Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂറോപ്പിന്റെ ഭാഗമായ് തുടരുമ്പോഴും യൂണിയനിൽ അംഗത്വമില്ലാത്ത സ്വിറ്റ്‌സർലൻഡിനോട് അംഗത്വം എടുക്കണമെന്ന കർശന നിർദേശവുമായി യൂറോപ്യൻ യൂണിയൻ; എങ്കിൽ യൂണിയനുമായുള്ള സർവബന്ധവും ഒഴിയുമെന്ന് സ്വിറ്റ്‌സർലൻഡും; ബ്രെക്‌സിറ്റിന് പിന്നാലെ സ്വിറ്റ്‌സിറ്റും എത്തിതോടെ യൂറോപ്പ് കൂടുതൽ കുഴപ്പത്തിലേക്ക്

യൂറോപ്പിന്റെ ഭാഗമായ് തുടരുമ്പോഴും യൂണിയനിൽ അംഗത്വമില്ലാത്ത സ്വിറ്റ്‌സർലൻഡിനോട് അംഗത്വം എടുക്കണമെന്ന കർശന നിർദേശവുമായി യൂറോപ്യൻ യൂണിയൻ; എങ്കിൽ യൂണിയനുമായുള്ള സർവബന്ധവും ഒഴിയുമെന്ന് സ്വിറ്റ്‌സർലൻഡും; ബ്രെക്‌സിറ്റിന് പിന്നാലെ സ്വിറ്റ്‌സിറ്റും എത്തിതോടെ യൂറോപ്പ് കൂടുതൽ കുഴപ്പത്തിലേക്ക്

യൂറോപ്യൻ യൂണിയന്റെ നട്ടെല്ലായിരുന്നു ബ്രി്ട്ടൻ. 2016 ജൂണിൽ നടന്ന ഹിതപരിശോധന ബ്രിട്ടൻ യൂണിയനിൽനിന്ന് പുറത്തുപോകണമെന്ന നിർദേശമാണ് നൽകിയത്. ഇതോടെ, ബ്രെക്‌സിറ്റ് നടപ്പിലാക്കാനുള്ള ചർച്ചകൾക്കും തുടക്കമായി. യുക്തമായൊരു കരാറിലെത്തിച്ചേരാത്തതുകൊണ്ടുമാത്രം ഇനിയും ബ്രെക്‌സിറ്റ് നടപ്പിലായിട്ടില്ലെങ്കിലും, ഒക്ടോബറോടെ അത് പ്രാബല്യത്തിലാകുമെന്നാണ് കരുതുന്നത്.

ബ്രിട്ടനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം പാളിയതിന് പിന്നാലെ, യൂറോപ്യൻ യൂണിയന് മുന്നിൽ മറ്റൊരു തലവേദനകൂടി പിറവിടെയുത്തു. സ്വിറ്റ്‌സർലൻഡാണ് ഇ്‌പ്പോൾ യൂണിയനെ സമ്മർദത്തിലാഴ്‌ത്തുന്നത്. ബ്രിട്ടനെപ്പോലെയല്ല സ്വിറ്റ്‌സർലൻഡ്. അവർക്ക് യൂറോപ്യൻ യൂണിയനിൽ അംഗത്വമില്ല. എത്രയും വേഗം അംഗത്വമെടുക്കണമെന്ന നിർദേശമാണ് സ്വിറ്റ്‌സർലൻഡിനെ ചൊടിപ്പിക്കുന്നത്.

യൂറോപ്യൻ യൂണിയൻ നിയമങ്ങൾ അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ സ്വിറ്റ്‌സർലൻഡിനുള്ള വ്യാപാര ഇളവുകൾ റദ്ദാക്കുമെന്നാണ് യൂണിയന്റെ മുന്നറിയിപ്പ്. എന്നാൽ, യൂറോപ്പിലെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥകളിലൊന്നിനെയാണ് യൂണിയൻ വെല്ലുവിളിക്കുന്നതെന്നും ഇത് യൂണിയന് പുതിയ വെല്ലുവിളിയാകുമെന്നും സ്വിസ് ട്രേഡ് യൂണിയൻ കോൺഫെഡറേഷന്റെ തലവൻ ലൂക്ക ക്രിഗ്ലിയാനോ പറഞ്ഞു.
യൂറോപ്യൻ യൂണിയനിലോ യൂറോപ്യൻ ഇക്കണോമിക് ഏരിയയിലോ അംഗമാകേണ്ടെന്നും യൂറോപ്യൻ നീതിന്യായ കോടതിയുടെ നിയമങ്ങൾ അംഗീകരിക്കേണ്ടെന്നും ഹിതപരിശോധനയിലൂടെ തീരുമാനിച്ച രാജ്യമാണ് സ്വിറ്റ്‌സർലൻഡ്. അതിനെ വെല്ലുവിളിക്കുന്നത് യൂറോപ്യൻ യൂണിയന് ഗുണകരമാകില്ലെന്നും ക്രിഗ്ലിയാനോ പറയുന്നു.

യൂറോപ്യൻ യൂണിയൻ അടിച്ചേൽപ്പിക്കുന്ന സമ്മർദം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്ന് ക്രിഗ്ലിയാനോ പറയുന്നു. ജനങ്ങളെ അത് കൂടുതൽ യൂറോപ്യൻ യൂണിയൻ വിരുദ്ധരാക്കുകയും ബ്രെക്‌സിറ്റിന് സമാനമായി അടുത്ത വർഷം സ്വിസ്സെക്‌സിറ്റിനും വഴിതെളിക്കുമെന്ന് ക്രിഗ്ലിയാനോ പറഞ്ഞു. യൂറോപ്യൻ യൂണിയന് അനുകൂലമായ നിലപാടാണ് സ്വിറ്റ്‌സർലൻഡിന്റേത്. അതേപോലെതന്നെ ദേശീയമായ നിലപാടുകളെ അംഗീകരിക്കാൻ യൂണിയനും തയ്യാറാകണം-ക്രിഗ്ലിയാനോ ആവശ്യപ്പെട്ടു.

നിലവിൽ യൂറോപ്യൻ യൂണിയനുമായി ഇടപെടുന്നതിന് സ്വിറ്റ്‌സർലൻഡിന് അതിന്റേതായ കരാറുകളും നിയമങ്ങളുമുണ്ട്. എന്നാൽ, അതിന് പകരം യൂറോപ്യൻ യൂണിയൻ നിയമങ്ങൾ സ്വിറ്റ്‌സർലൻഡിനും ബാധകമാക്കുന്ന തരത്തിൽ പുതിയൊരു ഉടമ്പടിക്കായാണ് ബ്രസൽസ് ശ്രമിക്കുന്നത്. അതംഗീകരിക്കാനാവില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിത് അഫയേഴ്‌സിലെ വിക്ടോറിയ ഹ്യൂസൺ പറഞ്ഞു.

യൂറോപ്യൻ യൂണിയന്റെ പവർ ഗ്രിഡ് കരാറിൽനിന്നും നെറ്റ്‌വർക്ക് കോഡിൽനിന്നും സ്വിറ്റ്‌സർലൻഡിനെ ഇപ്പോൾത്തന്നെ ഒഴിവാക്കിയിട്ടുണ്ട്. വൈദ്യുതി സമ്പന്നമായ രാജ്യമായ സ്വിറ്റ്‌സർലൻഡിനെ ഒഴിവാക്കുന്നത് യൂണിയന് തിരിച്ചടിയായേക്കുമെന്ന മുന്നറിയിപ്പുമുണ്ട്. യൂറോപ്യൻ യൂണിയന്റെ വൈദ്യുതി വിതരണശൃംഖലയുടെ പത്തുശതമാനത്തോളം കടന്നുപോകുന്നത് സ്വിറ്റ്‌സർലൻഡിലൂടെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP