Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ന് 11.45ന് ബോറിസ് ജോൺസൻ ടോറികളുടെ നേതാവായാൽ ഉടൻ തെരേസ മെയ്‌ രാജ്ഞിയെ കണ്ട് രാജി സമർപ്പിക്കും; നാളെ മുൻ ലണ്ടൻ മേയർ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; ഒക്ടോബർ 31ന് മുമ്പ് ഡീൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും ബ്രെക്സിറ്റിൽ ഉറച്ച് ബോറിസ്; മുന്നറിയിപ്പുമായി ബ്രിട്ടണിലെ മുൻ പ്രധാനമന്ത്രിമാർ

ഇന്ന് 11.45ന് ബോറിസ് ജോൺസൻ ടോറികളുടെ നേതാവായാൽ ഉടൻ തെരേസ മെയ്‌ രാജ്ഞിയെ കണ്ട് രാജി സമർപ്പിക്കും; നാളെ മുൻ ലണ്ടൻ മേയർ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; ഒക്ടോബർ 31ന് മുമ്പ് ഡീൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും ബ്രെക്സിറ്റിൽ ഉറച്ച് ബോറിസ്; മുന്നറിയിപ്പുമായി ബ്രിട്ടണിലെ മുൻ പ്രധാനമന്ത്രിമാർ

ബോറിസ് ജോൺസനെ ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയും ടോറി പാർട്ടി നേതാവുമായി ഇന്ന് 11.45ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. പാർട്ടി തന്റെ പുറകിൽ ഐക്യത്തോടെ നിലകൊള്ളുന്നുവെന്ന് ബോറിസ് ബോധിപ്പിക്കുന്നതിനെ തുടർന്നായിരിക്കും ഈ പ്രഖ്യാപനം. എന്നാൽ ബോറിസ് നമ്പർ പത്തിലേക്കെത്തുന്നതിനെ കടുത്ത രീതിയിൽ എതിർത്ത് സ്വന്തം പാർട്ടിയിലുള്ള നിരവധി പേർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ബോറിസിന് 60 ശതമാനത്തോളം വോട്ടുകൾ നേടാൻ സാധിച്ചുവെന്നാണ് ബോറിസിന്റെ ക്യാമ്പിലെ ഉറവിടങ്ങൾ അവകാശപ്പെടുന്നത്.

ഈ വിധത്തിൽ ബോറിസ് ജോൺസൻ ടോറികളുടെ നേതാവായാൽ ഉടൻ തെരേസ മെയ്‌ രാജ്ഞിയെ കണ്ട് രാജി സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. തുടർന്ന് നാളെ മുൻ ലണ്ടൻ മേയർ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്യും. ഈ വരുന്ന ഒക്ടോബർ 31ന് മുമ്പ് ഡീൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും ബ്രെക്സിറ്റ് നടപ്പിലാക്കുമെന്ന ഉറച്ച നിലപാടിലാണ് ബോറിസുള്ളത്. എന്നാൽ ഇതിനെതിരെ കടുത്ത മുന്നറിയിപ്പുമായി മുൻ പ്രധാനമന്ത്രിമാർ രംഗത്തെത്തിയിട്ടുമുണ്ട്. തനിക്കെതിരെ പാർട്ടിയിലെ ഒരു വിഭാഗം പ്രചാരണം ആരംഭിച്ചതിനാൽ ഐക്യത്തിനായി ബോറിസ് ഒരു അഭ്യർത്ഥന പുറപ്പെടുവിച്ചേക്കാമെന്നും റിപ്പോർട്ടുണ്ട്.

ആറാഴ്ച നീണ്ട് നിന്ന മത്സരത്തെ തുടർന്നാണ് ബോറിസ് അന്തിമമായി ജേതാവായി പ്രഖ്യാപിക്കാൻ പോകുന്നത്. അവസാനഘട്ടത്തിൽ ബോറിസും ഫോറിൻ സെക്രട്ടറി ജെറമി ഹണ്ടുമാണ് മത്സരരംഗത്തുള്ളത്. പ്രധാനമായും ബ്രെക്സിറ്റിനെ മുൻനിർത്തിയാണ് ഇപ്രാവശ്യത്തെ ടോറി നേതൃത്വ മത്സരം മുന്നോട്ട് നീങ്ങിയിരുന്നത്. ബോറിസിന് 60 ശതമാനം വോട്ടുകളും ലഭിക്കുമെന്നതിനാൽ അദ്ദേഹത്തിന് തന്റെ ശത്രുക്കളെ എളുപ്പത്തിൽ കെട്ട് കെട്ടിച്ച് അധികാരത്തിലെത്താനാവുമെന്നാണ് അദ്ദേഹത്തിന്റെ ക്യാമ്പ് ഇന്നലെ രാത്രി പ്രവചിച്ചിരിക്കുന്നത്.

നോ ഡീലുമായി മുന്നോട്ട് പോവുകയാണെങ്കിൽ ബോറിസിന്റെ സർക്കാരിനെ താഴെയിറക്കാൻ റിമെയിൻ ഗ്രൂപ്പുകാർ ശ്രമിക്കുമെന്ന ആശങ്ക ശക്തമായതിനെ തുടർന്നാണ് പാർട്ടിയിലെ ഐക്യത്തിനായി ബോറിസ് അഭ്യർത്ഥിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. ഇന്നലെ ബോറിസിന്റെ മുൻ ഡെപ്യൂട്ടിയായ അലൻ ഡൻകൻ ഫോറിൻ ഓഫീസ് മിനിസ്റ്റർ സ്ഥാനത്ത് നിന്നും രാജി വച്ചിരുന്നു. ബോറിസ് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത് തടയിടുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ രാജി.

ബോറിസ് അധികാരത്തിലെത്തുന്നതിന് മുമ്പ് താൻ ഇന്റർനാഷണൽ ഡെവലപ്മെന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും രാജി വയ്ക്കുമെന്ന് റോറി സ്റ്റിയൂവർട്ട് ഇന്നലെ ഭീഷണി മുഴക്കിയിരുന്നു.ഇതിന് മുമ്പ് ചാൻലസർ ഫിലിപ്പ് ഹാമണ്ടും ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗൗകെയും ഇതേ ഭീഷണി പുറപ്പെടുവിച്ച് രംഗത്തെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP