Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുരുഷശരീരത്തിനുള്ളിൽ ഒളിപ്പിച്ച സ്ത്രീമനസ് തുറന്ന് കിട്ടാൻ ഹുളിൽ നിന്നും മിയ നേരെ പറന്നത് ഡൽഹിയിലേക്ക്; അഞ്ചര ലക്ഷം രൂപ കൊണ്ട് ശസ്ത്രക്രിയ നടത്തി പെണ്ണായി; മെഡിക്കൽ ടൂറിസത്തിന്റെ സർവ സാധ്യകളും ഉപയോഗപ്പെടുത്തി ഇന്ത്യയിലെ സ്വകാര്യ ആശുപത്രികൾ

പുരുഷശരീരത്തിനുള്ളിൽ ഒളിപ്പിച്ച സ്ത്രീമനസ് തുറന്ന് കിട്ടാൻ ഹുളിൽ നിന്നും മിയ നേരെ പറന്നത് ഡൽഹിയിലേക്ക്; അഞ്ചര ലക്ഷം രൂപ കൊണ്ട് ശസ്ത്രക്രിയ നടത്തി പെണ്ണായി; മെഡിക്കൽ ടൂറിസത്തിന്റെ സർവ സാധ്യകളും ഉപയോഗപ്പെടുത്തി ഇന്ത്യയിലെ സ്വകാര്യ ആശുപത്രികൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തന്റെ ജെൻഡർ ഐഡന്റിറ്റിയെക്കുറിച്ച് ദശാബ്ദങ്ങളായി ധർമ സങ്കടത്തിലായിരുന്ന യുകെയിലെ ഹുളിലുള്ള  ട്രാൻസ്‌ജെൻഡർ വുമൺ ഡൽഹിയിലെത്തി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി സ്ത്രീയായിത്തീർന്നുവെന്ന് റിപ്പോർട്ട്. പുരുഷ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച സ്ത്രീമനസ് തുറന്ന് കിട്ടാൻ ഹുളിൽ നിന്നും ഈ സ്ത്രീ നേരെ ഇന്ത്യയിലേക്ക് പറക്കുകയായിരുന്നു. 50കാരിയായ മിയ മാക് ഗോവനാണ് ഈ സാഹസത്തിന് മുതിർന്നത്. ഇത്തരം ശസ്ത്രക്രിയക്കായി എൻഎച്ച്എസിൽ വളരെ വർഷം കാത്തിരിക്കേണ്ടി വരുന്നതിനാലാണ് യുകെയിൽ ഇതിന് മിനക്കെടാതെ താരതമ്യേന കുറഞ്ഞ ചെലവിൽ ഇന്ത്യയിൽ നിന്നും ഇത് നിർവഹിച്ചിരിക്കുന്നതെന്നും മിയ വിശദീകരിക്കുന്നു.

ഇന്ത്യയിൽ നിന്നും വെറും 6500 പൗണ്ട് ചെലവാക്കിയാണ് മിയ ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്. ഇത്തരത്തിൽ മെഡിക്കൽ ടൂറിസത്തിന്റെ സർവസാധ്യതകളും ഇന്ത്യയിലെ സ്വകാര്യ ആശുപത്രികൾ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. പുരുഷശരീരവും സ്ത്രീമനസുമായി ഇരട്ട വ്യക്തിത്വത്തോടെ ദശാബ്ദങ്ങളോളം ജീവിക്കേണ്ടി വന്നതോടെ മിയയുടെ മാനസിക നില തന്നെ താറുമാറായിരുന്നു. ഇതിനെ തുടർന്നാണ് ഡോക്ടറുടെ നിർദേശത്തോടെ ലിംഗ മാറ്റ ശസ്ത്രക്രിയക്ക് ഇവർ ഇറങ്ങിത്തിരിച്ചത്. എന്നാൽ എൻഎച്ച്എസിലൂടെ ഈ ശസ്ത്രക്രിയ നടത്തിയെടുക്കാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഡൽഹിയിലെ പ്രൈവറ്റ് ക്ലിനിക്കിൽ നിന്നും ഇത് നടത്താൻ മിയ തീരുമാനിച്ചത്.

തുടർന്ന് ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു വെസ്റ്റ് ഹുളിൽ നിന്നും മിയ ഡൽഹിയിലെത്തിയത്.ഈ ശസ്ത്രക്രിയയിലൂടെ തന്റെ ജീവിതം കൂടുതൽ സുഖകരമായിത്തീർന്നുവെന്നും മനസിന് നല്ല ആശ്വാസമുണ്ടെന്നുമാണ് മിയ വെളിപ്പെടുത്തുന്നത്. ഈ ശസ്ത്രക്രിയക്കായി തനിക്ക് താങ്ങാൻ പറ്റുന്ന ചെലവ് ഡൽഹിയിൽ മാത്രമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് അവിടേക്ക് പോയതെന്നും മിയ പറയുന്നു. യുകെയിൽ റീഅസൈന്മെന്റ് ഓപ്പറേഷന് 15,000 പൗണ്ട് ചെലവ് വരുമെങ്കിൽ ഡൽഹിയിൽ കൃത്യമായി പറഞ്ഞാൽ ഇതിന് 6418 പൗണ്ട് മാത്രമേ വേണ്ടി വരുന്നുള്ളുവെന്നും മിയ വെളിപ്പെടുത്തുന്നു.

തുർക്കിയിൽ വച്ച് മിയ ബ്രസ്റ്റ് എൻഹാൻസ്മെന്റ് സർജറിക്ക് വിധേയയായിരുന്നു.ഇതിനായി അവർക്ക് 20,000 പൗണ്ടാണ് ചെലവായത്.പൂർണമായും ഒരു സ്ത്രീയാകുന്നതിന് മിയക്ക് ഇനിയുമേറെ സർജറികൾക്ക് വിധേയയാകേണ്ടതുണ്ട്. എന്നാൽ നിലവിലെ ചികിത്സകൾക്ക് വാങ്ങിയ പണം തിരിച്ച് നൽകിയതിന് ശേഷം മാത്രമേ അവയ്ക്കായി മെനക്കെടുകയുള്ളുവെന്നാണ് ഇവർ വെളിപ്പെടുത്തുന്നത്.ചില സർജറികളുടെ ചെലവ് താങ്ങുന്നതിനായി മിയ ക്രൗഡ് ഫണ്ടിങ് പേജ് ആരംഭിച്ചിരുന്നു. ജെൻഡർ ട്രാൻസിഷനായി ട്രാൻസ് ജെൻഡർ വിഭാഗത്തിൽ പെട്ടവർ പണം നൽകേണ്ടുന്ന അവസ്ഥ ഒഴിവാക്കണമെന്നും അവർ നിർദേശിക്കുന്നു. ട്രാൻസ്ജെൻഡറായി ജനിക്കുന്നവർ മരിക്കേണ്ടവരാണെന്നാണ് ഇന്നും ചിലർ വിശ്വസിക്കുന്നതെന്നും ആ അവസ്ഥക്ക് മാറ്റമുണ്ടാകണമെന്നും മിയ പറയുന്നു.സർജറിക്ക് മുമ്പ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു മിയ ജീവിച്ചിരുന്നത്. ഇതിനെ പ്രതിരോധിക്കുന്നതിനുള്ള മരുന്നുകൾ കഴിക്കാൻ അവർ നിർബന്ധിതയാവുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP