Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എത്ര നിർബന്ധിച്ചിട്ടും മടങ്ങാൻ കൂട്ടാക്കാതെ ശവപ്പെട്ടിയിലേക്ക് കാലുയർത്തിവെച്ച് കണ്ണ് കൂർപ്പിച്ച് സങ്കടം വെളിയിൽ കാട്ടി ഒറ്റനിൽപ്പ്; മരിച്ചുപോയ ഉടമയെ പിരിയാതെ നിൽക്കുന്ന നായയുടെ സ്‌നേഹം മനുഷ്യരുടെ കണ്ണ് തുറപ്പിക്കുമോ?

എത്ര നിർബന്ധിച്ചിട്ടും മടങ്ങാൻ കൂട്ടാക്കാതെ ശവപ്പെട്ടിയിലേക്ക് കാലുയർത്തിവെച്ച് കണ്ണ് കൂർപ്പിച്ച് സങ്കടം വെളിയിൽ കാട്ടി ഒറ്റനിൽപ്പ്; മരിച്ചുപോയ ഉടമയെ പിരിയാതെ നിൽക്കുന്ന നായയുടെ സ്‌നേഹം മനുഷ്യരുടെ കണ്ണ് തുറപ്പിക്കുമോ?

നായകളുടെ യജമാന സ്‌നേഹത്തിന്റെ പല കഥകളും നാം കേട്ടിട്ടുണ്ട്. മരിച്ചുപോയ യജമാനന്റെ ശവപ്പെട്ടിക്കരികിൽനിന്ന് മാറാതെ നിൽക്കുന്ന ഈ നായയാണ് സ്‌നേഹത്തിന്റെ ഏറ്റവും പുതിയ സങ്കടക്കാഴ്ച. പെറുവിന്റെ തലസ്ഥാനമായ ലിമയിൽനിന്നുള്ളതാണ് ഈ കാഴ്ച. തലേന്ന് രാത്രി മരിച്ച യജമാനന്റെ തുറന്നുവെച്ച ശവപ്പെട്ടിയിലേക്ക് മുൻകാലുകളുയർത്തിവെച്ച് സങ്കടത്തോടെ നോക്കിയിരിക്കുന്ന നായയുടെ ദൃശ്യം ബന്ധുക്കൾതന്നെയാണ് ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ നൽകിയത്.

നായയെ അവിടെനിന്ന് മാറ്റാൻ ഒരു സ്ത്രീ ശ്രമിക്കുന്നുണ്ടെങ്കിലും യജമാനന് അരികിൽനിന്ന് പോകാൻ അത് കൂട്ടാക്കുന്നില്ല. തലയിൽ തലോടിയും മറ്റും നായയെ അനുനയിപ്പിക്കാനുള്ള ശ്രമവും വിഫലമാകുന്നു. ശവപ്പെട്ടിയിൽ അള്ളിപ്പിടിച്ചുനിന്ന നായയുടെ ദൃശ്യം കണ്ടുനിന്നവരെയാകെ ഈറനണിയിച്ചു. സോഷ്യൽ മീഡിയയിലും ഒട്ടേറെപ്പേർ വീഡിയോ കാണുകയും ഷെയർ ചെയ്യുകയും ചെയ്തു.

നായയുടെ യജമാനനോടുള്ള സ്‌നേഹം മനുഷ്യരെപ്പോലും അതിശയിപ്പിക്കുന്നതാണെന്ന് ഒരാൾ കമന്റ് ചെയ്തു. കണ്ണുനിറയ്ക്കുന്ന കാഴ്ചയെന്നാണ് മറ്റു ചിലർ അവകാശപ്പെട്ടത്. യജമാനന്റെ മൃതദേഹം വളർത്തുമൃഗങ്ങളെ കാണിക്കുന്നത് ക്രൂരതയാണന്നെ് മറ്റൊരാൾ അഭിപ്രായപ്പെട്ടു. അതിനുശേഷമുള്ള അവരുടെ ജീവിതം വളരെ തകർന്ന നിലയിലായിരിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. മരണമേൽപ്പിക്കുന്ന ആഘാതം മനസ്സിലാക്കാൻ മറ്റുള്ളവർക്ക് ആവണമെന്നുമില്ലെന്ന് എയ്ഞ്ചൽ പരേഡെസ് ടരാസോണ എന്നയാൾ കമന്റ് ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP