Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹീത്രൂവിൽ സർവ വിമാനങ്ങളും തടസ്സപ്പെടും; ഗാറ്റ്‌വിക്കിലും സമരസാധ്യത; സ്റ്റാൻസ്റ്റെഡിൽ ഈസി ജെറ്റും യുകെയിലെ എല്ലാ എയർപോർട്ടുകളിലും ബ്രിട്ടീഷ് എയർവെയ്‌സും മുടങ്ങും; ബ്രിട്ടനിലെ വിമാനത്താവളങ്ങളിൽ യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് യാത്രക്കാരെ വലയ്ക്കും

ഹീത്രൂവിൽ സർവ വിമാനങ്ങളും തടസ്സപ്പെടും; ഗാറ്റ്‌വിക്കിലും സമരസാധ്യത; സ്റ്റാൻസ്റ്റെഡിൽ ഈസി ജെറ്റും യുകെയിലെ എല്ലാ എയർപോർട്ടുകളിലും ബ്രിട്ടീഷ് എയർവെയ്‌സും മുടങ്ങും; ബ്രിട്ടനിലെ വിമാനത്താവളങ്ങളിൽ യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് യാത്രക്കാരെ വലയ്ക്കും

ബ്രിട്ടനിലെ വിമാനത്താവളങ്ങളിൽ യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് അവധിക്ക് നാട്ടിലേക്ക് തിരിക്കാനിരുന്ന മലയാളികളടക്കം ലക്ഷക്കണക്കിന് യാത്രക്കാരെ വട്ടംചുറ്റിക്കുമെന്നുറപ്പായി. തീവ്രനിലപാടുള്ള യുണൈറ്റ് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം നൽകിയിട്ടുള്ളത്. ഹീത്രൂവിലെ എല്ലാ സർവീസുകളും മുടക്കുമെന്നും സ്റ്റാൻസ്റ്റെഡിലെ ഈസി ജെറ്റ് സർവീസുകൾ നിർത്തിവെപ്പിക്കുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്തയാഴ്ച ജീവനക്കാർ പണിമുടക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഹീത്രൂവിലും സ്റ്റാൻസ്റ്റെഡിലും മാത്രമല്ല ഗാറ്റ്‌വിക്ക് ഉൾപ്പെടെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം വിമാനങ്ങൾ മുടങ്ങുമെന്ന് യൂണിയൻ വ്യക്തമാക്കി. യുണൈറ്റിലെ അംഗങ്ങളേറെയും സുരക്ഷാ പരിശോധനകൾ നടത്തുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥരും അറ്റകുറ്റപ്പണികൾ നടത്തുന്നവരുമാണ്. വേതനവർധനവ് ആവശ്യപ്പെട്ടാണ് ഹീത്രൂവിലും സ്റ്റാൻസ്റ്റെഡിലും യുണൈറ്റ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. ഗാറ്റ്‌വിക്കിലും ഇതേ ആവശ്യമുന്നയിച്ച് സമരം നടത്തണോ എന്ന കാര്യത്തിൽ ജീവനക്കാരോട് അഭിപ്രായം തേടിയിട്ടുണ്ട്.

ബ്രിട്ടീഷ് എയർവേയ്‌സിലെ പൈലറ്റുമാരും സമരത്തിന് തയ്യാറെടുക്കുകയാണ്. ആറക്ക ശമ്പളം വാങ്ങുന്നവരാണ് ഇവരെങ്കിലും പണപ്പെരുപ്പത്തിന് അനുസൃതമായി വേതന വർധന ലഭിക്കുന്നില്ലെന്ന് കാണിച്ചാണ് ഇവർ സമരത്തിലേക്ക് നീങ്ങുന്നത്. ബ്രിട്ടീഷ് എയർവേസ് ജീവനക്കാർ പണിമുടക്കുകയാണെങ്കിൽ, അത് ബ്രിട്ടനിലെ 14 വിമാനത്താവളങ്ങളെയും അത് ബാധിക്കും. ഹീത്രൂ, ഗാറ്റ്‌വിക്ക്, സ്റ്റാൻസ്റ്റെഡ്, ലീഡ്‌സ്, ബ്രാഡ്ഫഡ്, മാഞ്ചസ്റ്റർ, ന്യൂകാസിൽ, ഇൻവെർനസ്, എഡിൻബറോ എന്നീ വിമാനത്താവളങ്ങളിൽനിന്നൊക്കെ ബ്രിട്ടീഷ് എയർവേസ് സർവീസുണ്ട്.

ലണ്ടൻ സിറ്റി വിമാനത്താവളത്തെ മാത്രമാണ് സമരം ബാധിക്കാതിരിക്കുക. ഇവിടെനിന്ന് പ്രവർത്തിക്കന്ന ബ്രിട്ടീഷ് എയർവേസിലെ പൈലറ്റുമാർ വേറിട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് വേതനം കൈപ്പറ്റുന്നത്. തിങ്കളാഴ്ച ഉച്ചയോടെ സമരത്തിന്റെ കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്താനാനാണ് യൂണിയൻ അവശ്യപ്പെട്ടിട്ടുള്ളത്. അന്നേദിവസം തന്നെ ബ്രിട്ടീഷ് എയർലൈൻ പൈലറ്റ്‌സ് അസോസിയേഷൻ ഇക്കാര്യത്തിൽ തീരുമാനം പ്രഖ്യാപിക്കുകയും ചെയ്യും.

സമരത്തിലേക്ക് നീങ്ങുകയാണെങ്കിൽ, ഓഗസ്റ്റ് പകുതിയോടെ വിമാനത്താവളങ്ങളുടെ പ്രവർത്തനം താറുമാറിലാകും. ബ്രിട്ടനിൽ അവധിയുടെ തിരക്കേറുന്ന ഘട്ടംകൂടിയാണിത്. മലയാളികടക്കമുള്ളവർ നാട്ടിലേക്ക് വരാനിരിക്കുന്ന സമയമായതിനാൽ, വിമാനത്താവളങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുന്നത് യാത്രയെ ബാധിക്കാനിടയുണ്ട്. സ്ഥിതിഗതികൾ വിലയിരുത്തിയശേഷം യാത്ര ആസൂത്രണം ചെയ്യുന്നതാകും നല്ലതെന്ന അഭിപ്രായമാണ് ഈ മേഖലയിലുള്ളവർ നൽകുന്നത്.

സമരം പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുമ്പ് നോട്ടീസ് നൽകണമെന്നാണ് ചട്ടം. ആ നിലയ്ക്കാണ് ഇപ്പോൾ പ്രഖ്യാപിക്കുന്ന സമരം ഓഗസ്റ്റിലാകും നടത്താനാണ് സാധ്യതയെന്ന വിലയുത്തൽ. ബ്രിട്ടീഷ് എയർവേസിലെ 4500 പൈലറ്റുമാരിൽ 3800 പേരും അംഗങ്ങളായ ബാൽപ എന്ന യൂണിയനാണ് സമരത്തിന്റെ കാര്യത്തിൽ വോട്ടെടുപ്പ് നടത്തുന്നത്. അതുകൊണ്ടുതന്നെ സമരം പ്രഖ്യാപിക്കകയാണെങ്കിൽ, ബ്രിട്ടീഷ് എയർവേസിന്റെ ഭൂരിഭാഗം വിമാനങ്ങളും മുടങ്ങുമെന്ന് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP