Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുടുംബസമേതം എത്തിയത് പ്രൈവറ്റ് ജെറ്റിൽ; താമസിക്കുന്നത് 60,000 ഡോളർ വാടക നൽകേണ്ട ഫാം ഹൗസിൽ; ഒബാമയുടെ അവധിയാഘോഷം ഇങ്ങനെ

കുടുംബസമേതം എത്തിയത് പ്രൈവറ്റ് ജെറ്റിൽ; താമസിക്കുന്നത് 60,000 ഡോളർ വാടക നൽകേണ്ട ഫാം ഹൗസിൽ; ഒബാമയുടെ അവധിയാഘോഷം ഇങ്ങനെ

ണ്ടുവട്ടം അമേരിക്കൻ പ്രസിഡന്റായിരുന്ന ബരാക് ഒബാമയ്ക്ക് തന്റെ കുടുംബത്തോടുള്ള സ്‌നേഹം ഒട്ടേറെത്തവണ വാർത്തയായിട്ടുണ്ട്. ഇപ്പോൾ, ഒരാഴ്ചത്തെ അവധിയാഘോഷിക്കാൻ ഫ്രാൻസിലേക്കുള്ള അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും വരവാണ് തലക്കെട്ടുകൾ പിടിച്ചെടുത്തിട്ടുള്ളത്. ഇളയമകൾ സാഷയുടെ ഹൈസ്‌കൂൾ ഗ്വാജ്വേഷൻ പൂർത്തിയാക്കിയതിന്റെ ആഘോഷത്തിനായാണ് സൗത്ത് ഫ്രാൻസിലെ അവിങ്ടണിൽ ഒബാമയും കുടുംബവും എത്തിയിട്ടുള്ളത്.

18-ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച, ആഡംബര ഫാം ഹൗസിലാണ് ഒബാമയും കുടുംബവും താമസിക്കുന്നത്. പ്രൊവൻഷൽ സിറ്റിക്ക് അടുത്തുള്ള ബാത്ത്‌ലേസ് ദ്വീപിലാണ് ലെ മാസ് ഡോസ് പോയ്‌റിയേഴ്‌സ് എന്ന ഫാം ഹൗസ്. ഒബാമയും ഭാര്യ മിഷേലും മക്കളായ മലിയയും സാഷയും ഒരാഴ്ച ഇവിടെയുണ്ടാകും. ആഴ്ചയിൽ 55,000 യൂറോയാണ് ഫാം ഹൗസിന്റെ വാടക. സ്വകാര്യജെറ്റിലാണ് ഒബാമയും കുടുംബവും ഇവിടേക്ക് എത്തിയത്. ഏഴ് ഡബിൾ ബെഡ്‌റൂമുകളാണ് ഫാം ഹൗസിലുള്ളത്. വലിയ ഫാം ഹൗസ് മോഡലിലുള്ള കിച്ചനും ഡൈനിങ് റൂമും ഇവിടെയുണ്ട്. വലിയ ജനാലകളുള്ള ഫാം ഹൗസാണിത്.

65 ഏക്കറിലായി സ്ഥിതി ചെയ്യുന്ന ഫാം ഹൗസും പരിസരവും ഒബാമയുടെയും കുടുംബത്തിന്റെയും വരവോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഏറ്റെടുത്തിരുന്നു. ഗാർഡ് റീജണൽ പൊലീസും യുഎസ് സീക്രട്ട് സർവീസും ഇവിടെ സുരക്ഷ ഒരുക്കുന്നുണ്ട്. തീർത്തും സ്വകാര്യ ആവശ്യത്തിനായാണ് ഒബാമയും കുടുംബവും എത്തിയിട്ടുള്ളത്. നാളെ സാഷയുടെ 18-ാം പിറന്നാൾ കൂടിയാണ്. അതുകൂടി ആഘോഷിക്കുകയെന്ന ഉദ്ദേശത്തിലാണ് കുടുംബം ഇവിടെയെത്തിയിട്ടുള്ളത്.

ടെന്നീസ് കളിക്കാനും നീന്തിത്തുടിക്കാനുമൊക്കെ വിശാലമായ സൗകര്യമാണ് ഫാംഹൗസിലുള്ളത്. രണ്ട് പാചകക്കാരും പരിചാരകരുമടക്കം 24 മണിക്കൂറും സജീവമായ ഹൗസ്‌കീപ്പിങ്ങും ഇവിടെയുണ്ട്. മുൻ ഫോർമുല വൺ ഡ്രൈവർ ഴാങ് അലേസിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാകും ഒബാമ താമസിക്കുകയെന്നായിരുന്നു ഒരാഴ്ചയായുള്ള ശ്രുതി. എന്നാൽ, ്അവസാന നിമിഷം അവിങ്ടണിലെ ഫാം ഹൗസിലേക്ക് അവർ എത്തുകയായിരുന്നുവെന്നാണ് സൂചന.

കഴിഞ്ഞയാഴ്ചയാണ് സാഷ ഹൈസ്‌കൂളിൽനിന്ന് ഗ്രാജ്വേഷൻ പൂർത്തിയാക്കിയത്. വാഷിങ്ടണിലെ സിഡ്‌വെൽ പ്രൈവറ്റ് ഹൈസ്‌കൂളിൽനിന്നായിരുന്നു ഗ്രാജ്വേഷൻ. ചടങ്ങിന് ഒബാമയും മിഷേലും മലിയയും എത്തിയിരുന്നു. അവിടെയെത്തിയ മറ്റ് കുടുംബങ്ങളുമായി ഒബാമ കുടുംബം ഇടപഴകുന്നതും ശ്രദ്ധേയമായിരുന്നു. മിഷിഗൺ സർവകലാശാലയിൽ ചേരാനാണ് സാഷ ഇനി തയ്യാറെടുക്കുന്നത്. ഹാർവാർഡിലാണ് മലിയ ഇപ്പോൾ പഠിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP