Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെരേസ മേയുടെ എതിർപ്പ് വകവെക്കാതെ ഇമിഗ്രേഷൻ നിയമങ്ങളിൽ ഇളവ് വരുത്താനുറച്ച് സാജിദ് ജാവിദ്; 30,000 പൗണ്ട് സാലറി ഇല്ലാത്തവർക്ക് വർക്ക് വിസ വേണ്ടെന്ന നിയമം മാറ്റിയേക്കും; പരിഷ്‌കാരത്തിനുള്ള നിർദ്ദേശം കുടിയേറ്റം പ്രോത്സാഹിപ്പിക്കാൻ; ബ്രിട്ടണിൽ നിയമങ്ങൾ മാറുമ്പോൾ

തെരേസ മേയുടെ എതിർപ്പ് വകവെക്കാതെ ഇമിഗ്രേഷൻ നിയമങ്ങളിൽ ഇളവ് വരുത്താനുറച്ച് സാജിദ് ജാവിദ്; 30,000 പൗണ്ട് സാലറി ഇല്ലാത്തവർക്ക് വർക്ക് വിസ വേണ്ടെന്ന നിയമം മാറ്റിയേക്കും; പരിഷ്‌കാരത്തിനുള്ള നിർദ്ദേശം കുടിയേറ്റം പ്രോത്സാഹിപ്പിക്കാൻ; ബ്രിട്ടണിൽ നിയമങ്ങൾ മാറുമ്പോൾ

ബ്രിട്ടനിൽ വർക്ക് വിസയിലെത്തുന്നവർക്ക് നിഷ്‌കർഷിച്ചിട്ടുള്ള വേതനപരിധിയിൽ മാറ്റം വരുത്തി ഇമിഗ്രേഷൻ നിയമങ്ങളിൽ നിർണായക മാറ്റം വരുത്താനുറച്ച് ഹോം സെക്രട്ടറി സാജിദ് ജാവിദ്. പ്രധാനമന്ത്രി തെരേസ മേയുടെ എതിർപ്പ് വകവെക്കാതെയാണ് പുതിയ സർക്കാരിന്റെ പ്രഖ്യപിത ലക്ഷ്യം കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയായിരിക്കുമെന്ന് വ്യക്തമാക്കുന്ന ഈ നീക്കം.

കുടിയേറ്റ തൊഴിലാളികൾക്ക് വർക്ക് വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണിക്കുമെന്ന് സാജിദ് ജാവിദ് പറഞ്ഞു. ഇതിനായി മൈഗ്രേഷൻ അഡൈ്വസറി കമ്മറ്റിയുടെ ഉപദേശം തേടാനും ഹോം സെക്രട്ടറി തീരുമാനിച്ചിട്ടുണ്ട്. വർക്ക് വിസ അനുവദിക്കുന്നതിനുള്ള കുറഞ്ഞ വാർഷിക ശമ്പളം 30,000 പൗണ്ടിൽനിന്ന് മാറ്റണോ എന്ന കാര്യമാകും പ്രധാനമായും പരിഗണിക്കുക.
കുടിയേറ്റത്തിന് അനുകൂലമായ ഉദാരമായ നയമായിരിക്കും പുതിയ സർക്കാരിന്റേതെന്ന് വ്യക്തമാക്കുന്നതാണ് സാജിദിന്റെ നടപടികൾ. കുടിയേറ്റം നിയന്ത്രിക്കുന്നതിന് ഹോം സെക്രട്ടറിയായി ചുമതലയേറ്റ കാലം മുതൽക്കെ കടുത്ത നടപടികൾ സ്വീകരിച്ചിരുന്ന തെരേസ മേയുടെ നിലപാടുകളെ ചോദ്യം ചെയ്യുന്നതാണ് ഇപ്പോഴത്തെ നീക്കങ്ങൾ. ബ്രെക്‌സിറ്റനന്തര ബ്രിട്ടന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് സാജിദ് ജാവിദ് പറഞ്ഞു.

നെറ്റ് ഇമിഗ്രേഷൻ വൻതോതിൽ കുറയ്ക്കുകയെന്ന തെരേസ മേയുടെ പ്രഖ്യാപിത ലക്ഷ്യം നിരാകരിക്കുന്നതായും നേരത്തെ സാജിദ് ജാവിദ് പറഞ്ഞു. വർക്ക് വിസയ്ക്ക് 30,000 പൗണ്ടെന്ന പരിധി നിശ്ചയിക്കുന്നത് മികച്ച പ്രൊഫഷണലുകള ബ്രിട്ടന് നഷ്ടമാക്കുമെന്ന ആരോപണം ഉയർന്നിരുന്നു. അത് പരിഹരിക്കുന്നതിനാണ് സാജിദ് ജാവിദിന്റെ നീക്കം. സാലറി ത്രെഷോൾഡ് കുറച്ച് കൂടുതൽ പ്രൊഫഷണലുകളെ ബ്രി്ട്ടനിലേക്ക് ആകർഷിക്കുന്നതിനുള്ള ഉപദേശം നൽകാനാണ് മൈഗ്രേഷൻ അഡൈ്വസറി കമ്മറ്റിയോട് സാജിദ് ജാവിദ് ആവശ്യപ്പെട്ടിട്ടുള്ളത്. 2021 മുതൽ നടപ്പിലാകത്തക്ക വിധം പുതിയ കുടിയേറ്റ നയം രൂപവത്കരിക്കുകയാണ് ഹോം സെക്രട്ടറിയുടെ ലക്ഷ്യം.

കുടിയേറ്റം നിയന്ത്രിക്കുകയെന്നതാണ് യൂറോപ്യൻ യൂണിയനുമായുള്ള ബ്രിട്ടന്റെ ചർച്ചകളുടെ കാതൽ. ബ്രിട്ടന്റെ അതിർത്തികളുടെ നിയന്ത്രണം പരമാധികാരത്തിന്റെ ഭാഗമാണെന്ന നിലപാടാണ് തെരേസ മെയ്‌ ചർച്ചകളിലുടനീളം സ്വീകരിച്ചിരുന്നത്. എന്നാൽ, വർക്ക് വിസയ്ക്ക് 30,000 പൗണ്ടിന്റെ പരിധി നിശ്ചയിച്ചത് മന്ത്രിസഭയിൽത്തന്നെ വിയോജിപ്പുകൾക്ക് ഇടയാക്കിയിരുന്നു. ഇത്രയും ഉയർന്ന പരിധി നിശ്ചയിക്കുന്നത് അനീതിയാണെന്നായിരുന്നു മന്ത്രിസഭയിലെ പലരുടെയും വാദം.

കൂടുതൽ പ്രൊഫഷണലുകളെ ബ്രിട്ടനിലെത്തിക്കുന്ന തരത്തിലുള്ള കുടിയേറ്റ നിയമങ്ങൾ ആവിഷ്‌കരിക്കണമെന്ന് പരിസ്ഥിതി സെക്രട്ടറി മൈക്കൽ ഗോവ് കഴിഞ്ഞമാസം സാജിദ് ജാവിദിനോട് ആവശ്യപ്പെട്ടിരുന്നു. ബ്രെക്‌സിറ്റിനുശേഷം പല മേഖലകളിലും ഉണ്ടായേക്കാവുന്ന തൊഴിൽ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇത്തരമൊരു നയം വേണമെന്നതായിരുന്നു ഗോവിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP