Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയാൽ ഇന്ത്യക്കാർക്കും പണി കിട്ടുമോ? 50 കഴിഞ്ഞവർക്ക് വിസയില്ല; ജോബ് ഓഫറും ഇംഗ്ലീഷ് അറിവും നിർബന്ധം; യോഗ്യതാ പിരീഡ് കഴിയുംവരെ സോഷ്യൽ ബെനഫിറ്റ്‌സ് ഇല്ല; വിദ്യാഭ്യാസ യോഗ്യത കഴിവും പ്രായവും അടിസ്ഥാനമാക്കി പോയന്റ് ബേസ്ഡ് സിസ്റ്റം; ഭാവി പ്രധാനമന്ത്രിയുടെ കുടിയേറ്റ നിയമപരിഷ്‌കാരങ്ങൾ ഇങ്ങനെ

ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയാൽ ഇന്ത്യക്കാർക്കും പണി കിട്ടുമോ? 50 കഴിഞ്ഞവർക്ക് വിസയില്ല; ജോബ് ഓഫറും ഇംഗ്ലീഷ് അറിവും നിർബന്ധം; യോഗ്യതാ പിരീഡ് കഴിയുംവരെ സോഷ്യൽ ബെനഫിറ്റ്‌സ് ഇല്ല; വിദ്യാഭ്യാസ യോഗ്യത കഴിവും പ്രായവും അടിസ്ഥാനമാക്കി പോയന്റ് ബേസ്ഡ് സിസ്റ്റം; ഭാവി പ്രധാനമന്ത്രിയുടെ കുടിയേറ്റ നിയമപരിഷ്‌കാരങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: അധികാരത്തിലെത്തിയാൽ ഓസ്‌ട്രേലിയൻ രീതിയിലുള്ള പോയന്റ് ബേസ്ഡ് ഇമിഗ്രേഷൻ സംവിധാനം ഏർപ്പെടുത്തുമെന്ന് ബോറിസ് ജോൺസൺ. ഇത്തരമൊരു സംവിധാനം കൊണ്ടുവന്നാലും ബ്രിട്ടനിലേക്കുള്ള കുടിയേറ്റം കാര്യമായി കുറയില്ലെന്ന മുന്നറിയിപ്പുകൾ നിലനിൽക്കെയാണ്, പോയന്റുകളെ അടിസ്ഥാനപ്പെടുത്തിയുള്ള കുടിയേറ്റം നടപ്പിലാക്കുമെന്ന ബോറിസിന്റെ പ്രഖ്യാപനം. ഏറെക്കാലമായി ബ്രിട്ടനിൽ നടപ്പാക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പരിഷ്‌കാരമാണ് ബോറിസ് ജോൺസൺ പ്രഖ്യാപിച്ചത്.

അർഹതപ്പെട്ട സ്‌കിൽഡ് വർക്കർമാർക്ക് മാത്രമായി കുടിയേറ്റം ചുരുക്കുന്ന തരത്തിലുള്ള പരിഷ്‌കാരം കൊണ്ടുവരുമെന്നാണ് ബോറിസിന്റെ പ്രഖ്യാപനം. ഇതനുസരിച്ച് 50 വയസ്സ് പിന്നിട്ടവർക്ക് വിസ ലഭിക്കുകയില്ല. മികച്ചൊരു ജോബ് ഓഫറും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും നിർബന്ധമാക്കും. ജോലിയിൽ നിശ്ചിത കാലയളവ് പിന്നിടുന്നതുവരെ സോഷ്യൽ ബെനഫിറ്റ്‌സിന് അർഹതയുണ്ടായിരിക്കില്ല. ബ്രെക്‌സിറ്റ് നടപ്പിലാകുന്നതോടെ, ബ്രിട്ടനിലേക്ക് വരുന്നവരെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കുന്നതിനാണ് പരിഷ്‌കാരങ്ങളെന്നും ബോറിസ് പറഞ്ഞു.

മികച്ച നിലവാരമുള്ള പ്രൊഫഷണലുകളെ മാത്രം ബ്രിട്ടനിലേക്ക് കുടിയേറാൻ അനുവദിക്കുകയെന്നതാണ് തന്റെ നയമെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. യൂറോപ്യൻ യൂണിയൻ വിടുന്നതോടെ അതിർത്തികളിൽ വ്യക്തമായ നിയന്ത്രണം ഉണ്ടെന്ന് ഉറപ്പിക്കുന്നതിന് ഇതാവശ്യമാണ്. ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളിൽ അത്തരം കർശനമായ നയങ്ങൾ പിന്തുടരുന്നുണ്ട്. അവയെ കണ്ട് പഠിക്കുകയും അതിൽനിന്ന് ഉൾക്കൊള്ളാവുന്നത് സ്വീകരിക്കുകയും വേണമെന്നും ബോറിസ് ജോൺസൺ പറഞ്ഞു.

അധികാരത്തിലെത്തിയാൽ വൈകാതെതന്നെ നിലവിലെ ഇമിഗ്രേഷൻ ബിൽ പൊളിച്ചെഴുതി പുതിയ പരിഷ്‌കാരങ്ങൾ കൊണ്ടുവരുമെന്ന് ബോറിസ് ജോൺസണെ അനുകൂലിക്കുന്നവർ വ്യക്തമാക്കി.. എന്നാൽ നെറ്റ് ഇമിഗ്രേഷൻ കുറയ്ക്കുന്നത് സംബന്ധിച്ച് ബോറിസ് യാതൊന്നും വ്യക്തമാക്കിയിട്ടില്ല. നിലവിൽ വർഷം 2,83,000-ൽ നിൽക്കുന്ന നെറ്റ് ഇമിഗ്രേഷൻ പതിനായിരങ്ങളിലേക്ക് കുറച്ചുകൊണ്ടുവരികയെന്നതാണ് കൺസർവേറ്റീവ് പാർട്ടിയുടെ പ്രഖ്യാപിത ലക്ഷ്യം.

ഓസ്‌ട്രേലിയയിൽ നിലവിലുള്ള രീതി പിന്തുടരുകയാണ് ബോറിസ് ലക്ഷ്യമിടുന്നത്. അതനുസരിച്ച്, കുടിയേറാൻ ആഗ്രഹിക്കുന്നവർ ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയ്ക്ക് എന്ത് നേട്ടമാണുണ്ടാക്കാൻ പോകുന്നതെന്ന് തെളിയിക്കണം. ഓരോരുത്തരുടെയും മൂല്യമനുസരിച്ചുള്ള പോയന്റുകളെ അടിസ്ഥാനപ്പെടുത്തിയാണ് കുടിയേറ്റത്തിനുള്ള യോഗ്യത നിശ്ചയിക്കുക. വിദ്യാഭ്യാസ യോഗ്യത, പ്രായം, തൊഴിൽ നൈപുണ്യം തുടങ്ങിയവയെ അടിസ്ഥാനപ്പെടുത്തിയാണ് പോയന്റുകൾ നിശ്ചയിക്കുക.

50 വയസ്സിൽ താഴെയുള്ളവർക്കുമാത്രമേ കുടിയേറാൻ അനുവദിക്കൂ. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽപ്പെട്ടവർക്ക് പ്രത്യേകം പരിഗണന ലഭിക്കുകയില്ല. എന്നാൽ, നിലവിലെ സംവിധാനമനുസരിച്ച് യൂറോപ്യൻ യൂണിയനിലെ പൗരന്മാർക്ക് ലഭിക്കുന്ന പരിഗണനകൾ തുടർന്നും ലഭിക്കുമെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് കരാരില്ലാതെയാണ് വേർപിരിയുന്നതെങ്കിലും ഇതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP