Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു വലിയ റോഡിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകളും ലോറികളും അടങ്ങുന്ന വലിയ വാഹനങ്ങൾ ഞൊടിയിടയിൽ ഒലിച്ചുപോകുന്ന ഞെട്ടിക്കുന്ന കാഴ്ചകൾ കാണാം; അനേകം ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി; മരണം 50 കടന്നു; ചൈന പ്രളയത്തിൽ മുങ്ങിത്താഴുമ്പോൾ

ഒരു വലിയ റോഡിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകളും ലോറികളും അടങ്ങുന്ന വലിയ വാഹനങ്ങൾ ഞൊടിയിടയിൽ ഒലിച്ചുപോകുന്ന ഞെട്ടിക്കുന്ന കാഴ്ചകൾ കാണാം; അനേകം ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി; മരണം 50 കടന്നു; ചൈന പ്രളയത്തിൽ മുങ്ങിത്താഴുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ബീജിങ്: കുട്ടികളുടെ കളിപ്പാട്ടങ്ങളെപ്പോലെ അനേകം കാറുകളും ലോറികളും ഞൊടിയിടയിൽ ഒലിച്ചുപോവുക. സതേൺ ചൈനയിലെ പ്രളയത്തിന്റെ ഭീതിദമായ ദൃശ്യമാണ് ഇപ്പോൾ ലോകത്ത് വൈറലായിക്കൊണ്ടിരിക്കുന്നത്. ഈ മാസമാദ്യം തുടങ്ങിയ വെള്ളപ്പൊക്കത്തിൽ ഇതുവരെ 50 പേരെങ്കിലും മരിച്ചതായാണ് കണക്കാക്കുന്നത്. 14 പേരെ കാണാതായിട്ടുമുണ്ട്.

വെള്ളപ്പൊക്കത്തിന് പുറമെ, മലയിടിച്ചിലും ഉരുൾപൊട്ടലുമാണ് ജനങ്ങളെ ദുരിതത്തിലാക്കിയത്. സതേൺ ചൈനയിലെ എട്ട് പ്രവിശ്യകളിലായി 45 ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചതായാണ് കണക്കാക്കുന്നത്. ഏഴായിരത്തോളം വീടുകൾ തകർന്നു. മൂന്നുലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ചിലയിടങ്ങളിൽ വെള്ളപ്പൊക്കത്തിൽ രണ്ട് മീറ്ററോളം വെള്ളം പൊങ്ങിയതായി ചൈനയിലെ ദുരന്ത ലഘൂകരണ വിഭാഗം പറയുന്നു.

പ്രളയത്തിലാകെ ഇതുവരെ 10 ബില്യൺ യുവാൻ നഷ്ടം സംഭവിച്ചതായാണ് സർക്കാരിന്റെ വിലയിരുത്തൽ. 31,000 ഹെക്ടർ പ്രദേശത്തെ കൃഷിഭൂമി പൂർണമായും നശിച്ചു. ഗ്വാഡോങ് പ്രവിശ്യയിലെ ഹെയ്യുവാനിലാണ് പ്രളയം കൂടുതൽ ബാധിച്ചത്. കാറുകളും പാലങ്ങളും വീടുകളും വെള്ളത്തിൽ പൂർണമായും മുങ്ങി. പ്രളയ ബാധിത പ്രദേശങ്ങളിൽനിന്ന് ദുരന്തത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.

വിയറ്റ്‌നാമിനോട് അതിർത്തി പങ്കിടുന്ന ഗ്വാങ്‌സി പ്രവിശ്യയിൽ 20,000 വീടുകളിൽ വൈദ്യുതി നിലച്ചു. റോഡുകൾ, പാലങ്ങൾ, മറ്റ് കെട്ടിടങ്ങൾ എന്നിവ തകർന്നിട്ടുണ്ട്. ഇവിടെ 821 മില്ലിമീറ്ററാണ് മഴ പെയ്തത്. മഴ ഇപ്പോഴും തുടരുകയാണെന്നും ചൈന ഡെയ്‌ലി റിപ്പോർട്ട് ചെയ്യുന്നു. ജിയാങ്‌സി പ്രവിശ്യയിൽ 690 മില്ലീമീറ്റർ മഴയും ലഭിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP