളിൽ കുറച്ച് നേടുന്നയാളെ മത്സരംഗത്ത് നിന്നും സ്വാഭാവികമായും നീക്കുന്നതായിരിക്കും.

ഇത്തരത്തിൽ ചുരുങ്ങിയത് ഒരാളെങ്കിലും പുറത്താകുന്നതാണ്.തുടർന്ന് നിരവധി റൗണ്ട് വോട്ടിംഗുകളിലൂടെ ജൂണിൽ കടന്ന് പോകുന്നതിനെ തുടർന്ന് ജൂൺ 19ഓടെ രണ്ട് സ്ഥാനാർത്ഥികൾ മാത്രമായിരിക്കും അവസാന റൗണ്ടിൽ ശേഷിക്കുന്നത്. ഇവരിൽ നിന്നും ഒരാളെ 1,60,000 വരുന്ന ടോറി മെമ്പർമാർ വോട്ടിംഗിലൂടെ തെരഞ്ഞെടുക്കുകയും പ്രസ്തുത വ്യക്തി പ്രധാനമന്ത്രിയും പാർട്ടി നേതാവുമായിത്തീരുകയും ചെയ്യും. ജൂലൈ 22ന്റെ ആഴ്ചയിൽ ആയിരിക്കും വിജയിയെ പ്രഖ്യാപിക്കുന്നത്.ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ആൾ തെരേസയിൽ നിന്നും പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കുകയും ചെയ്യും.

ബോറിസിനാണ് ജയസാധ്യത കൂടുതലെങ്കിലും അദ്ദേഹത്തിനെതിരെ പാർട്ടിയിലെ വിവിധ ഗ്രൂപ്പുകൾക്കുള്ള എതിർപ്പും ശക്തമാണ്. ബോറിസിന്റെ പ്രധാന എതിരാളിയായ ഹണ്ടിനെ പിന്തുണച്ച് ആംബർ റുഡും പെന്നി മോർഡന്റും രംഗത്തെത്തിയിരുന്നു.റിമെയിനറായ സാം ഗിമാഹ് അവസാനഘട്ടത്തിൽ നോമിനേഷൻ പിൻവലിക്കുകയായിരുന്നു. തനിക്ക് വേണ്ടത്ര പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് പിന്തുണ പിൻവലിച്ചതെന്നാണ് അദ്ദേഹം വിശദീകരണം നൽകിയിരിക്കുന്നത്. സ്ഥാനാർത്ഥികൾക്കിടയിൽ ബ്രെക്സിറ്റിനായി രണ്ടാമത് റഫണ്ടത്തെ പിന്തുണച്ചിരിക്കുന്നത് സാം മാത്രമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP