Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

36 വർഷം മുമ്പ് കാണാതെ പോയ 15കാരിയെ വത്തിക്കാനിലെ ഏത് കർദിനാളായിരിക്കും തല്ലിക്കൊന്ന് ശവക്കുഴിയിൽ താഴ്‌ത്തിയത്...? ഒരു ശവക്കല്ലറയിൽ നിന്നും കണ്ടെത്തിയ രണ്ട് എല്ലുകൾ കാണാത്ത പെൺകുട്ടിയുടേത് തന്നെയോ എന്ന് പരിശോധിക്കുന്നു; വത്തിക്കാനെ പിടിച്ച് കുലുക്കുന്ന മറ്റൊരു വിവാദം കൂടി

36 വർഷം മുമ്പ് കാണാതെ പോയ 15കാരിയെ വത്തിക്കാനിലെ ഏത് കർദിനാളായിരിക്കും തല്ലിക്കൊന്ന് ശവക്കുഴിയിൽ താഴ്‌ത്തിയത്...? ഒരു ശവക്കല്ലറയിൽ നിന്നും കണ്ടെത്തിയ രണ്ട് എല്ലുകൾ കാണാത്ത പെൺകുട്ടിയുടേത് തന്നെയോ എന്ന് പരിശോധിക്കുന്നു; വത്തിക്കാനെ പിടിച്ച് കുലുക്കുന്ന മറ്റൊരു വിവാദം കൂടി

1983ൽ കാണാതായ വത്തിക്കാനിലെ ചർച്ചിലെ ക്ലർക്കിന്റെ മകളായ ഇമാനുല ഓർലാണ്ടിയുടെ രണ്ട് എല്ലുകൾ വത്തിക്കാനിലെ 19ാം നൂറ്റാണ്ടിലെ ശവക്കല്ലറയിൽ നിന്നും കണ്ടെത്തിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. 36 വർഷങ്ങൾക്ക് മുമ്പ് കാണാതായ പെൺകുട്ടിക്ക് എന്ത് സംഭവിച്ചുവെന്നറിയുന്നതിനുള്ള അന്വേഷണം സമീപകാലത്ത് ത്വരിതപ്പെട്ടതിനെ തുടർന്ന് ഈ ആഴ്ച വത്തിക്കാൻ സിറ്റി സെമിത്തേരിയിൽ ആരംഭിച്ച കുഴിച്ചെടുത്ത് പരിശോധനകളുടെ ഭാഗമായാണ് ഇന്നലെ കേസ് അന്വേഷണത്തിൽ വഴിത്തിരിവായേക്കാവുന്ന എല്ലുകൾ കണ്ടെത്തിയിരിക്കുന്നത്.

ഈ പെൺകുട്ടിയെ വത്തിക്കാനിലെ ഏത് കർദിനാളായിരിക്കും തല്ലിക്കൊന്ന് ശവക്കുഴിയിൽ താഴ്‌ത്തിയത്...? എന്ന ചോദ്യം ഇതിനെ തുടർന്ന് ശക്തമായിട്ടുണ്ട്. ഈ ശവക്കല്ലറയിൽ നിന്നു കണ്ടെത്തിയ എല്ലുകൾ ഈ പെൺകുട്ടിയുടേത് തന്നെയോ എന്നത് പരിശോധിച്ച് വരുകയാണ്. വത്തിക്കാനെ പിടിച്ച് കുലുക്കുന്ന മറ്റൊരു വിവാദം കൂടിയാണ് ഇത്തരത്തിൽ ഉയർന്ന് വന്നിരിക്കുന്നത്. കല്ല് കൊണ്ടുള്ള ഒരു സ്ലാബിന് കീഴിൽ നിന്നും രണ്ട് സെറ്റ് എല്ലുകൾ ലഭിച്ചിട്ടുണ്ടെന്നും അവ അടുത്ത ആഴ്ച ഔപചാരികമായി തുറന്ന് പരിശോധിക്കുമെന്നുമാണ് വത്തിക്കാൻ സ്ഥിരീകരിച്ചിരിക്കുന്നത്.

വത്തിക്കാനിലെ പോണ്ടിഫിക്കൽ ട്യുടോണിക് കോളജിലെ സെമിത്തേരിയിലുള്ളതും 19ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന രണ്ട് രാജകുമാരികമാരുടെ ശവക്കല്ലറകൾ വ്യാഴാഴ്ച തുറന്ന് പരിശോധിച്ചതിന് ശേഷമാണ് വത്തിക്കാൻ ഇത്തരത്തിൽ പ്രതികരിച്ചിരിക്കുന്നത്.ഓർലാണ്ടിയെ കൊന്ന് അവിടെ അടക്കം ചെയ്തിരിക്കാമെന്ന സൂചന അവളുടെ കുടുംബത്തിന് ലഭിച്ചതിനെ തുടർന്നാണ് ഇവിടെ കുഴിച്ച് വിശദമായ പരിശോധന നടത്തുകയും തൽഫലമായി എല്ലുകൾ ലഭിക്കുകയും ചെയ്തിരിക്കുന്നത്.എന്നാൽ ഇവിടുത്തെ രാജകുമാരിമാരുടെ ശവക്കല്ലറകൾ തുറന്ന് പരിശോധിച്ചപ്പോൾ അവ കാലിയായിരുന്നുവെന്നതാണ് മറ്റൊരു വിസ്മയം. അങ്ങനെയാണെങ്കിൽ അവരുടെ ഭൗതികാവശിഷ്ടങ്ങൾ എങ്ങോട്ട് പോയെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്താൻ സാധിച്ചിട്ടില്ല.

കോളജ് ബിൽഡിംഗിലും സെന്റ് പീറ്റേഴ്സ് ബസലിക്കക്ക് അടുത്തുള്ള 1800കളിലുണ്ടാക്കിയ സെമിത്തേരിയിലും എന്തെങ്കിലും അറ്റകുറ്റപ്പണികൾ നടക്കുന്ന വേളയിൽ ഏതെങ്കിലും എല്ലുകളും ഭൗതികാവശിഷ്ടങ്ങളും സ്ഥലം മാറാനിടയായിട്ടുണ്ടാകുമെന്നും എന്നാൽ പുതിയ കണ്ടെത്തലുകളെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നുമാണ് വത്തിക്കാൻ ഉറപ്പേകുന്നത്. രാജകുമാരിമാരുടെ ശവക്കല്ലറകളുള്ള പ്രദേശത്തെ കേന്ദ്രീകരിച്ചാണ് കൂടുതൽ തെരച്ചിലുകൾ ഇനി നടത്തുകയെന്നാണ് വത്തിക്കാൻ വക്താവായ അലെസാണ്ട്രോ ഗിസോറ്റി ശനിയാഴ്ച വിശദീകരിച്ചിരിക്കുന്നത്. എല്ലുകൾ കണ്ടെത്തിയതിനെ തുടർന്ന് ഈ ഏരിയ പെട്ടെന്ന് സീൽ ചെയ്തിരുന്നുവെന്നും ഇത് ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ ജൂലൈ 20ന് മാത്രമേ വീണ്ടും പരി ശോധനകൾക്ക് തുറക്കുകയുള്ളുവെന്നും വക്താവ് വെളിപ്പെടുത്തുന്നു.

1983ലെ ഒരു ദിവസം തന്റെ കുടുംബത്തിന്റെ വത്തിക്കാൻ സിറ്റി അപാർട്ട്മെന്റിൽ നിന്നും റോമിൽ മ്യൂസിക്ക് പഠിക്കാനായി പുറത്തേക്ക് പോയ ഓർലാണ്ടിയെന്ന പെൺകുട്ടിയെ ദുരൂഹമായ സാഹചര്യത്തിലായിരുന്നു കാണാതായിരുന്നത്. വത്തിക്കാനെ സംബന്ധിച്ചിടത്തോളം ഓർലാണ്ടിയെ കാണാതായത് ഏറ്റവും വലിയ ദൂരൂഹതയായി ഇന്നും തുടരുകയാണ്. ഓർലാണ്ടിയുടെ മരഅത്തിന് പിന്നിൽ പുരോഹിതന്മാരാണെന്നും അതല്ല റോമിലെ അധോലോകമാണെന്നും വരെ ഊഹാപോഹങ്ങൾ ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP