Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭക്ഷണസാധനങ്ങൾ തെറിച്ച് വീണു; സീറ്റ് ബെൽറ്റ് ഇടാത്തവർ നിലംപതിച്ചു; എങ്ങും കൂട്ടനിലവിളിയും കരച്ചിലും; ദുബായിലേക്കുള്ള എമിറേറ്റ്സ് ഫ്ലൈറ്റ് ആകാശഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്

ഭക്ഷണസാധനങ്ങൾ തെറിച്ച് വീണു; സീറ്റ് ബെൽറ്റ് ഇടാത്തവർ നിലംപതിച്ചു; എങ്ങും കൂട്ടനിലവിളിയും കരച്ചിലും; ദുബായിലേക്കുള്ള എമിറേറ്റ്സ് ഫ്ലൈറ്റ് ആകാശഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്

ദുബായ്: ന്യൂസിലാൻഡിലെ ഓക്ക്ലാൻഡിൽ നിന്നും ദുബായിലേക്കുള്ള യാത്രാ മധ്യേ എമിറേറ്റ്സ് വിമാനമായ ഫ്ലൈറ്റ് ഇകെ449 ആകാശഗർത്തിൽ വീണ് വൻ പ്രതിസന്ധിയും ആശങ്കയും സൃഷ്ടിച്ചു. പറക്കുന്നതിനിടെ വിമാനം ശക്തമായി കുലുങ്ങിയതിനെ തുടർന്ന് ഭക്ഷണസാധനങ്ങൾ തെറിച്ച് വീഴുകയും സീറ്റ് ബെൽറ്റ് ഇടാത്തവർ നിലംപതിക്കുകയും ചെയ്തിരുന്നു. അപ്രതീക്ഷിതമായ സംഭവത്തെ തുടർന്ന് വിമാനത്തിലെങ്ങും കൂട്ടനിലവിളിയും കരച്ചിലും ഉയരുകയും ചെയ്തിരുന്നു. ജൂലൈ പത്തിനാണ് സംഭവം നടന്നിരിക്കുന്നത്. എല്ലാം അവസാനിക്കാൻ പോവുകയാണെന്ന പേടിയിലായിരുന്നു തങ്ങളെന്നാണ് യാത്രക്കാർ വെളിപ്പെടുത്തിയിരിക്കുന്നത്.

വിമാനങ്ങൾ ഇത്തരത്തിൽ ആകാശ ഗർത്തങ്ങളിൽ വീഴുമ്പോഴുള്ള കുലുക്കം കാരണമാണ് ഇത്തരം അവസ്ഥകൾ സംജാതമാകുന്നത്. ഇവ മിക്ക യാത്രക്കാർക്കും പേടിസ്വപ്നമാണ്. ടർബുലൻസ് എന്നാണിത് അറിയപ്പെടുന്നത്. വായുവിന്റെ രണ്ട് മാസുകൾ വ്യത്യസ്തമായ വേഗതയുമായി കൂട്ടി മുട്ടുമ്പോഴാണ് വിമാനം ഈ വിധത്തിൽ കുലുങ്ങാനിടയാകുന്നത്. വിമാനം കുലുങ്ങിയതിനെ തുടർന്ന് ഫുഡ്ട്രോളികൾ മറിഞ്ഞ് വീഴുന്നതിന്റെയും ഷാംപയിൻ ബോട്ടിലുകൾ എടുത്തെറിയപ്പെടുന്നതിന്റെയും എക്സിറ്റ് സൈൻ തെറിച്ച് പോകുന്നതിന്റെയും മറ്റ് ചിലസാധനങ്ങൾ പൊട്ടിത്തകർന്നതിന്റെയും ദൃശ്യങ്ങൾ ട്വിറ്ററിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ കാണാം.

ടർബുലൻസ് കാരണം ചില ക്രൂ മെമ്പർമാർക്കും നിരവധി യാത്രക്കാർക്കും പരുക്കേറ്റിരുന്നുവെന്നാണ് എമിറേറ്റ്സിന്റെ വക്താവ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവർക്ക് ഫസ്റ്റ്എയ്ഡുകൾ നൽകിയിരുന്നുവെന്നും ആവശ്യമുള്ളവർക്ക് വിമാനം ലാൻഡ് ചെയ്തതിനെ തുടർന്ന് വൈദ്യസഹായവും ലഭ്യമാക്കിയിരുന്നുവെന്നും വക്താവ് പറയുന്നു. തന്നെ സംബന്ധിച്ചിടത്തോളം വളരെ ഭീതിദമായ അനുഭവമായിരുന്നു വിമാനത്തിലുണ്ടായതെന്നാണ് തന്റെ മകൾക്കൊപ്പം യാത്ര ചെയ്തിരുന്ന വെല്ലിങ്ടണിൽ നിന്നുള്ള ബെക്കി ലാസെൻബി വെളിപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള അനുഭവം തനിക്കിതുവരെ ഉണ്ടായിരുന്നില്ലെന്നും ഇതിനെക്കുറിച്ച് യാതൊരുവിധ അനൗൺസ്മെന്റുമുണ്ടായിരുന്നില്ലെന്നും ബെക്കി വെളിപ്പെടുത്തുന്നു.

സീറ്റിൽ നിന്നും തെറിച്ച് പോയ ബെവെർലി ഗ്ലോവർ എന്ന യാത്രക്കാരിക്ക് കാലിന് പരുക്കേറ്റിരുന്നു.ബിസിനസ് ക്ലാസിൽ യാത്ര ചെയ്തിരുന്ന താൻ വിമാനം കുലുങ്ങിയതിനെ തുടർന്ന് സീറ്റിൽ നിന്നും എടുത്തെറിയപ്പെട്ടിരുന്നുവെന്നാണ് ബെവെർലി സ്ഥിരീകരിച്ചിരിക്കുന്നത്. ടർബുലൻസ് വിമാനത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങൾ വെളിപ്പെടുത്തുന്ന വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത് യാത്രക്കാരനായ സെറെഫ് സെസ്ഗിനാണ്.

ദിവസങ്ങൾക്ക് മുമ്പാണ് ഓസ്ട്രേലിയയിലേക്കുള്ള എയർകാനഡ വിമാനം ഇത്തരത്തിൽ കുലുങ്ങി നിരവധി പേർക്ക് പരുക്കേറ്റിരുന്നത്. ഇതിനെ തുടർന്ന് 35 യാത്രക്കാർക്കായിരുന്നു പരുക്കേറ്റത്. വിമാനം 36,000 അടി ഉയരത്തിൽ പറക്കുമ്പോഴായിരുന്നു കുലുക്കമുണ്ടായത്. തുടർന്ന് വിമാനം ഹവായിൽ എമർജൻസി ലാൻഡിംഗിന് നിർബന്ധിക്കപ്പെട്ടിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP