Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടിൽ നിന്നും അടിച്ചോടിച്ച് വിട്ടിട്ട് ആഴ്ചകളേ ആയുള്ളൂവെങ്കിലും ബ്രിട്ടന്റെ ഫസ്റ്റ് ലേഡി ആകാനുള്ള അവസരം കളയാതെ കാമുകിയും ബോറിസിനൊപ്പമെത്തി; കാരി സൈമൺസ് ധരിച്ച 120 പൗണ്ടിന്റെ വസ്ത്രം ഞൊടിയിടയിൽ ഷോപ്പുകളിൽ വിറ്റുതീർന്നു; ബോറിസിന്റെ കാമുകി പുതിയ അധികാരകേന്ദ്രമാവുമോ?

വീട്ടിൽ നിന്നും അടിച്ചോടിച്ച് വിട്ടിട്ട് ആഴ്ചകളേ ആയുള്ളൂവെങ്കിലും ബ്രിട്ടന്റെ ഫസ്റ്റ് ലേഡി ആകാനുള്ള അവസരം കളയാതെ കാമുകിയും ബോറിസിനൊപ്പമെത്തി; കാരി സൈമൺസ് ധരിച്ച 120 പൗണ്ടിന്റെ വസ്ത്രം ഞൊടിയിടയിൽ ഷോപ്പുകളിൽ വിറ്റുതീർന്നു; ബോറിസിന്റെ കാമുകി പുതിയ അധികാരകേന്ദ്രമാവുമോ?

ലണ്ടൻ: ബോറിസ് ജോൺസണുമായി തെറ്റിപ്പിരിഞ്ഞിട്ട് ആഴ്ചകൾ മാത്രമേ ആയുള്ളൂവെങ്കിലും, കാരി സൈമൺസ് തന്റെ കാമുകന്റെ പ്രധാനമന്ത്രി പദത്തിലേക്കുള്ള ഉയർച്ചയ്ക്ക് സാക്ഷിയാവാനെത്തി. ബോറിസിന്റെ ആദ്യ പ്രസംഗം കേൾക്കുന്നതിനെത്തിയ കാരി, പെട്ടെന്നുതന്നെ ക്യാമറകളുടെ ഇഷ്ട കഥാപാത്രവുമായി. 120 പൗണ്ട് വിലയുള്ള ഘോസ്റ്റ് ല്യൂല റെഡ് മിഡി ധരിച്ചെത്തിയ കാരിയുടെ ശ്രദ്ധാകേന്ദ്രമായതോടെ, അവർ ധരിച്ചിരുന്ന വസ്ത്രം ചൂടപ്പംപോലെ ഷോപ്പുകളിൽ വിറ്റഴിയുകയും ചെയ്തു.

കൺസർവേറ്റീവ് പാർട്ടിയുടെ മുൻ കമ്യൂണിക്കേഷൻസ് ഡയറക്ടർകൂടിയായ കാരി, ഡൗണിങ് സ്ട്രീറ്റിലെ ബോറിസിന്റെ ആദ്യ പ്രസംഗം കേൾക്കാനെത്തിയപ്പോൾ, അദ്ദേഹത്തിന്റെ സ്റ്റാഫിനൊപ്പം മുൻനിരയിൽത്തന്നെ സ്ഥാനം പിടിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ബോറിസൊപ്പം എത്തിയ കാരി, താനും ബോറിസും തമ്മിൽ പിരിഞ്ഞിട്ടില്ലെന്ന് തെളിയിക്കുകയും ചെയ്തു. എന്നാൽ, സാധാരണ പ്രധാനമന്ത്രിമാർ ഔദ്യോഗിക വസതിയിലേക്ക് ഭാര്യ്‌ക്കൊപ്പം കയറുകയെന്ന പതിവ് ബോറിസ് തെറ്റിച്ചു. കാരി ജീവക്കാർക്കൊപ്പം പുറത്തുകാത്തുനിന്നപ്പോൾ, ബോറിസ് തനിയെയാണ് നമ്പർ 10 വസതിയിലേക്ക് കയറിയത്.

ഭാര്യയായ മരീനയിൽനിന്ന് ബോറിസ് ഇനിയും ഔദ്യോഗികമായി വിവാഹബന്ധം വേർപെടുത്തിയിട്ടില്ലാത്തതിനാൽ, താനും ബോറിസുമായുള്ള ബന്ധം വിവാദങ്ങളിലെത്താതെ നോക്കാനും കാരി ശ്രദ്ധിച്ചു. മരീനയുമായുള്ള ബന്ധത്തിൽ നാല് കുട്ടികൾ ബോറിസിനുണ്ട്. ഈ ബന്ധം നിലനിൽക്കുന്നതിനാൽ, ബോറിസിനൊപ്പം കാരി ഔദ്യോഗിക വസതിയിലേക്ക് തൽക്കാലം താമസം മാറുമോ എന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല.

രാജ്ഞിയെ സന്ദർശിച്ചശേഷം ബോറിസ് തിരിച്ചെത്തുന്നതും കാത്ത് നിന്ന പ്രധാനമന്ത്രിയുടെ ഓഫീസ് ജീവനക്കാർക്കൊപ്പം ചുവന്ന വസ്ത്രത്തിൽ തിളങ്ങി നിന്ന കാരിയെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഹിറ്റ് ആയതോടെയാണ് റെഡ് ഘോസ്റ്റ് മിഡി സൂപ്പർമാർക്കറ്റുകളിൽ ഫാഷൻ പ്രേമികളുടെ ഇഷ്ടവസ്ത്രമായി മാറിയതും ചൂടപ്പം പോലെ വിറ്റഴിഞ്ഞതും.

ഓക്്‌സ്ഫഡ്ഷയറിലെ വീട്ടിൽനിന്ന് ഞായറാഴ്ച കാരി ഇറങ്ങിപ്പോയത് ഗോസിപ്പുകൾക്ക് ഇടയാക്കിയിരുന്നു. പുതിയ ടോറി നേതാവായി ബോറിസിനെ ക്വീൻസ് എലിസബത്ത് കോൺഫറൻസ് സെന്ററിൽ പ്രഖ്യാപിക്കുമ്പോഴും കാരി ഉണ്ടായിരുന്നില്ല. ബോറിസും കാമുകിയും പിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾക്ക് ഇത് ശക്തിപകർന്നു. എന്നാൽ, അതെല്ലാം വെറുതെയാണെന്ന് തെളിയിക്കുന്നതായിരുന്നു കാരിയുടെ തിരിച്ചുവരവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP