Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉക്രൈൻ ടിവി ചാനലിന് നേരെ ആക്രമണം ഉണ്ടായത് റഷ്യൻ പ്രസിഡന്റിന്റെ ഡോക്യുമെന്ററി സംപ്രേഷണത്തിന്റെ പ്രഖ്യാപനത്തിന് ശേഷം; 112 ടിവി നെറ്റ് വർക്കിന് നേരെ ഗ്രനേഡ് പതിച്ചത് വെളുപ്പിന് 3.40ന്; ആക്രമണത്തിന് പിന്നിൽ ദേശീയ വാദികളെന്ന് ചാനൽ

ഉക്രൈൻ ടിവി ചാനലിന് നേരെ ആക്രമണം ഉണ്ടായത് റഷ്യൻ പ്രസിഡന്റിന്റെ ഡോക്യുമെന്ററി സംപ്രേഷണത്തിന്റെ പ്രഖ്യാപനത്തിന് ശേഷം; 112 ടിവി നെറ്റ് വർക്കിന് നേരെ ഗ്രനേഡ് പതിച്ചത് വെളുപ്പിന് 3.40ന്; ആക്രമണത്തിന് പിന്നിൽ ദേശീയ വാദികളെന്ന് ചാനൽ

മറുനാടൻ മലയാളി ബ്യൂറോ

കീവ്: ഉക്രൈനിൽ സ്വകാര്യ ടെലിവിഷൻ ഓഫീസിന് നേരെ ആക്രമണം. സ്വകാര്യ ടെലിവിഷൻ ചാനലായ 112 ടിവി നെറ്റ് വർക്കിന്റെ വെസ്റ്റേൺ കീവ് ഓഫീസിന് നേരെയാണ് ഗ്രനേഡ് ആക്രമണം ഉണ്ടായത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേഷണം ചെയ്യും എന്ന അറിയിപ്പിന് പിന്നാലെയാണ് ചാനലിന്റെ ഓഫീസിന് നേരെ ഗ്രനേഡ് ആക്രമണം. പ്രാദേശിക സമയം വെളുപ്പിന് 3.40ഓടെയാണ് ആക്രമണം ഉണ്ടായത്. രാജ്യത്തെ പ്രതിപക്ഷ പാർട്ടിയുടെ നേതാവിന്റെ ഉടമസ്ഥതയിലുള്ള ചാനലിന് നേരെ നടന്ന ആക്രമണത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഉക്രൈൻ ദേശീയവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് ചാനൽ ആരോപിക്കുന്നു.

റഷ്യൻ അനുകൂല പ്രതിപക്ഷ പാർട്ടിയുടെ നേതാവായ ടറാസ് കൊസാഖ് 99 ശതമാനം ഓഹരികളും കയ്യാളുന്ന ചാനലിന് നേരെ നടന്ന ആക്രമണം 2014 മുതൽ നിലനിൽക്കുന്ന റഷ്യൻ- ഉക്രൈൻ സംഘർഷങ്ങളുടെ ഭാഗമാണ് എന്നാണ് വിലയിരുത്തുന്നത്. ഈ മാസം 21ന് നടക്കുന്ന യുക്രൈൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൊസാഖ് മത്സരിക്കുന്നുണ്ട്. ഉക്രൈൻ ദേശീയവാദികളിൽ നിന്നും സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിയുണ്ടായിരുന്നു എന്ന ചാനൽ അധികൃതർ വ്യക്തമാക്കി.

സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രൈൻ, സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷവും റഷ്യയുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. എന്നാൽ, റഷ്യൻ അനുകൂലിയായ പ്രസിഡന്റ് വിക്ടർ യാനുകോവിച്ചിനെ പുറന്തള്ളി പ്രതിപക്ഷം യുക്രെയ്ന്റെ അധികാരം പിടിച്ചെടുത്തതോടെയാണ് റഷ്യയും യുക്രെയ്നും തമ്മിൽ പിണങ്ങിയത്. നിലവിലെ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി സംഭവത്തിൽ ഇതുവരെയും പ്രതികരിച്ചിട്ടില്ല. നേരത്തേ നടന്ന അഭിപ്രായ വോട്ടെടുപ്പിൽ സെലൻസ്‌കിയുടെ സെർവന്റ് ഓഫ് പീപ്പിൾ പാർട്ടിക്കാണ് തെരഞ്ഞെടുപ്പിൽ മുൻതൂക്കം പ്രവചിക്കുന്നത്. പ്രതിപക്ഷ സഖ്യത്തിന് രണ്ടാം സ്ഥാനമാണ് അഭിപ്രായ സർവേ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP