Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐറിഷ് ബാക്ക്‌സ്റ്റോപ്പ് റദ്ദുചെയ്യാതെ ഒരു ചർച്ചക്കുമില്ലെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കളെ ഫോണിൽ വിളിച്ച് പറഞ്ഞ് ബോറിസ്; വ്യാപാര കരാറിനെക്കുറിച്ച് ചർച്ച പോലും ഇല്ലാതെ യൂറോപ്യൻ യൂണിയൻ വിട്ടേക്കും; യൂറോപ്യൻ യൂണിയനോട് യാതൊരു ദയയും ഇല്ലാത്ത നിലപാടുമായി ബ്രിട്ടൻ

ഐറിഷ് ബാക്ക്‌സ്റ്റോപ്പ് റദ്ദുചെയ്യാതെ ഒരു ചർച്ചക്കുമില്ലെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കളെ ഫോണിൽ വിളിച്ച് പറഞ്ഞ് ബോറിസ്; വ്യാപാര കരാറിനെക്കുറിച്ച് ചർച്ച പോലും ഇല്ലാതെ യൂറോപ്യൻ യൂണിയൻ വിട്ടേക്കും; യൂറോപ്യൻ യൂണിയനോട് യാതൊരു ദയയും ഇല്ലാത്ത നിലപാടുമായി ബ്രിട്ടൻ

സ്വന്തം ലേഖകൻ

ലണ്ടൻ: യൂറോപ്യൻ യൂണിയനുമായി കരാറിലെത്തിയാലും ഇല്ലെങ്കിലും ഒക്ടോബറിൽ ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കൂടുതൽ കടുത്ത നിലപാടുകളിലേക്ക്. ഐറിഷ് ബാക്ക്‌സ്റ്റോപ്പ് എന്ന വിവാദ വ്യവസ്ഥ നീക്കാതെ യൂറോപ്യൻ യൂണിയനുമായി ചർച്ചയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോണിനെയും ജർമൻ ചാൻസലർ ആംഗല മെർക്കലിനെയും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ജീൻ ക്ലോഡ് ജങ്കറിനെയും ബോറിസ് ടെലിഫോണിലൂടെ അറിയിച്ചു.

ഇക്കാര്യത്തിൽ പ്രധാനമന്ത്രി തന്റെ നിലപാട് സുവ്യക്തമായി യൂറോപ്യൻ നേതാക്കളെ അറിയിച്ചെന്ന് ബോറിസ് ജോൺസണിന്റെ ഓഫീസ് അറിയിച്ചു. എന്നാൽ, ബോറിസ് ജോൺസണിന്റെ കടുത്ത നിലപാട് ആശങ്കയുണർത്തുന്നതാണെന്ന് അയർലൻഡ് ഡപ്യൂട്ടി പ്രധാനമന്ത്രി സിമോൺ കോവനി പറഞ്ഞു. യൂറോപ്യൻ യൂണിയനുമായി ഏറ്റുമുട്ടലിന്റെ പാതയിലേക്കാണ് ബോറിസ് ജോൺസണിന്റെ പോക്ക്. ഇത് ഇരുകൂട്ടർക്കും ഗുണം ചെയ്യില്ലെന്നും ഐറിഷ് ഉപപ്രധാനമന്ത്രി പറഞ്ഞു.

ഐറിഷ് ബാക്ക്‌സ്റ്റോപ്പ് ഒഴിവാക്കണമെന്ന ബോറിസ് ജോൺസണിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. യൂറോപ്യൻ യൂണിയനെ സമ്മർദത്തിലാഴ്‌ത്താനുള്ള നീക്കമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടേതെന്ന് ഫ്രഞ്ച് നേതാക്കൾ ആരോപിച്ചു. ബോറിസിന്റെ കടുത്ത നിലപാട് യൂറോപ്യൻ യൂണിയനുമായുള്ള കരാർ എന്ന സാധ്യതയെ കൂടുതൽ ദൂരത്തേക്ക് കൊണ്ടുപോകുകയാണെന്നും സിമോൺ കോവനി പറഞ്ഞു.

യൂറോപ്യൻ യൂണിയനുമുന്നിൽ തലകുനിക്കേണ്ടെന്ന കടുത്ത നിലപാടിലാണ് ബോറിസ്. മുൻ പ്രധാനമന്ത്രി തെരേസ മേയുടെ അയഞ്ഞ നിലപാടാണ് ബ്രെകസിറ്റ് ചർച്ചകളിൽ യൂറോപ്യൻ യൂണിയന് നിർണായക മേൽക്കൈ നേടിക്കൊടുത്തതെന്ന ആരോപണം ബ്രിട്ടനിൽ നിലനിൽക്കുന്നുണ്ട്. അതിനെ മറികടക്കുകയാണ് പുതിയ പ്രധാനമന്ത്രിയുടെ ലക്ഷ്യം. എന്നാൽ, ഇത്തരമൊരു നിലപാട് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി വർഷങ്ങൾ നീണ്ടുനിന്നേക്കാവുന്ന സാമ്പത്തിക-വ്യാപാര മരവിപ്പിന് ഇടയാക്കിയേക്കുമെന്ന് മുുന്നറിയിപ്പ് നൽകുന്നവരുമുണ്ട്.

വ്യാപാര ചർച്ചകൾ തുടർന്നുപോകുന്ന സാഹചര്യമൊരുക്കാനാണ് യൂറോപ്യൻ യൂണിയന്റെയും ബ്രിട്ടന്റെയും നയതന്ത്ര പ്രതിനിധികൾ ശ്രമിച്ചുകൊണ്ടിരുന്നത്. അതിനിടെയാണ് ബോറിസ് പ്രധാനമന്ത്രി പദത്തിലെത്തുന്നതും നിലപാടുകൾ കൂടുതൽ കർക്കശമായതും. പാർലമെന്റ് പോലും സ്തംഭിപ്പിച്ച് വേണമെങ്കിൽ നോ ഡീൽ ബ്രെക്‌സിറ്റ് നടപ്പിലാക്കുമെന്ന് ബോറിസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിഗൽ ഫരാജിന്റെ ബ്രെക്‌സിറ്റ് പാർട്ടിയുമായി ചേർന്ന് രാജ്യത്തെ തിരഞ്ഞെടുപ്പിലേക്ക് തള്ളിവിട്ട് ബ്രെക്‌സിറ്റ് നടപ്പാക്കാനും ബോറിസ് ശ്രമിച്ചേക്കുമെന്നാണ് ആശങ്ക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP