Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിയർത്തൊലിച്ച് യാത്രക്കാർ; ബീച്ചുകളിൽ ആൾത്തിരക്ക്; പ്രായമുള്ളവർ പകൽ റോഡിലിറങ്ങരുതെന്ന് മുന്നറിയിപ്പ്; മദ്യപാനം കുറക്കണമെന്നും കട്ടികുറഞ്ഞ വസ്ത്രം ധരിക്കണമെന്നും സർക്കാർ; ബ്രിട്ടൻ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജൂലൈയിലേക്ക് കാലെടുത്ത് വയ്ക്കുമ്പോൾ

വിയർത്തൊലിച്ച് യാത്രക്കാർ; ബീച്ചുകളിൽ ആൾത്തിരക്ക്; പ്രായമുള്ളവർ പകൽ റോഡിലിറങ്ങരുതെന്ന് മുന്നറിയിപ്പ്; മദ്യപാനം കുറക്കണമെന്നും കട്ടികുറഞ്ഞ വസ്ത്രം ധരിക്കണമെന്നും സർക്കാർ; ബ്രിട്ടൻ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജൂലൈയിലേക്ക് കാലെടുത്ത് വയ്ക്കുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: നിലവിൽ ബ്രിട്ടനിലെ താപനില മെക്സിക്കോയെ കവച്ച് വയ്ക്കുന്ന വിധത്തിലാണ് ഉയർന്നിരിക്കുന്നതെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.ലണ്ടൻ അണ്ടർഗ്രൗണ്ട് നെറ്റ് വർക്കിൽ സഞ്ചരിക്കുന്ന ടൂറിസ്റ്റുകളും യാത്രക്കാരും നിലവിൽ 34 ഡിഗ്രി സെൽഷ്യസിന് മേലുള്ള ചൂടിൽ വെന്തുരുകുകയാണ്. ആഫ്രിക്കൻ പ്ലം ഹീറ്റ് വേവിൽ രാജ്യമാകമാനമുള്ള നിരവധി റോഡുകൾ ഉരുകിയൊലിക്കുന്ന അപകടകരമായ അവസ്ഥയും സംജാതമായിട്ടുണ്ട്. ഈ വിധത്തിൽ അപകടകരമായ താപനില രാജ്യമാകമാനം വർധിച്ചതിന്റെ ഫലമായി വിയർത്തൊലിച്ച് നരകയാതന അനുഭവിക്കുകയാണ് യാത്രക്കാർ.

കടുത്ത താപത്തിൽ നിന്നും രക്ഷപ്പെടുന്നതിനായി ബീച്ചുകളിലും പാർക്കുകളിലും മറ്റ് തുറസായ സ്ഥലങ്ങളിലും ആളുകൾ തിങ്ങി നിറഞ്ഞിട്ടുണ്ട്. ചൂട് നിയന്ത്രണാതീതമായി വർധിച്ചിരിക്കുന്നതിനാൽ പ്രായമുള്ളവർ പകൽ റോഡിലിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ഇതിന് പുറമെ ധാരാളം വെള്ളം കുടിക്കണമെന്നും മദ്യപാനം കുറക്കണമെന്നും കട്ടികുറഞ്ഞ വസ്ത്രം ധരിക്കണമെന്നും ആരോഗ്യ അധികൃതർ കടുത്ത നിർദ്ദേശം നൽകിയിട്ടുമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ബ്രിട്ടൻ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജൂലൈയിലേക്ക് കാലെടുത്ത് വയ്ക്കുകയാണ്.

താപനില മൂർധന്യത്തിലെത്തുന്നതിന്റെ ഫലമായി നാളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഊഷ്മാവ് 37 ഡിഗ്രിക്ക് മേൽ പോകുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ ജൂലൈയിലെ റെക്കോർഡ് താപനില രേഖപ്പെടുത്തിയ 2015ലെ 36.7 ഡിഗ്രി സെൽഷ്യസ് മറികടക്കപ്പെടുകയും ചെയ്യും. ചൂടേറിയ കാറ്റ് ആഫ്രിക്കയിൽ നിന്നും വീശിയടിച്ചതിനെ തുടർന്നായിരുന്നു ആ ജുലൈയിൽ ബ്രിട്ടന് പുറമെ സ്പെയിനും ഫ്രാൻസും ചുട്ട് പഴുത്തിരുന്നത്. സഹാറയിൽ നിന്നെത്തുന്ന പൊടിനിറഞ്ഞ കാറ്റും യൂറോപ്പിലെ കാട്ടുതീയിൽ നിന്നെത്തുന്ന കട്ടിയേറിയ പുകയും ബ്രിട്ടനിലെ ആസ്ത്മ രോഗികൾക്ക് അപകടകരമായ സാഹചര്യമുണ്ടാക്കുമെന്നാണ് ഫോർകാസ്റ്റർമാരും ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പേകുന്നത്.

ചില സെൻട്രൽ, സതേൺ ഏരിയകളിൽ രാത്രിയിലെ താപനിലയും റെക്കോർഡ് ഭേദിക്കാൻ സാധ്യതയുണ്ടെന്നാണ് മെറ്റ് ഓഫീസ് കടുത്ത മുന്നറിയിപ്പേകുന്നത്. ഇപ്പോഴുള്ള വർധിച്ച ചൂട് കാരണം തന്നെ ബ്രിട്ടീഷുകാർ ഉറങ്ങാൻ പാടുപെടുമ്പോഴാണ് പുതിയ പ്രവചനമെത്തിയിരിക്കുന്നതെന്നത് കടുത്ത ആശങ്കയാണുണ്ടാക്കിയിരിക്കുന്നത്. ഇത്തരത്തിൽ ചൂടേറാൻ സാധ്യതയേറെയാണെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ വൈകുന്നേരം ആറ് മണിക്കും ഇന്ന് രാവിലെ ഒമ്പത് മണിക്കും ഇടിയോട് കൂടിയ കാറ്റുകളുണ്ടാകുമെന്നും ഫോർകാസ്റ്റർമാർ മുന്നറിയിപ്പേകുന്നു.

ഈ വിധത്തിൽ കടുത്ത ചൂട് രാജ്യത്തെ വിഴുങ്ങിയ സാഹചര്യത്തിൽ ഹെൽത്ത് അലേർട്ട് പ്രഖ്യാപിച്ച് പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ട് രംഗത്തെത്തിയിട്ടുണ്ട്. താപം നേരിട്ട് വീടിനുള്ളിലേക്ക് എത്താതിരിക്കാൻ ജനലുകളും വാതിലുകളും മറയ്ക്കണമെന്നും മെറ്റ് ഓഫീസ് ഉപദേശിക്കുന്നുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP