Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഡയാന രാജകുമാരിയുടെ ഓർമ പുതുക്കാൻ കെൻസിങ്ടൺ പാലസിന് മുമ്പിൽ എത്തിയവരെ അത്ഭുതപ്പെടുത്തി വില്യം പുറത്തേക്കിറങ്ങി വന്ന് നന്ദി അറിയിച്ചു; ഡയാനയുടെ 58ാം ജന്മദിനം ആഘോഷമായത് ഇങ്ങനെ

ഡയാന രാജകുമാരിയുടെ ഓർമ പുതുക്കാൻ കെൻസിങ്ടൺ പാലസിന് മുമ്പിൽ എത്തിയവരെ അത്ഭുതപ്പെടുത്തി വില്യം പുറത്തേക്കിറങ്ങി വന്ന് നന്ദി അറിയിച്ചു; ഡയാനയുടെ 58ാം ജന്മദിനം ആഘോഷമായത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കെൻസിങ്ടൺ പാലസിന് മുന്നിൽ ഇന്നലെ ഡയാനയുടെ 58ാം ജന്മദിനത്തിൽ എത്തിയവർ അകാലത്തിൽ പൊലിഞ്ഞ രാജകുമാരിയുടെ ഓർമകൾക്ക് മുന്നിൽ വിതുമ്പി.തന്റെ അമ്മയോട് ഇന്നും ആരാധകർ കാണിക്കുന്ന സ്നേഹാദരങ്ങൾക്ക് നേരിട്ട് നന്ദിയറിയിക്കാൻ വില്യം രാജകുമാരൻ കൊട്ടാരത്തിൽ നിന്നിറങ്ങി ജനങ്ങൾക്കിടയിലേക്ക് നേരിട്ട് വന്നത് ജനത്തെ അത്ഭുതപ്പെടുത്തുകയും ചെയ്തു. ഇന്നലെ രാവിലെ അഞ്ചര മുതൽക്ക് തന്നെ ആരാധകർ കൊട്ടാരത്തിന് മുന്നിൽ ഡയാനയുടെ ഓർമയ്ക്കായി വിജിൽ ആരംഭിച്ചിരുന്നു.തുടർന്ന് ഇത് കണ്ട വില്യം രാവിലെ 6.45 ഓടെ കൊട്ടാരത്തിൽ നിന്നിറങ്ങി തങ്ങൾക്കടുത്തേക്ക് നടന്ന് വരുന്നത് കണ്ട് ആരാധകർക്ക് ആദ്യം വിശ്വസിക്കാനായില്ലെന്നാണ് റിപ്പോർട്ട്.

രാജകുമാരനെ തൊട്ടടുത്ത് കണ്ട് ആരാധകർ ഫോട്ടോയെടുക്കാനും വില്യമിന് ഹസ്തദാനം ചെയ്യാനും തിടുക്കം കാട്ടിയിരുന്നു.തന്റെ അമ്മയെ ഇന്നും മനസിലേറ്റുന്നതിൽ താൻ നന്ദിയുള്ളവനാണെന്ന് വില്യം തങ്ങളോട് പറഞ്ഞുവെന്ന് വിജിലിൽ പങ്കെടുത്തവരിൽ ഒരാളായ സൗത്ത് വെസ്റ്റ് ലണ്ടനിലെ ജോൺ ലോഗെറി വെളിപ്പെടുത്തുന്നു.വില്യമിന് കൈ കൊടുക്കാൻ സാധിച്ചത് ഭാഗ്യമായി കാണുന്നുവെന്നും ജോൺ പറയുന്നു.തന്റെ തൊപ്പിക്ക് മുകളിൽ ഡയാനയുടെ ബാഡ്ജ് കണ്ട് വില്യം തന്നെ പ്രത്യേകം അഭിനന്ദിച്ചുവെന്നും ജോൺ വെളിപ്പെടുത്തുന്നു.

ഡയാന രണ്ട് ഹൃദയങ്ങളുമായാണ് പിറന്നിരുന്നതെന്നും അതിലൊന്ന് ഡയാനക്കും മറ്റേത് തങ്ങൾ ആരാധകർക്കുമുള്ളതായിരുന്നുവെന്നും അതിനാലാണ് അവരെ മറക്കാൻ സാധിക്കാത്തതെന്നും ജോൺ അനുസ്മരിക്കുന്നു.തനിക്കൊപ്പം ന്യൂകാസിലിൽ നിന്നുള്ള മരിയ സ്‌കോട്ട്, പാഡിങ്ടണിൽ നിന്നുള്ള സ്‌കൈ ലണ്ടൻ എന്നിവരുണ്ടായിരുന്നുവെന്നും ജോൺ പറയുന്നു. വില്യം വരുമ്പോൾ സ്‌കൈ സുഹൃത്തുക്കൾക്കൊപ്പം കൊട്ടാരത്തിന് മുന്നിൽ മയക്കത്തിലായിരുന്നുവെങ്കിലും വില്യമിനെ കണ്ട് അവർ ചാടിയെഴുന്നേൽക്കുകയായിരുന്നു.

വില്യം തങ്ങൾക്ക് നേരെ നടന്ന് വരുന്നത് ഒരിക്കലും വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നാണ് കൂട്ടത്തിലുണ്ടായിരുന്ന മരിയ വെളിപ്പെടുത്തുന്നത്.വില്യം ഡയാനയുടെ മകനാണെന്ന് ഇതിലൂടെ തെളിയിച്ചിരിക്കുകയാണെന്നും മരിയ പറയുന്നു.ആറ് പേരടങ്ങുന്ന സംഘത്തിനൊപ്പം വില്യം ഏഴ് മിനുറ്റോളം ചെലവഴിച്ചിരുന്നു.ഇതൊരു സ്വകാര്യ സന്ദർശനമായിരുന്നുവെന്നാണ് വില്യം പ്രതികരിച്ചിരിക്കുന്നത്. കൊട്ടാരത്തിലെ പുതിയ പൂന്തോട്ടം തന്റെ കുട്ടികൾക്ക് പുതിയ പ്രചോദനമാകുന്നുണ്ടെന്ന് നേരത്തെ വില്യമിന്റെ ഭാര്യ കേയ്റ്റ് വെളിപ്പെടുത്തിയിരുന്നു.പൂന്തോട്ടത്തിലെ ആക്ടിവിറ്റികളിൽ പങ്കാളികളാകുന്നതിന് കേയ്റ്റ് നാല് ചാരിറ്റികളിലെ കുട്ടികളെ ക്ഷണിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP