Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സൈപ്രസിൽ അവധിയാഘോഷിക്കാൻ പോയ 19 വയസ്സുള്ള ബ്രിട്ടീഷ് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി 12 ഇസ്രയേലി ചെറുപ്പക്കാർ; 18 പോലും തികയാത്ത കുട്ടികളുടെ ക്രൂരതയുടെ പേരിൽ ഇടഞ്ഞ് രണ്ട് ലോക രാഷ്ട്രങ്ങൾ

സൈപ്രസിൽ അവധിയാഘോഷിക്കാൻ പോയ 19 വയസ്സുള്ള ബ്രിട്ടീഷ് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി 12 ഇസ്രയേലി ചെറുപ്പക്കാർ; 18 പോലും തികയാത്ത കുട്ടികളുടെ ക്രൂരതയുടെ പേരിൽ ഇടഞ്ഞ് രണ്ട് ലോക രാഷ്ട്രങ്ങൾ

ബ്രിട്ടനിൽനിന്ന് സൈപ്രസിൽ അവധിയാഘോഷിക്കാൻ പോയ 19-കാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ 12 ഇസ്രയേലി ചെറുപ്പക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. റിസോർട്ട് പട്ടണമായ ആയിയ നേപ്പയിലെ റിസോർട്ടിൽവച്ചാണ് സംഭവം. ആന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കുറ്റകൃത്യത്തിൽ എത്രപേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇനിയും കണ്ടെത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടിയും പ്രതികളും ഒരുമിച്ചാണോ ആയിയ നേപ്പയിലെത്തിയതെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

18 വയസ്സുപോലും തികയാത്തവരാണ് പ്രതികളിൽ പലരുമെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരെ ഫാംഗുസ്റ്റ ജില്ലാ കോടതിയിൽ ഇന്ന് ഹാജരാക്കും. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ സൈപ്രസിലെ ഇസ്രയേലി എംബസി ഉദ്യോഗസ്ഥർ, പ്രതികളുമായി ബന്ധം പുലർത്താൻ ശ്രമിക്കുന്നുണ്ട്. കേസിന്റെ സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്ന് നിക്കോഷ്യയിലെ ഇസ്രയേലി കോൺസൽ യോസി വുംബ്രാൻഡ് പറഞ്ഞു.

കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ സ്ഥിതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ പരാതിയെത്തുടർന്നാണ് പൊലീസ് കേസെടുത്തത്. നിക്കോഷ്യയിലെ ബ്രിട്ടീഷ് എംബസി പ്രശ്‌നത്തിലിടപെടുകയും യുവതിക്ക് മികച്ച വൈദ്യസഹായം ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. യുവതിയും പ്രതികളായ ചെറുപ്പക്കാരും ഒരു ഹോട്ടലിൽതന്നെയാണ് താമസിച്ചിരുന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം.

നിശാക്ലബ്ബുകളും സെക്‌സ് പാർട്ടികൾക്കും പേരുകേട്ട പട്ടണമാണ് ആയിയ നേപ്പ. അതുകൊണ്ടുതന്നെ ചെറുപ്പക്കാരായ വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നതിൽ കൂടുതലും. കടലോര പട്ടണമായ ഇവിടെ കുറ്റകൃത്യങ്ങൾക്കും കുപ്രസിദ്ധമാണ്. 2016-ൽ ബ്രിട്ടീഷ് വിനോദ സഞ്ചാരിയായ ജോർജ് ലോ ഇവിടുത്തെ ഒരു ബാറിൽ കുത്തേറ്റ് മരിച്ചു. ജോർജ് ലോയും സുഹൃത്ത് ബെൻ ബാർക്കറും പരസ്യമായി മൂത്രമൊഴിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കലഹത്തിലേക്കും കത്തിക്കുത്തിലേക്കും നീങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP