Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വംശനാശ ലഹളക്കാർ ഇന്നലെ സ്തംഭിപ്പിച്ചത് ബ്രിസ്റ്റളിലെ പ്രധാന റോഡ്; മരണസമയത്ത് പിതാവിന്റെയടുത്തെത്താൻ ആവാത്തയാൾക്കുവേണ്ടി കണ്ണീരൊഴുക്കി ബ്രിട്ടൻ; ഇനി തടയുക എയർപോർട്ടുകൾ എന്ന് കലാപകാരികൾ

വംശനാശ ലഹളക്കാർ ഇന്നലെ സ്തംഭിപ്പിച്ചത് ബ്രിസ്റ്റളിലെ പ്രധാന റോഡ്; മരണസമയത്ത് പിതാവിന്റെയടുത്തെത്താൻ ആവാത്തയാൾക്കുവേണ്ടി കണ്ണീരൊഴുക്കി ബ്രിട്ടൻ; ഇനി തടയുക എയർപോർട്ടുകൾ എന്ന് കലാപകാരികൾ

രിസ്ഥിതിവാദികൾ റോഡ് ഉപരോധിച്ചപ്പോൾ, പിതാവിനെ അവസാനമായി ഒരുനോക്ക് കാണുകയെന്ന ആഗ്രഹം ഇല്ലാതായയാൾക്കുവേണ്ടി കണ്ണീരൊഴുക്കുകയാണ് ബ്രിട്ടൻ. ഇത്തരമൊരു സാഹചര്യമുണ്ടായതിൽ, മാപ്പുചോദിച്ച് സമരക്കാരും രംഗത്തെത്തി. ബ്രിട്ടനിൽ എക്‌സ്റ്റിങ്ഷൻ റെബലിയൻ എന്ന സംഘടന ബ്രിസ്‌റ്റോൾ മോട്ടോർവേ ഉപരോധിച്ചപ്പോഴാണ് നാടകീയമായ ഈ സംഭവങ്ങളുണ്ടായത്.

ബ്രിസ്‌റ്റോൾ റോയൽ ഇൻഫർമേരി ആശുപത്രിയിൽ മരണക്കിടക്കയിലായിരുന്ന പിതാവിനെക്കാണാനാണ് ഇദ്ദേഹം യാത്ര പുറപ്പെട്ടത്. എന്നാൽ, സമയത്തിന് ആശുപത്രിയിലെത്താൻ അദ്ദേഹത്തിനായില്ല. തന്റെ നാട്ടിലെ റേഡിയോ സ്റ്റേഷനിലേക്ക് വീളിച്ച് ഈ സങ്കടം അദ്ദേഹം പറഞ്ഞതോടെയാണ് രാജ്യം മുഴുവൻ അതേറ്റെടുത്തത്. പരിസ്ഥിതിവാദികളുടെ സമരത്തെപ്പോലും ഇതോടെ പലരും തള്ളിപ്പറയാൻ തുടങ്ങി.

ബിബിസി റോഡിയോയിലൂടെ മകന്റെ സങ്കടകരമായ അവസ്ഥ കേട്ടറിഞ്ഞ എക്‌സ്റ്റിങ്ഷൻ റെബലിയൻ പ്രവർത്തകരും മാപ്പപേക്ഷയുമായി രംഗത്തുവന്നു. റോഡ് ഉപരോധിച്ചത് ശരിയായ ആവശ്യത്തിനുവേണ്ടിയായിരുന്നെങ്കിലും അത് ഇത്തരമൊരു സാഹചര്യം സൃഷ്ടിക്കുമെന്ന് കരുതിയിരുന്നില്ലെന്നും മകന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും സംഘടനയുടെ പ്രവർത്തകയായ സോ ജോൺസ് പറഞ്ഞു.

ഞങ്ങൾ നിർവ്യാജം ഖേദിക്കുന്നു. നിങ്ങൾക്ക് ഇത്തരമൊരു അവസ്ഥയുണ്ടാകണമെന്ന് ഒരിക്കൽപ്പോലും ആഗ്രഹിച്ചിട്ടില്ല. ശരിയായ കാര്യത്തിനുവേണ്ടിയുള്ള സമരമാർഗത്തിലാണ് ഞങ്ങൾ. എന്നാൽ, അതിനിടെ, ഇത്തരം സങ്കടകരമായ വാർത്തകൾ കേൾക്കേണ്ടിവരുന്നതിൽ കടുത്ത നിരാശയുണ്ട്-സോ ജോൺസ് പറഞ്ഞു.

സാധാരണക്കാരുടെ യാത്രാമാർഗങ്ങൾ തടഞ്ഞുകൊണ്ടുള്ള സമരത്തിൽനിന്ന് സംഘടന പിന്മാറുന്നതിന് ഇതിടയാക്കുമോ എന്ന ചോദ്യത്തിന് സോ ജോൺസ് വ്യക്തമായ ഉത്തരം നൽകിയില്ല. എന്നാൽ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുമെന്ന് അവർ വ്യക്തമാക്കി. ഈ സംഭവങ്ങൾ രാഷ്ട്രീയക്കാരുടെയും കണ്ണുതുറപ്പിക്കാനിടവരട്ടെയെന്ന് അവർ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് സംഘടന ബ്രിസ്റ്റളിലെയും മറ്റ് നഗരങ്ങളിലെയും റോഡ് ഉപരോധിച്ചത്. ഇത് രാജ്യമെമ്പാടും ഗതാഗതക്കുരുക്കിനും ഇടയാക്കി. ലണ്ടനിൽ റോഡിന് കുറുകെ ബോട്ട് വലിച്ചുകയറ്റിയാണ് പ്രതിഷേധക്കാർ റോഡുപരോധിച്ചത്. ബ്രിസ്റ്റളിൽ എം32 ഉപരോധിച്ചതിന് സംഘടനയുടെ 16 പ്രവർത്തകർ അറസ്റ്റിലാവുകയും ചെയ്തു.

ഹീത്രൂ ഉൾപ്പെടെ വിമാനത്താവളങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തുമെന്നാണ് എക്സ്റ്റിങ്ഷൻ റെബലിയൺ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. വിമാനത്താവളങ്ങളിലേക്ക് ഡ്രോണുകൾ പറത്തി പ്രതിഷേധിക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഇത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചതോടെ, വിമാനങ്ങളുടെ പാതയിൽനിന്നുമാറി ഡ്രോണുകൾ പറത്തുമെന്ന് സംഘടന വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP