Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സുഹൃത്തുക്കളെ നേരിടാൻ വയ്യാത്ത ബോറിസ് ജോൺസൺ എങ്ങനെ യൂറോപ്യൻ യൂണിയനെ നേരിടും? ടോറി നേതാക്കളുടെ ടിവി ഡിബേറ്റിൽനിന്ന് മുങ്ങി ബ്രിട്ടന്റെ ഭാവി പ്രധാനമന്ത്രി; കൃഷ്ണൻ ഗുരുമൂർത്തിയുടെ ഡിബേറ്റ് വിവാദമാകുമ്പോൾ

സുഹൃത്തുക്കളെ നേരിടാൻ വയ്യാത്ത ബോറിസ് ജോൺസൺ എങ്ങനെ യൂറോപ്യൻ യൂണിയനെ നേരിടും? ടോറി നേതാക്കളുടെ ടിവി ഡിബേറ്റിൽനിന്ന് മുങ്ങി ബ്രിട്ടന്റെ ഭാവി പ്രധാനമന്ത്രി; കൃഷ്ണൻ ഗുരുമൂർത്തിയുടെ ഡിബേറ്റ് വിവാദമാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: തെരേസ മേയുടെ പിൻഗാമിയായി ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാനുള്ള ഒരുക്കത്തിലാണ് മുൻ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസൺ. കൺസർവേറ്റീവ് പാർ്ട്ടിയിൽ നടന്ന ആദ്യ വോട്ടെടുപ്പിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയതോടെ, അദ്ദേഹത്തിന്റെ സാധ്യതകൾ ഏറെക്കുറെ ഉറപ്പിച്ചിട്ടുമുണ്ട്. എന്നാൽ, ഭാവി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നവർക്കായി ചാനൽ 4 സംഘടിപ്പിച്ച ഡിബേറ്റിൽ ബോറിസിന്റെ അസാന്നിധ്യമാണ് ഇപ്പോൾ ബ്രിട്ടൻ ചർച്ച ചെയ്യുന്നത്. പാർട്ടിയിലെ എതിരാളികളുമായി സംവദിക്കാൻ തയ്യാറാകാത്ത ബോറിസ്, എങ്ങനെ യൂറോപ്യൻ യൂണിയൻ നേതാക്കളുമായി ബ്രെക്‌സിറ്റ് വിഷയത്തിൽ ചർച്ച നടത്തുമെന്നാണ് പ്രധാനമായി ഉയരുന്ന ചോദ്യം.

ആദ്യമായാണ് ടോറി നേതാക്കൾക്കിടയിൽ ടിവി ഡിബേറ്റ് സംഘടിപ്പിക്കുന്നത്. എന്നാൽ ഡിബേറ്റിൽ പങ്കെടുക്കാതെ വീട്ടിൽ വിശ്രമിക്കുവാനാണ് ബോറിസ് തീരുമാനിച്ചത്. മറ്റുനേതാക്കൾ ബ്രിട്ടനെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകളും ആശങ്കകളും പങ്കുവെച്ചപ്പോൾ, ഡെലിവറൂവിൽനിന്നും ഊബർ ഈറ്റ്‌സിൽനിന്നും ഭക്ഷണം വരുത്തിക്കഴിക്കുകയായിരുന്നു ബോറിസെന്നാണ് പ്രധാന ആക്ഷേപം. എന്നാൽ, ഇത്തരമൊരു ചർച്ചയിൽ പങ്കെടു്ക്കാതെ മാറിനിൽക്കുക വഴി ബോറിസ് വിജയം ഉറപ്പിച്ചുവെന്നും സോഷ്യൽ മീഡിയയിൽ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.

കൃഷ്ണൻ ഗുരു മൂർത്തി സംഘടിപ്പിച്ച ചർച്ചയിൽ ബോറിസിന്റെ ഒഴിഞ്ഞുകിടന്ന കസേരയായിരുന്നു പ്രധാന ചർച്ചാവിഷയം. ചർച്ച നടക്കുന്നതിനിടെ, വേണമെങ്കിൽ ടാക്‌സി വിളിച്ച് സ്റ്റുഡിയോയിലേക്ക് വരാൻ ബോറിസിന് ഇനിയും സമയമുണ്ടെന്ന കൃഷ്ണൻ ഗുരുമൂർത്തിയുടെ പരാമർശം പ്രേക്ഷകരെ ചിരിപ്പിക്കുകയും ചെയ്തു. മറ്റ് എതിരാളികളാകട്ടെ, ബോറിസ് എവിടെയെന്ന് വ്യക്തമാക്കണമെന്നും അന്തർവാഹിനി തന്ത്രമാണ് ലണ്ടനിൽ ഒളിച്ചിരിക്കുന്നതിലൂടെ പയറ്റുന്നതെന്നും ആക്ഷേപിച്ചു.

സ്വന്തം പാർട്ടിയിലെ അഞ്ച് അടുത്ത സുഹൃത്തുക്കളുമായി ചർച്ച ചെയ്യാൻ ബോറിസിന്റെ ഉപദേശസംഘം അദ്ദേഹത്തെ അനുവദിക്കുന്നില്ലെങ്കിൽ, യൂറോപ്യൻ യൂണിയനിലെ 27 അംഗ രാജ്യങ്ങൾക്ക് മുന്നിലെത്തുമ്പോൾ ബോറിസ് എന്തുചെയ്യുമെന്ന് ജെറമി ഹണ്ട് ചോദിച്ചു. എന്നാൽ, ചർച്ചയിൽ പങ്കെടുക്കാനെന്നപോലെ, വിട്ടുനിൽക്കാനും ബോറിസിന് അവകാശമുണ്ടെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടു. അനാവശ്യ ചർച്ചയ്ക്ക് പിടികൊടുക്കാതെ ബോറിസ് വിജയിച്ചുവെന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്.

മറ്റ് സ്ഥാനാർത്ഥിക പിന്തുണയ്ക്കുന്നവർ ബോറിസിനെതിരേയും രംഗത്തെത്തി. ഒരുപക്ഷേ, എതിരാളികളെ നേരിടാൻ വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്താത്തുകൊണ്ടാവാം ബോറിസ് വരാതിരുന്നതെന്ന് വെറ്ററൻ എംപി നിക്കോളാസ് സോമെസ് പറഞ്ഞു. സ്ഥാനാർത്ഥികൾ പരസ്പരം ആരോപണ പ്രത്യാക്രമണങ്ങളിലൂടെ മുന്നേറിയ ചർച്ചയിൽ ഇടയ്ക്കിടെ കൃഷ്ണൻ ഗുരുമൂർത്തിക്ക് ഇടപെടേണ്ടിയും വന്നു. നാളെ ടോറി പാർ്ട്ടിയിൽ രണ്ടാം റൗണ്ട് വോട്ടെടുപ്പ് നടക്കാനിരിക്കെയായിരുന്നു ചർച്ച.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP