Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിംബിൾഡണിൽ ഒരുമിച്ച് കണ്ടപ്പോൾ പരസ്പരം സ്നേഹിച്ച് കൊന്ന് മേഗനും കേയ്റ്റും; ബ്രിട്ടീഷ് രാജകുടുംബത്തിലെ നാത്തൂൻപോര് കാണാൻ കാത്തിരുന്ന പാപ്പരാസികൾക്ക് നിരാശ; ഈ നാടകത്തിൽ ജയിച്ചത് മേഗൻ എന്ന് വിലയിരുത്തി വിദഗ്ദ്ധർ

വിംബിൾഡണിൽ ഒരുമിച്ച് കണ്ടപ്പോൾ പരസ്പരം സ്നേഹിച്ച് കൊന്ന് മേഗനും കേയ്റ്റും; ബ്രിട്ടീഷ് രാജകുടുംബത്തിലെ നാത്തൂൻപോര് കാണാൻ കാത്തിരുന്ന പാപ്പരാസികൾക്ക് നിരാശ; ഈ നാടകത്തിൽ ജയിച്ചത് മേഗൻ എന്ന് വിലയിരുത്തി വിദഗ്ദ്ധർ

ഹോദരപത്നിമാരായ മേഗനും കേയ്റ്റും തമ്മിൽ അകലുകയാണെന്നായിരുന്നു കഴിഞ്ഞ ഒമ്പത് മാസത്തോളമായി പത്രമാധ്യമങ്ങളും പാപ്പരാസികളും രാജഭക്തരിൽ ചിലർ വരെ അടക്കം പറഞ്ഞിരുന്നത്. എന്നാൽ ഇത്തരം വാർത്തകളെയും ഊഹാപോഹങ്ങളെയും അപ്രസക്തമാക്കുന്ന വിധത്തിലാണ് ഇന്നലെ വിംബിൾഡൺ കാണാനെത്തിയപ്പോൾ ഇരുവരും അടുത്തിടപഴകി സ്നേഹത്തോടെ സംസാരിച്ചിരിക്കുന്നത്. മത്സരം കാണാൻ അടുത്തടുത്ത സീറ്റുകളിലിരുന്ന ഇരുവരും പരസ്പരം സ്നേഹിച്ച് കൊല്ലുന്ന കാഴ്ചയായിരുന്നു. ഇരുവരുടെയും നാത്തൂൻ പോര് കാണാൻ കാത്തിരുന്ന പാപ്പരാസികൾക്ക് ഇതോടെ കടുത്ത നിരാശയാണുണ്ടായിരിക്കുന്നത്. ഈ നാടകത്തിൽ അന്തിമമായി ജയിച്ചിരിക്കുന്നത് മേഗനാണെന്ന് വിലയിരുത്തി വിദഗ്ദ്ധർ രംഗത്തെത്തിയിട്ടുമുണ്ട്.

37 വയസുള്ള രണ്ട് രാജപത്നിമാരും ഇന്നലെ വിംബിൾഡണിലെ റോയൽ ബോക്സിലിരുന്ന് വളരെ അടുപ്പത്തോടെ സംസാരിക്കുന്നത് നിരവധി പേരാണ് കൗതുകത്തോടെ നോക്കി നിന്നത്. ഇതിന്റെ ഫോട്ടോകളും വാർത്തകളും പ്രമുഖ പത്രമാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെയാണ് പുറത്ത് വിട്ടിരിക്കുന്നത്. തന്റെ ഉറ്റ സുഹൃത്തായ സെറീന വില്യംസ് ലേഡീസ് സിംഗിൾസ് ഫൈനലിൽ കളിക്കുന്നത് കാണാനായിരുന്നു മേഗൻ കേയ്റ്റിനൊപ്പമെത്തിയത്. ഈ മത്സരത്തിൽ 6-2,6-2 എന്ന തോതിൽ രണ്ട് സെറ്റുകൾക്ക് സെറീന റൊമാനിയയുടെ സിമോണ ഹാലെപിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു.

മേഗന്റെയും കേയ്റ്റിന്റെയും ഇന്നലത്തെ ശരീരഭാഷയെ പ്രശസ്ത ബോഡി ലാംഗ്വേജ് എക്സ്പർട്ടായ ജൂഡി ജെയിംസ് വിലയിരുത്തിയിട്ടുണ്ട്.ഇരുവരും ഇന്നലെ അടുപ്പത്തോടെ സംസാരിച്ചത് പൊതുജനത്തിന് മുന്നിലുള്ള അഭിനയമല്ലെന്നും മറിച്ച് ഇരുവരും തമ്മിൽ സൗഹൃദം വളർന്ന് വരുന്നുവെന്നതിന്റെ സൂുചനയാണെന്നുമാണ് ജൂഡി വിലയിരുത്തുന്നത്.ഇരുവരും കണ്ണുകളിലേക്ക് ശ്രദ്ധയോടെയും താൽപര്യത്തോടെയും നോക്കിയതും കൈകകൾ പരസ്പരം സ്പർശിച്ചതും ഇരുവരും തമ്മിൽ നല്ല ബന്ധം വളരുന്നുവെന്നതിന്റെ സൂചനയാണെന്നും ജൂഡി എടുത്ത് കാട്ടുന്നു.

കേയ്റ്റിനെയും മേഗനെയും കാണുന്നുവോയെന്ന ഒരു പത്രക്കാരന്റെ നിർദേശത്തെ ഇന്നലത്തെ വിംബിൾഡൺ മത്സരത്തിൽ വിജയിച്ച സിമോണ സ്വാഗതം ചെയ്ത നിമിഷത്തെ കേയ്റ്റും മേഗനും അത്യധികമായ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഈ സമയത്തെ ഇരുവരുടെയും പെരുമാറ്റത്തെ പ്രശസ്ത ലിപ് റീഡിങ് എക്സ്പർട്ട് വിലയിരുത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള അടുപ്പം വളരുന്നുവെന്നാണിത് സൂചിപ്പിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നുണ്ട്.ഇരുവരും വളരെ റിലാക്സ് മൂഡിലായിരുന്നു മത്സരം കാണാനിരുന്നതെന്നും കേയ്റ്റിന്റെ സഹോദരി പിപ്പ കൂടെയുണ്ടായത് സന്ദർഭത്തെ അയവുള്ളതാക്കിയെന്നും ജൂഡി വിലയിരുത്തുന്നു.

ഇന്നലത്തെ വിംബിൾഡൺ ടെന്നീസിൽ ആര് ജയിച്ചുവെന്ന് ചർച്ച ചെയ്യുന്നതിനേക്കാൾ കുടുംബവഴക്കിൽ മേഗനോ കേയ്റ്റോ ആരാണ് അന്തിമമായി ജയിച്ചതെന്ന് ചർച്ച ചെയ്യാനായിരുന്നു ചില കായിക കോളമെഴുത്തുകാർ വരെ താൽപര്യം പ്രകടിപ്പിച്ചിരുന്നത്.കുടുംബവഴക്കിൽ സെന്റർ കോർട്ട് സ്റ്റൈൽ ഫൈനലിൽ കേയ്റ്റുമായി ഒരു ടൈ ബ്രേക്കുണ്ടാക്കി മേഗനാണ് വിജയിച്ചിരിക്കുന്നതെന്നാണ് ഡെയിലി മെയിൽ ലേഖകനായ ലിസ് ജോൺസ് വിശേഷിപ്പിച്ച് എഴുതിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP