Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോർജ് രാജകുമാരന്റെ ആറാം പിറന്നാൾ ചിത്രങ്ങൾ പുറത്തുവിട്ട് ബക്കിങ്ങാം കൊട്ടാരം; ആറാം വയസ്സിലെ വില്യമിന്റെ അതേ മുഖച്ഛായ; കളിപ്രേമിയായ കിരീടവകാശിയുടെ ചിത്രങ്ങൾ ഷെയർചെയ്ത് ബ്രിട്ടണിലെ രാജഭക്തർ

ജോർജ് രാജകുമാരന്റെ ആറാം പിറന്നാൾ ചിത്രങ്ങൾ പുറത്തുവിട്ട് ബക്കിങ്ങാം കൊട്ടാരം; ആറാം വയസ്സിലെ വില്യമിന്റെ അതേ മുഖച്ഛായ; കളിപ്രേമിയായ കിരീടവകാശിയുടെ ചിത്രങ്ങൾ ഷെയർചെയ്ത് ബ്രിട്ടണിലെ രാജഭക്തർ

ബ്രിട്ടീഷ് കിരീടത്തിന്റെ മൂന്നാമത്തെ അവകാശിയാണ് ജോർജ് രാജകുമാരൻ. അപ്പൂപ്പൻ ചാൾസ് രാജകുമാരനും വില്യം രാജകുമാരനും കഴിഞ്ഞാൽ രാജാവാകേണ്ടയാൾ. ഏറെക്കുറെ രാജാവാകുമെന്നും പ്രതീക്ഷിക്കുന്നയാൾ. അതുകൊണ്ടുതന്നെ, വില്യം രാജകുമാരന്റെയും കെയ്റ്റ് രാജകുമാരിയുടെയും മൂത്തമകനോട് ബ്രിട്ടീഷുകാർക്ക് അല്പം വാത്സല്യം കൂടും. ജോർജിന്റെ ആറാം പിറന്നാൾചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാൻ ഒരുകാരണം ഭാവി രാജാവിനോടുള്ള ഈ ഭക്തിതന്നെ.

ലണ്ടനിലെ പ്രിപ്പറേറ്ററി സ്‌കൂളായ തോമസ് ബാറ്റർസീയിൽ പഠനം പൂർത്തിയാക്കാനൊരുങ്ങുകയാണ് ജോർജ്. ലോവർ സ്‌കൂളിലേക്കാണ് ഇനി പോകുന്നത്. മകന്റെ കുട്ടിത്തവും ഓമനത്വവും വെളിപ്പെടുത്തുന്ന മൂന്ന് ചിത്രങ്ങളാണ് കെയ്റ്റ് രാജകുമാരി പകർത്തി പിറന്നാൾ സ്‌പെഷ്യലായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കെൻസിങ്ടൺ കൊട്ടാരത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രം പുറതത്തുവിട്ടത്.
വില്യം രാജകുമാരന്റെ കുട്ടിക്കാലം അനുസ്മരിപ്പിക്കുന്ന മുഖച്ഛായായാണ് ജോർജിനുള്ളതെന്ന് ചിത്രം കണ്ടവർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷന്റെ പ്രസിഡന്റാണ് വില്യം. ആസ്റ്റൺ വില്ല ക്ലബ്ബിന്റെ ആരാധകനും. അച്ഛന്റെ ഫുട്‌ബോൾ പ്രേമം മകനും ലഭിച്ചിട്ടുണ്ടന്നാണ് സൂചന. പിറന്നാൾ ചിത്രങ്ങളിൽ ഇംഗ്ലണ്ട് ദേശീയ ഫുട്‌ബോൾ ടീമിന്റെ ജേഴ്‌സിയാണ് ജോർജ് ധരിച്ചിരിക്കുന്നത്. കൊട്ടാരത്തിലൂടെ ഫുട്‌ബോൾ തട്ടി നടക്കലാണ് ജോർജിന്റെ പ്രധാന പണിയും.

കെൻസിങ്ടൺ കൊട്ടാരത്തിലെ പുൽത്തകിടിയിൽവെച്ച് പകർത്തിയ ചിത്രങ്ങളാണ് പിറന്നാളിന് കെയ്റ്റ് പുറത്തുവിട്ടത്. രാജകുടുംബം അവധിയാഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ. അതിന്റെ സന്തോഷമാണ് ജോർജിന്റെ മുഖത്തുള്ള്ളതെന്ന് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നു. വില്യമും കുടുംബവും എവിടേക്കാണ് പോകുന്നതെന്ന് വ്യക്തമല്ല. കെയ്റ്റിന്റെ കുടുംബത്തെയും കൂട്ടി കരീബിയൻ ദ്വീപായ മുസ്റ്റിക്കിലേക്ക് പോകുമെന്ന അഭ്യൂഹമാണുള്ളത്.

2013 ജൂലായ് 22-നാണ് ജോർജ് രാജകുമാരന്റെ ജനനം. പാഡിങ്ടണിലെ സെന്റ് മേരീസ് ആശുപത്രിയിലെ ലിൻഡോ വിങ്ങിലായിരുന്നു രാജകുടുംബത്തിലെ ഇളമുറക്കാരിലെ ആദ്യത്തെയാളായ ജോർജ് പിറന്നുവീണത്. ഒരുദിവസത്തിനുശേഷം ആശുപത്രിയുടെ പടിക്കെട്ടിൽ അമ്മയ്ക്കും അച്ഛനുമൊപ്പം ജോർജിന്റെ ചിത്രം പുറത്തുവന്നു. അന്നുമുതൽക്ക്, രാജഭക്തരുടെ കണ്ണിലുണ്ണിയാണ് ജോർജ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP