Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

17ാം വയസിൽ അവധിക്ക് നാട്ടിൽ പോയപ്പോൾ നിർബന്ധിച്ച് കെട്ടിച്ചു; തിരിച്ച് വന്നയുടൻ വീട് വിട്ടിറങ്ങി; സംസ്‌കാരം കാത്ത് സൂക്ഷിക്കാൻ മക്കളെ ബലി കൊടുക്കുന്ന യുകെയിലെ മലയാളി മാതാപിതാക്കൾ അറിയുക ഈ ജീവിതകഥ

17ാം വയസിൽ അവധിക്ക് നാട്ടിൽ പോയപ്പോൾ നിർബന്ധിച്ച് കെട്ടിച്ചു; തിരിച്ച് വന്നയുടൻ വീട് വിട്ടിറങ്ങി; സംസ്‌കാരം കാത്ത് സൂക്ഷിക്കാൻ മക്കളെ ബലി കൊടുക്കുന്ന യുകെയിലെ മലയാളി മാതാപിതാക്കൾ അറിയുക ഈ ജീവിതകഥ

പാക്കിസ്ഥാനിലെ ബന്ധുക്കളെ കാണുന്നതിനായി അവധിക്ക് നാട്ടിൽ പോയപ്പോൾ താൻ 17ാം വയസിൽ കസിനുമായി നിർബന്ധിത വിവാഹത്തിന് വിധേയയായ കദനകഥ വെളിപ്പെടുത്തി ബ്രിട്ടനിൽ ജനിച്ച യുവതി രംഗത്തെത്തി. എഡിൻബർഗിൽ താമസിക്കുന്ന നിലവിൽ 30 വയസുള്ള നൈല ഖാനാണ് തന്റെ ദുരനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് തന്റെ ശരീരത്തിൽ നിന്നും ആത്മാവ് വിട്ടിറങ്ങിപ്പോയ തരത്തിലുള്ള ഞെട്ടിപ്പിക്കുന്ന അനുഭവമായിരുന്നുവെന്നും അതിനാൽ യുകെയിൽ തിരിച്ചെത്തിയ ഉടൻ താൻ വീട് വിട്ടിറങ്ങിപ്പോവുകയായിരുന്നുവെന്നും നൈല വെളിപ്പെടുത്തുന്നു.

സംസ്‌കാരം കാത്ത് സൂക്ഷിക്കാനെന്ന പേരിൽ മക്കളെ പ്രായപൂർത്തിയാകുന്നതിന് മുമ്പ് ഇത്തരത്തിൽ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുന്ന യുകെയിലെ മലയാളി മാതാപിതാക്കൾ നൈലയുടെ ജീവിതഥക മനസിലാക്കുന്നത് നന്നായിരിക്കും. തങ്ങളുടെ മക്കളെ ഇത്തരത്തിൽ ചെറിയ പ്രായത്തിൽ നിർബന്ധിപ്പിച്ച് വിവാഹം കഴിപ്പിക്കരുതെന്ന് നൈലയ്ക്കുണ്ടായ ദുരനുഭവത്തിലൂടെ അവർക്ക് മനസിലാക്കാനും സാധിക്കും. ബ്രിട്ടനിൽ ജനിച്ച് വളർന്ന നൈല വളരെയധികം പാശ്ചാത്യ രീതികളിലേക്ക് നീങ്ങുന്നുവെന്ന് ആരോപിച്ച് അതിനെ പ്രതിരോധിക്കാനെന്ന ന്യായീകരണം പറഞ്ഞായിരുന്നു രക്ഷിതാക്കൾ 17ാം വയസിൽ നൈലയെ നിർബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ചിരുന്നത്.

ചെറുപ്പത്തിൽ സ്‌കോട്ട്ലൻഡിലായിരുന്നു നൈല ജനിച്ച് വളർന്നത്. പാക്കിസ്ഥാനിലെ കസിനെ വിവാഹം ചെയ്യണമെന്ന വ്യവസ്ഥ നേരത്തെ തന്നെയുണ്ടെന്ന് തനിക്കറിയാമായിരുന്നുവെങ്കിലും അതിനായി ചെറുപ്രായത്തിൽ തന്റെ മേൽ സമ്മർദം ചെലുത്തിക്കൊണ്ട് മാതാപിതാക്കളും മറ്റ് ചില ബന്ധുക്കളും മുന്നോട്ട് വന്നത് തനിക്ക് കടുത്ത മാനസിക സമ്മർദമുണ്ടാക്കിയെന്നാണ് നൈല വെളിപ്പെടുത്തുന്നത്. അതും താൻ പാക്കിസ്ഥാനിൽ ഹോളിഡേക്ക് പോയ വേളയിലായിരുന്നു ഈ നിർബന്ധിത വിവാഹമെന്നതും തനിക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നുവെന്നും യുവതി പറയുന്നു.

തന്റെ ജീവിതത്തിലെ നിർണായകമായ ഒരു കാര്യം സംഭവിക്കുന്നതിന് മേൽ തനിക്കൊരു നിയന്ത്രണവും ഇല്ലാതെ പോയതിൽ താൻ അന്ന് ആകെ തകർന്ന് പോയിരുന്നുവെന്നും നൈല ഓർക്കുന്നു.പാക്കിസ്ഥാനിലെ കസിനെ വിവാഹം ചെയ്യുന്നതിനെ കുറിച്ച് ഓർക്കുമ്പോൾ തന്നെ താൻ എപ്പോഴും അസ്വസ്ഥയാകാറുണ്ടായിരുന്നുവെന്നും അങ്ങനെയിരിക്കെ ആ വിവാഹത്തിന് നിർബന്ധത്തിന് വഴങ്ങി സമ്മതിക്കേണ്ടി വന്നത് ഞെട്ടിപ്പിക്കുന്ന അനുഭവമായിരുന്നുവെന്നും നൈല ബിബിസിയോട് വെളിപ്പെടുത്തുന്നു. പാശ്ചാത്യ രീതിയിൽ വളരുന്ന കൂട്ടുകാർക്കൊപ്പമാണ് താൻ വളർന്നതെന്നും അതിനാൽ അവരുടെ രീതികൾ സ്വാഭാവികമായും തന്നിലേക്ക് പകർന്നിട്ടുണ്ടെന്നും അതിനെ ഒരു കുറ്റമായി കാണേണ്ടതില്ലായിരുന്നുവെന്നും അതിന്റെ പേരിൽ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചത് ശരിയായില്ലെന്നും നൈല ആവർത്തിക്കുന്നു.

പാക്കിസ്ഥാനിലേക്ക് ഹോളിഡേക്ക് മാത്രമായാണ് പോകുന്നതെന്നും അവിടെ പോയാലും തന്നെ മാതാപിതാക്കൾ വിവാഹത്തിന് നിർബന്ധിക്കില്ലെന്നുമായിരുന്നു താൻ വിശ്വസിച്ചിരുന്നതെന്നും എന്നാൽ അവസാനം അത് തകരുകയും തനിക്ക് വിവാഹത്തിന് വഴങ്ങിക്കൊടുക്കേണ്ടി വരുകയും ചെയ്തുവെന്നും നൈല വിശദീകരിക്കുന്നു. പാശ്ചാത്യ ജീവിതശൈലി അനുവർത്തിച്ചതിലൂടെ താൻ പാപം ചെയ്തുവെന്നും കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്നും അതിനാൽ വിവാഹത്തിലൂടെ അത് ഇല്ലാതാക്കണമെന്നും മാതാപിതാക്കൾ തന്നോട് ഉത്തരവിടുകയായിരുന്നുവെന്നും നൈല പറയുന്നു.

വിവാഹത്തിന് ശേഷം അഞ്ചാഴ്ച കഴിഞ്ഞ് നൈല സ്‌കോട്ട്ലൻഡിലേക്ക് തിരിച്ച് വരുകയും ചെയ്തിരുന്നു.തുടർന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ നൈല വീട് വിട്ട് പോവുകയും ചെയ്തിരുന്നു. തനിക്ക് സ്വയം കണ്ടെത്തേണ്ടിയിരുന്നുവെന്നും അതിനാലാണ് കുടുംബത്തെ വിട്ട് ഇറങ്ങിപ്പോയതെന്നും നൈല വിശദീകരിക്കുന്നു. വീട് വിട്ടിറങ്ങിയ തനിക്ക് പലവിധത്തിലുള്ള അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിരുന്നു. തുടർന്ന് ഒരു വർഷത്തിന് ശേഷം തീർത്തും തകർന്ന് താൻ വീട്ടിൽ തന്നെ തിരിച്ചെത്തിയെന്നും നൈല വെളിപ്പെടുത്തുന്നു. കസിനിൽ നിന്നും ഡിവോഴ്സ് നടത്തിത്തരാൻ മാതാപിതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് രണ്ട് വർഷങ്ങൾക്ക് ശേഷം അവർ അതിന് സമ്മതിക്കുകയായിരുന്നു. തുടർന്ന് യൂണിവേഴ്സിറ്റിയിൽ പഠിക്കാനായി നൈല ഇറങ്ങിത്തിരിക്കുകയും ചെയ്തു. നിലവിൽ തീർത്തും സ്വതന്ത്രയായ മുസ്ലിം സ്ത്രീയാണ് താനെന്ന തോന്നലുണ്ടായിരിക്കുന്നുവെന്നും ഇപ്പോൾ കുടുംബത്തിന്റെ പിന്തുണ തനിക്കുണ്ടെന്നും നൈല വെളിപ്പെടുത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP