Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂറോപ്യൻ പാർലിമെന്റിന്റെ ആദ്യ സമ്മേളനത്തിൽ ബ്രെക്സിറ്റ് പാർട്ടി നേതാവ് നിജെൽ ഫെരാജും 29 എംപിമാരും ദേശീയഗാനത്തെ അപമാനിച്ച് പുറം തിരിഞ്ഞ് നിന്നു; ശകാരിച്ച് സ്പീക്കർ; നാല് മാസത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ബ്രിട്ടീഷ് എംഇപിമാർ യൂറോപ്പിന്റെ ഉറക്കം കെടുത്തുമ്പോൾ

യൂറോപ്യൻ പാർലിമെന്റിന്റെ ആദ്യ സമ്മേളനത്തിൽ ബ്രെക്സിറ്റ് പാർട്ടി നേതാവ് നിജെൽ ഫെരാജും 29 എംപിമാരും ദേശീയഗാനത്തെ അപമാനിച്ച് പുറം തിരിഞ്ഞ് നിന്നു; ശകാരിച്ച് സ്പീക്കർ; നാല് മാസത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ബ്രിട്ടീഷ് എംഇപിമാർ യൂറോപ്പിന്റെ ഉറക്കം കെടുത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

നിജെൽ ഫെരാജിന്റെ ബ്രെക്സിറ്റ് പാർട്ടിയുടെ ബാനറിൽ ബ്രിട്ടനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 29 എംപിമാർ യൂറോപ്യൻ പാർലിമെന്റിന് കടുത്ത തലവേദന സൃഷ്ടിക്കുന്നുവെന്ന് റിപ്പോർട്ട്. യൂറോപ്യൻ പാർലിമെന്റിന്റെ ആദ്യ സമ്മേളനത്തിൽ യൂറോപ്യൻ യൂണിയൻ ദേശീയഗാനം മുഴങ്ങിയപ്പോൾ ഫെരാജും ഈ 29 എംപിമാരും ദേശീയഗാനത്തെ അപമാനിച്ച് പുറം തിരിഞ്ഞ് നിന്നുവെന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്ന് യൂറോപ്യൻ പാർലിമെന്റിന്റെ സ്പിക്കറിൽ നിന്നും ഇവർക്ക് കടുത്ത ശകാരം കേൾക്കുകയും ചെയ്തിരുന്നു. ഒക്ടോബർ അവസാനത്തോടെ യുകെ യൂറോപ്യൻ യൂണിയൻ വിട്ട് പോവുകയാണെങ്കിൽ ഈ എംഇപിമാർ യൂറോപ്യൻ യൂണിയൻ പാർലിമെന്റിൽ യുകെയെ പ്രതിനിധീകരിക്കുന്നത് അവസാനിക്കാനിരിക്കവെയാണ് ഇവർ ഈ കോപ്രായം കാട്ടി യൂറോപ്പിന്റെ ഉറക്കം കെടുത്തിയിരിക്കുന്നത്.

സ്ട്രാസ്ബർഗിലെ യൂറോപ്യൻ യൂണിയൻ പാർലിമെന്റ് കെട്ടിടത്തിൽ ബീഥോവന്റെ ഓഡെ ടു ജോയ് എന്ന ഗാനം മുഴങ്ങിയപ്പോഴായിരുന്നു ഫെരാജും സഹപ്രവർത്തകരും ഇത്തരത്തിൽ മാന്യമല്ലാത്ത രീതിയിൽ പുറം തിരിഞ്ഞ് നിന്നത്. ഫെരാജിനൊപ്പം ഈ കോപ്രായത്തിൽ പങ്കെടുത്തവരിൽ മുൻ ടോറി ഷാഡോ ഹോം സെക്രട്ടറി ആൻ വിഡെകോംബ്, അന്നുൻസിയാട്ട റീസ് മോഗ്, തുടങ്ങിയവർ ഉൾപ്പെടുന്നു. തന്റെ സീറ്റിലിരുന്ന എംഇപി അലക്സാണ്ട്ര ഫിലിപ്സ് യൂണിയൻ ജാക്ക് വീശുന്നത് കാണാമായിരുന്നു. ദേശീയഗാനത്തിന് പുറം തിരിഞ്ഞ് നിന്നതോടെ ബ്രെക്സിറ്റ് പാർട്ടി അതിന്റെ സാന്നിധ്യം പ്രകടിപ്പിക്കുകയായിരുന്നുവെന്നാണ് ഫെരാജ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇതിനിടെ ലിബറൽ ഡെമോക്രാറ്റിന്റെ എംഇപിമാർ യൂറോപ്യൻ പാർലിമെന്റിലെത്തിയപ്പോൾ തങ്ങളുടെ സന്ദേശം ഉയർത്തിക്കാട്ടിയിരുന്നു. ഇവർ മഞ്ഞ ടീഷർട് ധരിക്കുകയും അതിന് മേൽ സ്റ്റോപ്പ് ബ്രെക്സിറ്റ് എന്ന സന്ദേശം പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. നേരത്തെ ഫെരാജ് യുകിപ് പാർട്ടിയെ നയിച്ചപ്പോഴും 2014 മുതലുള്ള യൂറോപ്യൻ പാർലിമെന്റ് സെഷനുകളിൽ യുകിപിന്റെ എംപിമാരും ഇതേ നിലപാടാണ് പുലർത്തി വരുന്നത്.വെസ്റ്റ് മിൻസ്റ്റർ എംപിമാരിൽ നിരവധി പേർ ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിൽ പെരുമാറിയതിലൂടെ ബ്രെക്സിറ്റ് പാർട്ടിക്കാർ യുകെയെ ലോകത്തിന് മുന്നിൽ ഒറ്റപ്പെടുത്തിയിരിക്കുന്നുവെന്നാണ് ലേബറിന്റെ ഡേവിഡ് ലാമി കുറ്റപ്പെടുത്തിയിരിക്കുന്നത്.

ഇത് ബ്രിട്ടന്റെ മൂല്യങ്ങൾക്ക് നിരക്കാത്തതും തികച്ചും ബാലിശവുമായ പ്രവർത്തിയായിപ്പോയെന്നാണ് ടോറി എംപി നിജെൽ ആദംസ് പ്രതികരിച്ചിരിക്കുന്നത്. ബ്രെക്സിറ്റ് പാർട്ടിയിലെയും ലിബറ്# ഡെമോക്രാറ്റിലെയും എംഇപിമാർ ബ്രിട്ടനെ അപമാനിച്ചിരിക്കുന്നുവെന്നാണ് കൺസർവേറ്റീവ് എംപിയായ നിക്കോളാസ് സോമെസ് ആരോപിക്കുന്നത്. മെയ്‌ 23ന് നന്ന യൂറോപ്യൻ പാർലിമെന്റ് ഇലക്ഷനിൽ ബ്രെക്സിറ്റ് പാർട്ടിയായിരുന്ന 29 എംപിമാരെ നേടി ബ്രി്ട്ടനിൽ മുന്നിലെത്തിയിരുന്നത്. ഈ തെരഞ്ഞെടുപ്പിൽ ടോറികളും ലേബറും കടുത്ത പരാജയമേറ്റ് വാങ്ങേണ്ടി വരുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP