Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബുർഖ ധരിച്ചെത്തിയ വനിതാ ചാവേർ തന്റെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരുന്നത് ഏഴ് കിലോ സ്‌ഫോടക വസ്തുക്കൾ; ആശുപത്രിക്ക് വെളിയിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് ഒമ്പത് പേർ; പരിക്കേറ്റ മുപ്പതിലധികം പേരിൽ പലരുടെയും നില ഗുരുതരം; ഉത്തരവാദിത്തം ഏറ്റെടുത്ത് പാക്കിസ്ഥാനി താലിബാൻ

ബുർഖ ധരിച്ചെത്തിയ വനിതാ ചാവേർ തന്റെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരുന്നത് ഏഴ് കിലോ സ്‌ഫോടക വസ്തുക്കൾ; ആശുപത്രിക്ക് വെളിയിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് ഒമ്പത് പേർ; പരിക്കേറ്റ മുപ്പതിലധികം പേരിൽ പലരുടെയും നില ഗുരുതരം; ഉത്തരവാദിത്തം ഏറ്റെടുത്ത് പാക്കിസ്ഥാനി താലിബാൻ

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ നടന്ന വനിതാ ചാവേർ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടതായി പ്രാഥമിക വിവരം. മുപ്പതിലധകം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബുർഖ ധരിച്ചെത്തിയ വനിത ചാവേർ ഒരു സ്വകാര്യ ആശുപത്രിയിൽ പൊട്ടിത്തെറിക്കുകയായിരുന്നു. പാക്കിസ്ഥാനിലെ ദേര ഇസ്മായിൽ ഖാനിലെ സ്വകാര്യ ആശുപത്രിയുടെ മുന്നിലായിരുന്നു സ്‌ഫോടനം. പാക്കിസ്ഥാനി താലിബാനായ തെഹരി ഇ താലിബാൻ പാക്കിസ്ഥാൻ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

ഇന്നലെ രാവിലെയാണ് വനിതാ ചാവേർ ആശുപത്രിക്ക് മുന്നിൽ പൊട്ടിത്തെറിച്ചത്. പൊലീസ് അധികൃതർ പറയുന്നതനുസരിച്ച് ഇതിന് തെട്ട്മുമ്പ് ജനവാസ കേന്ദ്രത്തിൽ ബൈക്കിൽ എത്തിയ ഒരാൾ രണ്ടുപേരെ വെടിവെച്ച് കൊന്നിരുന്നു. തുടർന്ന് സ്‌ഫോടനത്തിൽ നാല് പൊലീസുകാരും രണ്ട് സിവിലിയൻസും കൊല്ലപ്പെട്ടു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുക്കളെ സന്ദർശിക്കാൻ എത്തിയവരാണ് കൊല്ലപ്പെട്ടത്. ഏഴ് കിലോ സ്‌ഫോടക വസ്തുക്കൾ ആണിയും ബോൾ ബെയറിംഗുകളുമടക്കം കെട്ടിവച്ചാണ് വനിതാ ചാവേർ എത്തിയത്. പരിക്കേറ്റവരിൽ പലരുടെയും സ്ഥിതി ഗുരുതരമാണ്. എട്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.

സ്‌ഫോടനത്തിൽ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതേ തുടർന്ന് പരിക്കേറ്റവരെ ഉടൻ തന്നെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. ദേര ഇസ്മായിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ നിരവധി ചാവേർ ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിനെതിരെ ശക്തമായ സൈനിക നീക്കങ്ങളും ഇവിടെ നടക്കാറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP