Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അപ്പോളോക്ക് പിന്നാലെ ആർട്ടിമിസ്; ആർട്ടിമിസിലൂടെ ''ആദ്യത്തെ സ്ത്രീയും അടുത്ത പുരുഷനും'' ചാന്ദ്ര പ്രതലത്തിൽ നടക്കുന്നത് കാണാനാകുമെന്ന് നാസ; 2024 ഓടെ ബഹിരാകാശയാത്രികരെ ചന്ദ്ര പ്രതലത്തിൽ തിരിച്ചെത്തിക്കും; യഥാർഥ ലക്ഷ്യം ചൊവ്വ തന്നെ

അപ്പോളോക്ക് പിന്നാലെ ആർട്ടിമിസ്; ആർട്ടിമിസിലൂടെ ''ആദ്യത്തെ സ്ത്രീയും അടുത്ത പുരുഷനും'' ചാന്ദ്ര പ്രതലത്തിൽ നടക്കുന്നത് കാണാനാകുമെന്ന് നാസ; 2024 ഓടെ ബഹിരാകാശയാത്രികരെ ചന്ദ്ര പ്രതലത്തിൽ തിരിച്ചെത്തിക്കും; യഥാർഥ ലക്ഷ്യം ചൊവ്വ തന്നെ

മറുനാടൻ ഡെസ്‌ക്‌

വാഷിംഗടൺ: മനുഷ്യൻ ചന്ദ്രനിൽ കാൽകുത്തിയ ചരിത്രപരമായ നിമിഷത്തിന്റെ അമ്പതാം വാർഷികം അടയാളപ്പെടുത്തുമ്പോൾ മറ്റൊരു ഭീമൻ കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ. തങ്ങളുടെ അടുത്ത ചാന്ദ്ര ദൗത്യമായ 

ആർട്ടിമിസിലൂടെ ''ആദ്യത്തെ സ്ത്രീയും അടുത്ത പുരുഷനും'' ചാന്ദ്ര പ്രതലത്തിൽ നടക്കുന്നത് ലോകത്തിന് കാണാനാകുമെന്ന് നാസ അവകാശപ്പെടുന്നു.

അപ്പോളോയുടെ ഇരട്ട സഹോദരിയും ചന്ദ്രന്റെയും വേട്ടയുടെയും ദേവതയുമായ ആർട്ടിമിസിന്റെ പേരാണ് ദൗത്യത്തിനു നൽകിയിരിക്കുന്നത്.
മനുഷ്യനെ ചന്ദ്രനിലേക്ക് തിരിച്ചയക്കാനുള്ള ഞങ്ങളുടെ എല്ലാ ശ്രമങ്ങളും ഈ ദൗത്യം ഉൾക്കൊള്ളുന്നു, ചൊവ്വയിലേക്കുള്ള പര്യടനത്തിന് ഇത് നമ്മെ തയ്യാറാക്കുകയും ചെയ്യും, നാസ അറിയിച്ചു. 2024 ഓടെ ബഹിരാകാശയാത്രികരെ ചാന്ദ്ര പ്രതലത്തിൽ തിരിച്ചെത്തിക്കുക്കുന്നതിനുള്ള പദ്ധതി നാസ ആരംഭിക്കും.

'ആർട്ടെമിസ് പ്രോഗ്രാമിലൂടെ, ആദ്യത്തെ സ്ത്രീയും അടുത്ത പുരുഷനും ചന്ദ്രന്റെ ഉപരിതലത്തിൽ നടക്കുന്നത് നമ്മൾ കാണും. 'വെളിച്ചം കൊണ്ടുവരുന്നയാൾ' എന്ന നിലയിൽ, അക്ഷരാർത്ഥത്തിലും ആലങ്കാരികമായും, ''ആർട്ടെമിസ് ചൊവ്വയിലേക്കുള്ള നമ്മുടെ വഴി പ്രകാശിപ്പിക്കും,'' നാസ ഒരു പ്രസ്താവനയിൽ പറഞ്ഞു.

മുമ്പൊരിക്കലും സന്ദർശിച്ചിട്ടില്ലാത്ത ചന്ദ്രന്റെ പ്രദേശങ്ങൾ പര്യവേക്ഷണം ചെയ്യാനും പ്രപഞ്ച രഹസ്യങ്ങൾ വെളിപ്പെടുത്തുവാനും സൗരയൂഥത്തിലേക്ക് മനുഷ്യരാശിയുടെ അതിർവരമ്പുകൾ വ്യാപിപ്പിക്കുന്ന സാങ്കേതികവിദ്യ പരീക്ഷിക്കാനും ആർട്ടിമിസിലൂടെ നാസ പദ്ധതിയിടുന്നു. ഒരു ലക്ഷ്യസ്ഥാനമായി കണ്ടിട്ടല്ല ഇപ്പോൾ ഞങ്ങൾ ചന്ദ്രനിലേക്കു പോകുന്നത് മറിച്ച് ചൊവ്വയിലേക്കുള്ള ദൗത്യങ്ങൾക്ക് നിർണായകമാകുന്ന എല്ലാ ശാസ്ത്ര സാങ്കേതികവിദ്യയും മനുഷ്യ പര്യവേഷണ ശ്രമങ്ങളും പരീക്ഷിച്ചു തെളിയിക്കുവാൻ ഒരിടമായാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP