Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂന്ന് മാസം മുമ്പ് ജയിച്ചിട്ടും പ്രസിഡന്റ് സമ്മതിക്കാത്തതുകൊണ്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയപ്പോൾ ഭരണകക്ഷിയുടെ സ്ഥാനാർത്ഥിയെ നിലംപരിശാക്കുന്ന കൂറ്റൻ വിജയം; തുർക്കിയുടെ തലസ്ഥാനത്തിന്റെ മേയർ ഇനി എർഡോഗന്റെ ശത്രു; വമ്പൻ ഭൂരിപക്ഷത്തിൽ വിജയിച്ചിട്ടും തോൽവി സമ്മതിക്കാൻ മടിച്ച് പ്രസിഡന്റും അണികളും

മൂന്ന് മാസം മുമ്പ് ജയിച്ചിട്ടും പ്രസിഡന്റ് സമ്മതിക്കാത്തതുകൊണ്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയപ്പോൾ ഭരണകക്ഷിയുടെ സ്ഥാനാർത്ഥിയെ നിലംപരിശാക്കുന്ന കൂറ്റൻ വിജയം; തുർക്കിയുടെ തലസ്ഥാനത്തിന്റെ മേയർ ഇനി എർഡോഗന്റെ ശത്രു; വമ്പൻ ഭൂരിപക്ഷത്തിൽ വിജയിച്ചിട്ടും തോൽവി സമ്മതിക്കാൻ മടിച്ച് പ്രസിഡന്റും അണികളും

മറുനാടൻ ഡെസ്‌ക്‌

ഇസ്താംബുൾ: തുർക്കിയുടെ തലസ്ഥാനമായ ഇസ്താബുളിലെ മേയർ തെരഞ്ഞെടുപ്പിൽ തുർക്കി പ്രസിഡന്റ് റീകെപ് തയിപ് എർഡോഗന്റെ പാർട്ടി വീണ്ടും പരാജയപ്പെട്ടത് വൻ വാർത്താ പ്രാധാന്യം നേടുന്നു. ഇവിടുത്തെ മേയറാൾ തെരഞ്ഞെടുപ്പിൽ മൂന്ന് മാസം മുമ്പ് ജയിച്ചിട്ടും പ്രസിഡന്റ് സമ്മതിക്കാത്തതുകൊണ്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയപ്പോൾ ഭരണകക്ഷിയുടെ സ്ഥാനാർത്ഥിയെ നിലംപരിശാക്കുന്ന കൂറ്റൻ വിജയമാണുണ്ടായിരിക്കുന്നത്. ഈ വിജയത്തോടെ തുർക്കിയുടെ തലസ്ഥാനത്തിന്റെ മേയർ ഇനി എർഡോഗന്റെ ശത്രുവായിരിക്കുമെന്നുറപ്പായി. രണ്ടാമതും എതിർ പാർട്ടി വമ്പൻ ഭൂരിപക്ഷത്തിൽ വിജയിച്ചിട്ടും തോൽവി സമ്മതിക്കാൻ മടിച്ച് പ്രസിഡന്റും അണികളും നിലകൊള്ളുന്ന അവസ്ഥയാണിവിടെയുള്ളത്.

സ്വേച്ഛാധിപതിയായ പ്രസിഡന്റിന്റെ പാർട്ടിയുടെ സ്ഥാനാർത്ഥി ഇസ്താംബൂൾ മേയർ തെരഞ്ഞെടുപ്പിൽ എട്ട് നിലയിൽ പൊട്ടിയത് ആഘോഷിക്കാൻ ആയിരക്കണക്കിന് പേരാണ് തുർക്കിയിലെ തെരുവുകളിലേക്ക് ഇന്നലെ ഇറങ്ങിയിരിക്കുന്നത്. ഇതിന് മുമ്പ് തന്റെ സ്ഥാനാർത്ഥി തോറ്റപ്പോൾ എൻർഡോഗൻ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിടുകയായിരുന്നു. രണ്ടാമത് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടി സ്ഥാനാർത്ഥി എക്രെം ഇമാമോഗ്ലുവാണ് മേയറായി തെരഞ്ഞെടുത്തിരിക്കുന്നത്. തന്നെ പിന്തുണച്ചവരെ ആവേശഭരിതരാക്കി അവർക്ക് നന്ദി പറയാൻ ഇന്നലെ ഇമാമോഗ്ലു ജനക്കൂട്ടത്തിന് മുന്നിലെത്തിയിരുന്നു. കഴിഞ്ഞ മാസം മാർച്ചിലായിരുന്നു ഇവിടെ ആദ്യം മേയർ തെരഞ്ഞെടുപ്പ് നടന്നത്.

ഇതൊരു പാർട്ടിയുടെ മാത്രം വിജയമല്ലെന്നും മറിച്ച് ഇസ്താംബുളിന്റെയും തുർക്കിയുടെയും മൊത്തം വിജയമാണെന്നാണ് ബിസിനസുകാരനായ 49 കാരൻ ഇമാമോഗ്ലു ടെലിവിഷനിലൂടെ പ്രതികരിച്ചിരിക്കുന്നത്. 15 മില്യൺ പേരാണ് ഇദ്ദേഹത്തിന്റെ വിജയം ആഘോഷിക്കുന്നതിനായി ഇസ്താംബുളിലെ തെരുവുകളിലിറങ്ങിയിരിക്കുന്നത്. പ്രസിഡന്റുമായി ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ താൻ തയ്യാറാണെന്നും അടുത്ത് തന്നെ അദ്ദേഹത്തെ കാണാൻ തയ്യാറാണെന്നും എർഡോഗനോട് നിയുക്ത മേയർ വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്പിലെ ഏറ്റവും വലിയ നഗരത്തിന്റെ മേയറായി ഇമാമോഗ്ലു തെരഞ്ഞെടുക്കപ്പെട്ടേക്കാമെന്ന അനൗദ്യോഗികമായ സൂചന ലഭിച്ചതിനെ തുടർന്ന് അദ്ദേഹത്തിനെ പിന്തുണക്കുന്നവർ ആവേശം സഹിക്കാനാവാതെ തെരുവുകളിലേക്ക് കുതിക്കുകയായിരുന്നു.

മുൻ തുർക്കി പ്രധാനമന്ത്രിയായ ബിനാലി യിൽഡിറിമിന് കടുത്ത പരാജയമാണുണ്ടായിരിക്കുന്നത്. ഇമാമോഗ്ലുവിന് 54 ശതമാനം വോട്ടും എതിർ സ്ഥാനാർത്ഥിക്ക് 45 ശതമാനം വോട്ടുമാണ് ലഭിച്ചിരിക്കുന്നത്. പുതിയ തിരിച്ചടിയെ തുടർന്ന് തന്റെ 25 വർഷത്തെ ഭരണത്തിനിടെ ഇസ്താബുളിലെ മേയർ സ്ഥാനം എർഡോഗന്റെ പാർട്ടിയുടെ കൈയിൽ നിന്നും വിട്ട് പോവുകയാണ്. ഇമാമോഗ്ലുവിനെ പിന്തുണക്കുന്ന റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയുടെ ആസ്ഥാനത്ത് ആയിരക്കണക്കിന് പേരാണ് ആഘോഷത്തിനായി ഒഴുകിയെത്തിയത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP