Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രളയത്തെ തുടർന്ന് ഡോങ്ജിയാൻ നദിക്ക് കുറുകെയുള്ള പാലം തകർന്നു വീണത് വാഹനങ്ങൾ കടന്നു പോകവെ; 420 മീറ്റർ നീളമുള്ള പാലത്തിന്റെ 120 മീറ്ററും പൂർണമായും തകർന്നടിഞ്ഞു; തെക്കൻ ചൈനയിൽ പ്രളയത്തെ തുടർന്ന് വാഹനങ്ങൾ കടന്നു പോകവേ പാലം തകരുന്ന വീഡിയോ കാണാം

പ്രളയത്തെ തുടർന്ന് ഡോങ്ജിയാൻ നദിക്ക് കുറുകെയുള്ള പാലം തകർന്നു വീണത് വാഹനങ്ങൾ കടന്നു പോകവെ; 420 മീറ്റർ നീളമുള്ള പാലത്തിന്റെ 120 മീറ്ററും പൂർണമായും തകർന്നടിഞ്ഞു; തെക്കൻ ചൈനയിൽ പ്രളയത്തെ തുടർന്ന് വാഹനങ്ങൾ കടന്നു പോകവേ പാലം തകരുന്ന വീഡിയോ കാണാം

മറുനാടൻ മലയാളി ബ്യൂറോ

ബീജിംങ്: ചൈനയിൽ തുടരുന്ന കനത്ത മഴയെ തുടർന്ന് പാലം തകർന്നു. രണ്ടു വാഹനങ്ങൾ നദിയിൽ വീണു. രണ്ടുപേരെ കാണാതായിട്ടുണ്ട്. ഗുവാങ്‌ഡോങ് പ്രവിശ്യയിലെ ഡോങ്ജിയാൻ നദിക്ക് കുറുകെയുള്ള പാലമാണ് കനത്ത മഴയെ തുടർന്ന് തകർന്ന് വീണത്. 420 മീറ്റർ നീളമുള്ള പാലത്തിന്റെ 120 മീറ്ററോളം പുഴയിലേക്ക് തകർന്നു വീഴുകയായിരുന്നു.

 

നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് പാലത്തിൽ വെള്ളം കെട്ടി നിന്നത് മൂലം പാലം ദുർബലപ്പെട്ടതാണ് അപകടത്തിന് കാരണം എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. രണ്ടു ദിവസം മുമ്പ് നദിയിലെ ഒരു അണക്കെട്ടു തുറന്നിരുന്നു. അപകടത്തിൽ പെട്ട 44കാരനെ രക്ഷാസേന രക്ഷപെടുത്തി എങ്കിലും രണ്ടുപേരെ കാണാതായിട്ടുണ്ട്. കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

1972ൽ പണിതീർത്ത പാലത്തിന്റെ അറ്റകുറ്റ പണികൾ 2017ൽ നടത്തിയിരുന്നു. പാലം തകരാനുണ്ടായ കാരണം അന്വേഷിക്കുകയാണെന്ന് ചൈനീസ് അധികൃതർ അറിയിച്ചു. നിർത്താതെ പെയ്യുന്ന മഴയെ തുടർന്ന് ചൈനയുടെ തെക്കൻ മേഖല പൂർണമായും വെള്ളത്തതിനടിയിലാണ്. പലയിടങ്ങളിലും ഭൂമി ഒലിച്ചുപോയി. ഇതുവരെ 61 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. 4.5 ദശലക്ഷം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. മൂന്നു ലക്ഷത്തോളം ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP