Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആശുപത്രിയിൽ വച്ച് എട്ട് കുട്ടികളെ കൊന്നു; ഒമ്പത് പേരെ കൊല്ലാൻ ശ്രമിച്ചു; മുമ്പ് അറസ്റ്റ് ചെയ്ത് വിട്ടയച്ച നഴ്സിനെ വീണ്ടും അറസ്റ്റ് ചെയ്ത് യുകെ പൊലീസ്

ആശുപത്രിയിൽ വച്ച് എട്ട് കുട്ടികളെ കൊന്നു; ഒമ്പത് പേരെ കൊല്ലാൻ ശ്രമിച്ചു; മുമ്പ് അറസ്റ്റ് ചെയ്ത് വിട്ടയച്ച നഴ്സിനെ വീണ്ടും അറസ്റ്റ് ചെയ്ത് യുകെ പൊലീസ്

ലണ്ടൻ: നഴ്സിങ് പ്രഫഷന് തന്നെ അപമാനമായി മാറിയിരിക്കുകയാണ് ചെഷയർ ഹോസ്പിറ്റലിലെ നഴ്സായ ലൂസി ലെറ്റ്ബി എന്ന 29കാരി.ചെഷയറിലെ ഒരു ഹോസ്പിറ്റലിലെ 17 പിഞ്ചുകുഞ്ഞുങ്ങളുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ലൂസിയെ രണ്ടാം വട്ടം അറസ്റ്റ് ചെയ്തിരിക്കുന്നത്. ആശുപത്രിയിൽ വച്ച് എട്ട് കുട്ടികളെ കൊന്നുവെന്നും ഒമ്പത് പേരെ കൊല്ലാൻ ശ്രമിച്ചുവെന്നുമുള്ള ആരോപണമാണ് ഈ നഴ്സിനെതിരെ ഉയർന്നിരിക്കുന്നത്.2015നും 2016നും ഇടയിൽ കൗണ്ടെസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിലെ പിഞ്ചുകുഞ്ഞുങ്ങളുടെ മരണവുമായി ബന്ധപ്പെട്ടായിരന്നു ലൂസിയെ കഴിഞ്ഞ ജൂലൈയിൽ അറസ്റ്റ് ചെയ്തിരുന്നത്.

എന്നാൽ പിന്നീട് ഇവരെ വിട്ടയക്കുകയായിരുന്നു. എട്ട് കുട്ടികളെ കൊന്നതിനും ആറ് പേരെ കൊല്ലാൻ ശ്രമിച്ചതിനുമായിരുന്നു ലൂസിയെ ആദ്യം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നത്.ഈ സ്ത്രീ ഹോസ്പിറ്റലിരെ നിയോ-നാതൽ യൂണിറ്റിലുണ്ടായിരുന്ന മൂന്ന് മറ്റ് കുഞ്ഞുങ്ങളെ കൂടി കൊല്ലാൻ ശ്രമിച്ചിരന്നുവെന്ന ആരോപണത്തെ കുറിച്ച് തങ്ങൾ നിരീക്ഷിച്ച് വരുന്നുവെന്നാണ് പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ആരോപണം സത്യമായാൽ ഈ സ്ത്രീ 17 പിഞ്ചു കുഞ്ഞുങ്ങളെ കൊന്നുവെന്ന് സ്ഥിരീകരിക്കപ്പെടും.

ഈ കൊലപാതകങ്ങളെക്കുറിച്ച് തങ്ങൾ നടത്തി വരുന്ന അന്വേഷണങ്ങളുടെ ഭാഗമായി ലൂസിയെ ഇന്നലെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള ചെഷയർ പൊലീസ് ഡിറ്റെക്ടീവ് ഇൻസ്പെക്ടറായ പോൾ ഹ്യൂഗ്സ് വെളിപ്പെടുത്തുന്നത്.നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള ഈ നഴ്സ് ഓഫീസർമാരുടെ ചോദ്യങ്ങൾക്ക് മറുപടിയേകി സഹകരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ലൂസിയുടെ കേസുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം 2017 മെയ്‌ മാസത്തിലായിരുന്നും ആരംഭിച്ചിരുന്നത്. 2015 ജൂണിനും 2016 ജൂണിനും ഇടയിൽ മരിച്ച പിഞ്ചുകുഞ്ഞുങ്ങളുടെ മരണങ്ങളുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം തുടങ്ങിയിരുന്നത്.

എന്നാൽ ആ അന്വേഷണം പൊലീസ് വ്യാപിപ്പിക്കുകയും 2015നും 2016നും ഇടയിൽ 17 നവജാത ശിശുക്കൾ മരിച്ച സംഭവങ്ങളെക്കുറിച്ചും മറ്റ് ചില കുട്ടികൾക്കുണ്ടായ ആപത്തുക്കളെ കുറിച്ചും പൊലീസ് പുതിയ നീക്കത്തിന്റെ ഭാഗമായി അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം ലൂസിയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ലൂസി താമസിച്ചിരുന്നു ചെസ്റ്ററിലെ 1,80,000 പൗണ്ട് വിലയുള്ള സെമി ഡിറ്റാച്ച്ഡ് വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.ഇതിന് പുറമെ ലൂസിയുടെ മാതാപിതാക്കളുടെ ഹെർഫോർഡിലെ വസതിയിലും പൊലീസ് പരിശോധന നടത്തിയിരുന്നു.തുടർന്ന് ലൂസി അന്ന് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.

ഇന്നലെ ലൂസിക്കെതിരായി നടത്തിയ പുതിയ നീക്കത്തെ കൊല്ലപ്പെട്ട് കുട്ടികളുടെ മാതാപിതാക്കളെ അറിയിക്കുകയും അന്വേഷണങ്ങൾക്ക് സ്പെഷ്യലിസ്റ്റ് ഓഫീസർമാർക്ക് തങ്ങളുടെ എല്ലാ വിധ പിന്തുണയുമുണ്ടാകുമെന്ന് അവർ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.2011ൽ ചെസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രാജ്വേഷൻ നേടിയ ലൂസി പിന്നീട് ചെസ്റ്റർ ഹോസ്പിറ്റലിൽ ജോലി ചെയ്യാനാരംഭിക്കുകയായിരുന്നു. നഴ്സിങ് ആൻഡ് മിഡ് വൈഫറി കൗൺസിലിൽ നല്ല പ്രതിച്ഛായയാണ് ലൂസിക്കുള്ളത്. ഈ ആശുത്രിയിലെ യൂണിറ്റിനായി മൂന്ന് മില്യൺ സമാഹരിക്കുന്നതിനുള്ള ക്യാമ്പയിന്റെ മോഡലായി രംഗത്തെത്തിയത് വരെ ലൂസിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP