Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇറാനിലെ സിഐഎ ചാരശൃംഖല തകർത്തെന്ന അവകാശവാദവുമായി ടെഹ്‌റാൻ; 17 പേരെ അറസ്റ്റ് ചെയ്തു; ന്യൂക്ലിയർ മിലിട്ടറി മേഖലകളിലും ചാര സാന്നിധ്യം; പ്രകോപനപരമായ നടപടികൾ ഇറാൻ തുടരുന്നുവെന്ന് ആരോപണം.

ഇറാനിലെ സിഐഎ ചാരശൃംഖല തകർത്തെന്ന അവകാശവാദവുമായി ടെഹ്‌റാൻ; 17 പേരെ അറസ്റ്റ് ചെയ്തു; ന്യൂക്ലിയർ മിലിട്ടറി മേഖലകളിലും ചാര സാന്നിധ്യം; പ്രകോപനപരമായ നടപടികൾ ഇറാൻ തുടരുന്നുവെന്ന് ആരോപണം.

മറുനാടൻ ഡെസ്‌ക്‌

ടെഹ്‌റാൻ:യുഎസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ (സിഐഎ) ചാര ശൃംഖല കണ്ടെത്തിയതായി ഇറാൻ രഹസ്യാന്വേഷണ മന്ത്രാലയം. 17 പരെ അറസ്റ്റ് ചെയ്തതായും അതിൽ ചിലരെ വധശിക്ഷക്കു വിധിച്ചതായും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.കഴിഞ്ഞ മാസങ്ങളിലാണ് അറസ്റ്റുകൾ നടന്നതെന്ന് ടെഹ്റാനിൽ നടത്തിയ പത്രസമ്മേളനത്തിൽ ഇറാനിയൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. സ്വയം വെളിപ്പെടുത്താൻ ഉദ്യോഗസ്ഥൻ തയ്യാറായില്ലെങ്കിലും ഇദ്ദേഹം ഇറാനിലെ രഹസ്യാന്വേഷണ മന്ത്രാലയത്തിനു കീഴിലുള്ള കൗണ്ടർ എസ്‌പിയനോജ് വകുപ്പിന്റെ ഡയറക്ടറാണെന്നാണ് സൂചന. പതിവിനു വിപരീതമായാണ് ഇത്തരമൊരു നടപടിക്രമം. 

ഉദ്യോഗസ്ഥർ സാധാരണയായി പത്രസമ്മേളനങ്ങളിൽ സ്വയം വെളിപ്പെടുത്തുകയാണ് പതിവ്.സാമ്പത്തിക, ന്യൂക്ലിയർ, മിലിട്ടറി, സൈബർ മേഖലകളിലെ സുപ്രധാന ഇടങ്ങളിൽ ജോലി ചെയ്തിരുന്നവരാണ് തിരിച്ചറിയപ്പെട്ട ചാരന്മാർ എന്ന് ഇറാൻ പറയുന്നു. അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ ശേഖരിക്കുകയായിരുന്നു ഇവർ. റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച് ഫാർസ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം ആദ്യം പുറത്തു വിട്ടത്. അറസ്റ്റിലായവരുടെ ഐഡന്റിറ്റി ദുരൂഹമായി തുടരുന്നു.

യുഎസ് കഴിഞ്ഞ ആഴ്ചകളിൽ പേർഷ്യൻ ഗൾഫ് മേഖലയിൽ സൈനിക സാന്നിധ്യം വർദ്ധിപ്പിച്ചിരുന്നു. ഹോർമുസ് കടലിടുക്കിലെ രണ്ട് ഓയിൽ ടാങ്കറുകൾക്ക് നേരെയുള്ള ആക്രമണം, യുഎസ് ഡ്രോൺ തകർക്കുക, ബ്രിട്ടീഷ് ടാങ്കർ പിടിച്ചെടുക്കൽ എന്നിങ്ങനെ ടെഹ്റാന്റെ പ്രകോപനപരമായ നീക്കങ്ങൾ തുടരുകയാണെന്ന് യുഎസ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP