Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാമുകിയുടെ തല്ല് കൊണ്ടതോടെ ബോറിസ് ജോൺസന് പിന്തുണ കുറഞ്ഞു; ഒപ്പീനിയൻ പോളിൽ ജെറമി ഹണ്ടിന് ബോറിസിനേക്കാൾ മുൻതൂക്കം; പാർട്ടി അംഗങ്ങൾക്കിടയിൽ ഇപ്പോഴും ബോറിസ് തന്നെ മുന്നിൽ; ബ്രിട്ടഷ് പ്രധാനമന്ത്രിയെ കുറിച്ചുള്ള അഭിപ്രായ സർവ്വേ ഫലം ഇങ്ങനെ

കാമുകിയുടെ തല്ല് കൊണ്ടതോടെ ബോറിസ് ജോൺസന് പിന്തുണ കുറഞ്ഞു; ഒപ്പീനിയൻ പോളിൽ ജെറമി ഹണ്ടിന് ബോറിസിനേക്കാൾ മുൻതൂക്കം; പാർട്ടി അംഗങ്ങൾക്കിടയിൽ ഇപ്പോഴും ബോറിസ് തന്നെ മുന്നിൽ; ബ്രിട്ടഷ് പ്രധാനമന്ത്രിയെ കുറിച്ചുള്ള അഭിപ്രായ സർവ്വേ ഫലം ഇങ്ങനെ

തെരേസയുടെ പിൻഗാമിയായി ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്ന ബ്രെക്സിറ്റ് നേതാവും മുൻ ഫോറിൻ സെക്രട്ടറിയുമായ ബോറിസ് ജോൺസന് ലഭിച്ചിരുന്ന പിന്തുണയിൽ കുറവുണ്ടായെന്ന് ഏറ്റവും പുതിയ ഒപ്പീനിയൻ പോൾ വെളിപ്പെടുത്തുന്നു. ബോറിസിനെ കാമുകി കാരി സൈമണ്ട് (31) സൗത്ത് ലണ്ടനിലെ ഫ്‌ളാറ്റിൽ നിന്നും അടിച്ച് പുറത്താക്കിയെന്ന വാർത്ത ഇന്നലെ പരന്നതോടെയാണ് ബോറിസിനുള്ള പിന്തുണയിൽ ഇടിവുണ്ടായിരിക്കുന്നതെന്ന് വെളിപ്പെട്ടിട്ടുണ്ട്. പുതിയ ഒപ്പീനിയൻ പോളിൽ ബോറിസിനേക്കാൾ മുന്നിൽ ജെറമി ഹണ്ടാണ്. എന്നാൽ പാർട്ടി അംഗങ്ങൾക്കിടയിൽ ഇപ്പോഴും ബോറിസ് തന്നെയാണ് മുന്നിലുള്ളത്.

മെയിൽ ഓൺ സൺഡേ നടത്തിയ പോളിലാണ് ബോറിസിന്റെ എതിരാളിയും ഫോറിൻ സെക്രട്ടറിയുമായ ജെറമി ഹണ്ട് മൂന്ന് പോയിന്റുകൾക്ക് മുന്നിലെത്തിയിരിക്കുന്നത്.ടോറി വോട്ടർമാർക്കിടയിൽ ബോറിസിന്റെ ലീഡ് പകുതിയായി കുറഞ്ഞിട്ടുമുണ്ട്.ഏറ്റവും പുതിയ പോൾഫലം അനുസരിച്ച് ടോറി വോട്ടർമാർക്കിടയിൽ ബോറിസിന്റെ ലീഡ് 27 പോയിന്റിൽ നിന്നും 11 പോയിന്റായിട്ടാണ് കുറഞ്ഞിരിക്കുന്നത്. വ്യാഴാഴ്ചത്തെ പോൾ അനുസരിച്ച് മികച്ച പ്രധാനമന്ത്രി ബോറിസായിരിക്കുമെന്ന് 36 ശതമാനം പേരും ഹണ്ടായിരിക്കുമെന്ന് 28 ശതമാനം പേരുമായിരുന്നു പ്രതികരിച്ചിരുന്നത്.

എന്നാൽ ശനിയാഴ്ചത്തെ പോൾ ഫലം അനുസരിച്ച് ബോറിസിനുള്ള പിന്തുണ 29 ശതമാനമായി ചുരുങ്ങിയപ്പോൾ ഹണ്ടിനുള്ള പിന്തുണ 32 ശഥമാനമായിട്ടാണ് ഉയർന്നിരിക്കുന്നത്. ബ്രെക്സിറ്റ് വിരുദ്ധനായ നാടകരചയിതാവായ ടോം പെൻ, കാരിയുമായി ബോറിസ് കലഹിക്കുന്നതിന്റെ ടേപ്പ് പുറത്ത് വിട്ടതോടെയാണ് ബോറിസിനുള്ള പിന്തുണയിൽ ഇത്തരത്തിൽ ഇടിവുണ്ടായിരിക്കുന്നത്.കാരിയുമായി ബോറിസ് തല്ലുകൂടുന്നത് അയൽഫ്ലാറ്റുകാരൻ രഹസ്യമായി തന്റെ സ്മാർട്ട്ഫോണിൽ പകർത്തി പുറത്ത് വിടുകയായിരുന്നു. ഭാവി പ്രധാനമന്ത്രിയാകുന്ന ആളുടെ പെരുമാറ്റങ്ങളും പ്രവർത്തികളും ഏവരും അറിയണമെന്ന ഉദ്ദേശ്യത്തിലാണ് താൻ ഈ ടേപ്പ് പുറത്ത് വിട്ടിരിക്കുന്നതെന്നാണ് ടോം പെൻ തന്റെ പ്രവൃത്തിയെ ന്യായീകരിച്ചിരിക്കുന്നത്.

കാര്യങ്ങൾ ഇത്തരത്തിൽ നാടകീയമായി മാറി മറിഞ്ഞുവെങ്കിലും ടോറി പാർട്ടി അംഗങ്ങൾക്കിടയിൽ ബോറിസിന് തന്നെയാണ് മുൻതൂക്കമെന്നും ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു.ഇത് പ്രകാരം പാർട്ടിയുടെ താഴെത്തട്ടിലുള്ള അംഗങ്ങൾക്കിടയിൽ ബോറിസിന് നിലവിലും 22 പോയിന്റ് ഭൂരിപക്ഷമുണ്ട്.ടോറി നേതാവിനെയും പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കുന്നതിനായി അവസാനഘട്ട വോട്ടിങ് 160,000 ടോറി പാർട്ടി അംഗങ്ങൾക്കിടയിൽ നാളെ നടക്കാനിരിക്കുകയാണ്. ഇതിലൂടെയായിരിക്കും ഭാവി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ നിശ്ചയിക്കുന്നത്. ദി സൺഡേ ടൈംസിന് വേണ്ടി നടത്തിയ കോംറെസ് പോൾ അനുസരിച്ച് 61 ശതമാനം ടോറി കൗൺസിലർമാരുടെയും പിന്തുണ ബോറിസിനുണ്ടെന്ന് വെളിപ്പെട്ടിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP