Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അപ്രതീക്ഷിതമായി മെഡിറ്ററേനിയൻ ദ്വീപിലെ വൊൽക്കാനോ ന്യൂക്ലിയർ ബോംബ് പോലെ പൊട്ടിത്തെറിച്ചു; ബീച്ചുകളിൽ ഉല്ലസിച്ച് കൊണ്ടിരുന്നവർ പുകപടലത്തിൽ നിന്നും രക്ഷപ്പെടാൻ ഓടിയിറങ്ങിയത് കടലിലേക്ക്; ഒരാളുടെ മരണമേ സ്ഥിരീകരിച്ചുള്ളുവെങ്കിലും അനേകം പേരെ കുറിച്ച് വിവരമൊന്നുമില്ല

അപ്രതീക്ഷിതമായി മെഡിറ്ററേനിയൻ ദ്വീപിലെ വൊൽക്കാനോ ന്യൂക്ലിയർ ബോംബ് പോലെ പൊട്ടിത്തെറിച്ചു; ബീച്ചുകളിൽ ഉല്ലസിച്ച് കൊണ്ടിരുന്നവർ പുകപടലത്തിൽ നിന്നും രക്ഷപ്പെടാൻ ഓടിയിറങ്ങിയത് കടലിലേക്ക്; ഒരാളുടെ മരണമേ സ്ഥിരീകരിച്ചുള്ളുവെങ്കിലും അനേകം പേരെ കുറിച്ച് വിവരമൊന്നുമില്ല

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മെഡിറ്ററേനിയൻ ദ്വീപിലെ വൊൽക്കാനോ ന്യൂക്ലിയൽ ബോംബ് പൊട്ടുന്നത് പോലെ അപ്രതീക്ഷിതമായി പൊട്ടിത്തെറിച്ചത് കടുത്ത ഭീതിയുണർത്തി.ഇറ്റാലിയൻ ഹോളിഡേ ഐലന്റായ സ്ട്രോംബോളിയിലാണ് സംഭവം. ഇവിടുത്തെ ബീച്ചുകളിൽ ഉല്ലസിച്ച് കൊണ്ടിരുന്നവർ പുകപടലത്തിൽ നിന്നും രക്ഷപ്പെടാൻ ഓടിയിറങ്ങിയത് കടലിലേക്കായിരുന്നു. സ്ഫോടനത്തെ തുടർന്ന് ഒരാളുടെ മരണം മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളുവെങ്കിലും അനേകം പേരെ കുറിച്ച് വിവരമൊന്നുമില്ലെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തെ തുടർന്ന് കല്ലുകൾ ദേഹത്തേക്ക് തെറിച്ചതിനെ തുടർന്നാണ് 35 കാരൻ മരിച്ചിരിക്കുന്നതെന്ന് ഒരു റെസ്‌ക്യൂ സർവീസ് ഒഫീഷ്യൽ വെളിപ്പെടുത്തുന്നു.

രണ്ടാമതൊരാൾക്ക് പരുക്കേറ്റുവെന്നും ജനകീയമായ ഈ ടൂറിസ്റ്റ് ഡെസ്റ്റിനേഷന് പടിഞ്ഞാറ് വശത്ത് അഗ്‌നിബാധയുണ്ടായെന്നും റിപ്പോർട്ടുണ്ട്. ലാവയിൽ ചുട്ടുപഴുത്ത പാറകൾ അഗ്‌നിപർവതത്തിൽ നിന്നും തെറിച്ച് വരുന്നത് കണ്ടായിരുന്നു പലരും പ്രാണരക്ഷാർത്ഥം കടലിലേക്ക് ഓടിയിറങ്ങിയത്. ഇതിനെ തുടർന്ന് ആളുകളെ ഈ ദ്വീപിൽ നിന്നും കൂട്ടത്തോടെ ഒഴിപ്പിക്കുന്നതിനായി നേവി ബോട്ടുകളെ അയച്ചിരുന്നു. ലാവപ്രവാഹം തുടർന്നതിന്റെ ഫലമായി ചാരത്തിന്റെ മേഘം രാത്രിയിലും ഇവിടുത്തെ ആകാശത്ത് തങ്ങി നിന്നിരുന്നു. ഏതാണ്ട് 70 ടൂറിസ്ററുകളും പ്രദേശവാസികളും ഇവിടെ നിന്നും പ്രാണരക്ഷാർത്ഥം പലായനം ചെയ്തിരുന്നു.

യൂറോപ്പിൽ ഏറ്റവും സജീവമായി നിലകൊള്ളുന്ന അഗ്‌നിപർവതമാണ് ഇവിടെയുള്ളത്. 1932 മുതൽ ഈ അഗ്‌നിപർവതം ഏതാണ്ട് തുടർച്ചയായി പൊട്ടിക്കൊണ്ടിരിക്കുന്നുമുണ്ട്. എന്നാൽ ബുധനാഴ്ചയുണ്ടായിരിക്കുന്ന രണ്ട് സ്ഫോടനങ്ങളും ഏറ്റവും ശക്തമായവയായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനെ തുടർന്ന് തീ മഴ ആകാശത്ത് നിന്നും പെയ്തിറങ്ങിയിരുന്നുവെന്നാണ് പ്രാദേശിക വൈദികനായ ജിയോവാനി ലോൻഗോ വെളിപ്പെടുത്തുന്നത്. സ്ഫോടനത്തെ തുടർന്ന് മരിച്ച 35കാരൻ സിസിലിയിലുള്ളയാളാണ്. ഇദ്ദേഹം ഈ അഗ്‌നിപർവതത്തിന് മേൽ തന്റെ ബ്രസീലിയൻ സഹപ്രവർത്തകനൊപ്പം കയറുന്നതിനിടെയാണ് അപ്രതീക്ഷിതമായി സ്ഫോടനം സംഭവിച്ചിരിക്കുന്നത്.

ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ശേഷം 2.46നാണ് രണ്ട് സ്ഫോടനങ്ങളും സംഭവിച്ചിരിക്കുന്നത്. ഈ ദ്വീപിൽ നാളിതുവരെ രേഖപ്പെടുത്തിയിട്ടുള്ള സ്ഫോടനങ്ങളിൽ ഏറ്റവും ശക്തമായവയാണിവ. ഇതിനെ തുടർന്ന് ഭീതിദമായ തോതിലായിരുന്നു ഇതിൽ നിന്നും ലാവാ പ്രവാഹമുണ്ടായിരുന്നുവെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക്സ് ആൻഡ് വൊൽക്കാനോളോജിയിലെ ഒഫീഷ്യലുകൾ വെളിപ്പെടുത്തുന്നത്. ഇതിനെ തുടർന്ന് ചാരത്തിന്റെയും പുകയുടെയും പടലം ആകാശത്ത് ഒരു മൈലോളം ചുറ്റളവിൽ ദൃശ്യമായിരുന്നു.

സ്ഥോടനത്തെ തുടർന്ന് ഏതാണ്ട് 30 ടൂറിസ്ററുകളാണ് കടലിലേക്ക് തെറിച്ച് പോയിരിക്കുന്നത്. വലിയ കൂണുപോലെ പുകയും തീയും ആകാശത്തേക്ക് ഉയരുന്നത് കണ്ടുവെന്നാണ് ഇവിടെ വിനോദസഞ്ചാരത്തിലേർപ്പെട്ടിരുന്ന ചിലർ അഗ്‌നിപർവത സ്ഫോടനത്തെ പേടിയോടെ ഓർക്കുന്നത്. രക്ഷാപ്രവർത്തനത്തിനായി കുതിച്ചെത്തിയ ബോട്ടുകളിൽ കയറി രക്ഷപ്പെടാൻ ടൂറിസ്റ്റുകൾ തിക്കും തിരക്കും കൂട്ടുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP